പാലാൻ
| പാലാൻകണ്ണി Indo-Pacific tarpon | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | Megalops cyprinoides
|
| Binomial name | |
| Megalops cyprinoides (Broussonet, 1782)
| |
കേരളത്തിൽ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്ന അപൂർവ്വമായി മാത്രം ശുദ്ധജലത്തിൽ കണ്ടുവരുന്ന ഒരു മത്സ്യമാണ് പാലാൻ അഥവാ പാലാൻകണ്ണി (Indo-Pacific Tarpon).(ശാസ്ത്രീയനാമം: Megalops cyprinoides) എലോപ്പിഫോർമിസ് നിരയിൽപ്പെടുന്ന മെഗാലൊപിഡെ കുടുംബത്തിലെ ഒരു മത്സ്യമാണിത്.


ശരീരപ്രകൃതി
[തിരുത്തുക]പരന്ന ശരീരം, വലിപ്പമുള്ള കണ്ണുകൾ. മുതുകുചിറകിന്റെ ഉത്ഭവസ്ഥാനം ശരീരത്തിന്റെ മധ്യഭാഗത്താണ്. വലിയ ചെതുമ്പലുകൾ. ശാരാശരി നീളം 30-45.5 സെന്റി മീറ്റർ. പരാമവധി നീളം 150 സെന്റിമീറ്റർ. 18 കിലോ വരെ പരമാവധി ഭാരം വയ്ക്കുന്നു. പാർശ്വരേഖയിൽ 37 മുതൽ 42 വരെ ചെതുമ്പലുകളുണ്ട്.
മറ്റുവിവരങ്ങൾ
[തിരുത്തുക]ജലോപരിതലത്തിൽ നിന്ന് 50 മീറ്റർ താഴ്ചയിൽ വരെ കണ്ടുവരുന്നു. തെക്കു പടിഞ്ഞാറൻ കാലവർഷം ആരംഭിക്കുന്നതോടെയാണ് ഇവയെ കണ്ടുതുടങ്ങുന്നത്. ഭക്ഷ്യയോഗ്യമാണ്. 44 വർഷം വരെയാണ് ഇവയുടെ പരമാവധി ആയുസ്സ്. ഓക്സിജൻ കുറവുള്ള ജലാശയങ്ങളിലും ജീവിയ്ക്കാനുള്ള കഴിവുണ്ട്.
അവലംബം
[തിരുത്തുക]- Froese, Rainer, and Daniel Pauly, eds. (2013). "Megalops cyprinoides" in ഫിഷ്ബേസ്. 05 2013 version.