ഉപയോക്താവ്:സുധീർ എടമന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസിദൊര ഡോളൊരെസ് ഇബ്രൂരി ഗോമസ് (9 ഡിസംബർ 1895 - 12 നവംബർ 1989), ലാ പസിയൊനൊരിയ la pasinoria എന്ന് അറിയപ്പെടുന്ന സ്പാനിഷ് റിപ്പബ്ലിക്കൻ പോരാളി 1936-1939 കാലഘട്ടത്തിൽ നടന്ന സ്പാനിഷ് റിപ്പബ്ലിക്കൻ വിപ്ലവത്തിൽ സമരസേനാനിയായിരുന്നു ഇവർ "ദേ ഷാൽ നോട്ട് പാസ് " എന്ന മുദ്രാവാക്യത്തിന് പേരുകേട്ട ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രീയക്കാരിയും. ("അവർ കടന്നുപോകില്ല!") 1936 നവംബറിൽ മാഡ്രിഡിനായുള്ള യുദ്ധത്തിലാണ് ഈ മുദ്രാവാക്യം അവർ മുഴക്കിയത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സ്പെയിനിന്റെ ജനറൽ സെക്രട്ടറിയായി 1942 മുതൽ 1960 വരെ തുടർന്നു

വ്യക്തിഗത വിശദാംശങ്ങൾ 
ഇസിഡോറ ഡോളോറസ് ഇബുറൂറി ഗോമെസ് ജനിച്ചത് 1895 ഡിസംബർ 9 ന് ഗല്ലാർട്ട, ബിസ്കെ, എന്ന സ്ഥലത്താണ്  12 നവംബർ 1989 ൽ 93 വയസ്സിൽ മാഡ്രിഡിൽ അന്തരിച്ചു 
1920 ൽ സ്ഥാപിതമായപ്പോൾ സ്പാനിഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ (സ്പാനിഷ്: പാർടിഡോ കോമുനിസ്റ്റ എസ്പാനോൾ) ചേർന്നു. 1930 കളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സ്പെയിൻന്റെ (പിസിഇ) പ്രസിദ്ധീകരണമായ മുണ്ടോ ഒബ്രെറോയിൽ എഴുത്തുകാരിയായി.   1936 ഫെബ്രുവരിയിൽ കോർട്ടസ് ജനറലിലേക്ക് അസ്റ്റൂറിയസിന്റെ പിസിഇ ഡെപ്യൂട്ടി ആയി തിരഞ്ഞെടുക്കപ്പെട്ടു.  1939 ലെ ആഭ്യന്തരയുദ്ധത്തിന്റെ അവസാനത്തിൽ സ്പെയിനിൽ നിന്ന് നാടുകടത്തപ്പെട്ട അവർ 1942 മുതൽ 1960 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സ്പെയിനിന്റെ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയായി. പിന്നീട് പാർട്ടി യുടെ ഓണററി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.   ജീവിതാവസാനം വരെ അവർ ഈ പോസ്റിൽ തുടർന്നു.  1977 ൽ സ്‌പെയിനിലേക്ക് മടങ്ങിയെത്തിയ അവർ 1936 മുതൽ 1939 വരെ സ്പാനിഷ് രണ്ടാം റിപ്പബ്ലിക്കിന് കീഴിൽ  കോർട്ടസിന്റെ ഡെപ്യൂട്ടി ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

മുട്ടിൽ ഇഴഞ്ഞ് ജീവിക്കുന്നതിനേക്കാൾ നിവർന്ന് നിന്ന് മരിക്കുന്നതാണ് കാമ്യം... എന്ന പ്രസിദ്ധമായ വാചകം ഇവരുടേതാണ്

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:സുധീർ_എടമന&oldid=3612415" എന്ന താളിൽനിന്ന് ശേഖരിച്ചത്