ഉപയോക്താവ്:ഓമല്ലൂർ ഡി വിജയകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജനനം :-

ഓമല്ലൂർ ഡി വിജയകുമാർ :- 1964 ഡിസംബർ 12ന് പരശുവയ്ക്കലിൽ ജനിച്ചു.പിതാവ് -പി ധനഞ്ജയൻ നായർ, മാതാവ് -ശാന്തകുമാരി അമ്മ .

വിദ്യാഭ്യാസം :-

പരശുവയ്ക്കൽ എൽ.പി സ്കൂൾ, പത്തനംതിട്ട -ആനപ്പാറ എൽ. പി സ്കൂൾ, പത്തനംതിട്ട ഗവ. ബോയ്സ് ഹൈസ്കൂൾ, പന്തളം എൻ. എസ്. എസ്. കോളേജ്, പയനിയർ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

തൊഴിൽ :-

അദ്ധ്യാപകൻ - പത്തനംതിട്ട ട്രിനിറ്റി കോളേജ്, അമ്പലക്കടവ് (തുമ്പമൺ താഴം )നാഷണൽ അക്കാദമി, കോന്നി ജോഷീസ് കോളേജ്, പത്തനംതിട്ട പ്രതിഭാ കോളേജ്, ടാലന്റ് അക്കാദമി, പന്തളം മോഡൽ കോളേജ്, ഐഡിയൽ കോളേജ്, ആൾ സെയ്ന്റ്സ് കോളേജ്, ഓക്സ് ഫോർഡ് കോളേജ്, യൂണിവേഴ്സൽ കോളേജ് , നൂറനാട് സെനിത്ത് അക്കാദമി, കുളനട പോപ്പുലർ കോളേജ് (സമാന്തര വിദ്യാഭ്യാസ സ്ഥാപനം )എന്നിവിടങ്ങളിൽ മലയാളം അധ്യാപകനായിരുന്നു. അടൂർ ശ്രീരാമകൃഷ്ണാശ്രമത്തോടനുബന്ധിച്ചുള്ള ശ്രീ ശാരദാ വിദ്യാപീഠം പ്രിൻസിപ്പൽ ആയിരുന്നു. പന്തളം വ്യാസവിദ്യാപീഠം അഡ്മിനിസ്‌ട്രേറ്റർ ആണ്.

കേരളത്തിനകത്തും പുറത്തുമായി ധാരാളം ക്ഷേത്രങ്ങളിലും സാംസ്കാരിക വേദികളിലുമായി (അയ്യായിരത്തിലധികം വേദി )പ്രഭാഷണം നടത്തിയിട്ടുണ്ട്.നിരവധി അധ്യാത്മിക -സാംസ്കാരിക (രാഷ്ട്രീയം ഒഴികെ )സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സാഹിത്യരചന :-

(1)അയ്യപ്പദർശനം സമഗ്ര ജീവിതദർശനം

(2)ശിവോfഹം

(3)സനാതനധർമ്മ പ്രശ്നോത്തരി

(4)ജ്ഞാനകൈരളി

(5)ആത്മോപദേശ ശതകം ഒരു പഠനം.