Jump to content

ലൂയിസ് ക്ലോഡ് റിചാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Louis Claude Richard എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഫ്രഞ്ച് സസ്യശാസ്ത്രകാരനും സസ്യചിത്രകാരനുമായിരുന്നു ലൂയിസ് ക്ലോഡ് റിചാർഡ് (Louis Claude Marie Richard). (19 സെപ്തംബർ 1754 – 6 ജൂൺ1821).

Plate from Annales du Muséum National d'Histoire Naturelle, 1811
Stylidium laricifolium

വെർസൈലിസിൽ ആണ് റിചാർഡ് ജനിച്ചത്. 1781-89 കാലത്ത് അദ്ദേഹം മധ്യ അമേരിക്കയിൽ നിന്നും വെസ്റ്റ് ഇൻഡീസിൽ നിന്നും സസ്യഭാഗങ്ങൾ ശേഖരിച്ചു. തിരിച്ചെത്തിയ റിചാർഡ് പാരീസിലെ École de médecine -ൽ പ്രഫസറായി. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ Demonstrations botaniques (1808), De Orchideis europaeis (1817), Commentatio botanica de Conifereis et Cycadeis (1826), De Musaceis commentatio botanica (1831) എന്നിവ ഉൾപ്പെടുന്നു. ഓർക്കിഡുകളെപ്പറ്റി പറയുമ്പോഴുള്ള pollinium, gynostemium എന്നീ വാക്കുകൾ അദ്ദേഹത്തിന്റെ സംഭാവനയാണ്. അരേസീയിലെ ജനുസായ റിക്കാർഡിയയുടെ പേര് ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നൽകപ്പെട്ടതാണ്. ഇന്നിത് Zantedeschia എന്ന ജനുസിന്റെ പര്യായമാണ്.[1]

അദ്ദേഹത്തിന്റെ പുത്രനായ ആക്കിൽ റിച്ചാർഡും പ്രസിദ്ധനായ ഒരു സസ്യശാസ്ത്രകാരനാണ്.

.[3]

നാമകരണങ്ങൾ

[തിരുത്തുക]

കരീബിയനിൽ കാണുന്ന ഒരു പല്ലിയായ Anolis richardii, ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. കരീബിയനിലെ ഒരു പാമ്പായ Typhlops richardii ഇദ്ദേഹത്തിന്റെയോ മകനായ ആക്കിൽ റിചാർഡിന്റെയോ പേരിലാണ് അറിയപ്പെടുന്നത്.[4]

കുറിപ്പ്

[തിരുത്തുക]
റിചാർഡ് എന്നു പേരുള്ള മറ്റു സസ്യാശാസ്ത്രകാരന്മാർ
  • Achille Richard (1794–1852), his son (A.Rich.)
  • Jean Michel Claude Richard (1787–1868) (J.M.C.Rich.)
  • Olivier Jules Richard (1836–1896) (O.J.Rich.)
  • Claude Richard fl. (C.Rich)
  • Joseph Herve Pierre Richard (J.H.P.Rich.)

അവലംബം

[തിരുത്തുക]
  1. Brummitt, R. K.; C. E. Powell (1992). Authors of Plant Names. Royal Botanic Gardens, Kew. ISBN 1-84246-085-4.
  2. "Author Query for 'Rich.'". International Plant Names Index.
  3. Brummitt, R. K.; C. E. Powell (1992). Authors of Plant Names. Royal Botanic Gardens, Kew. ISBN 1-84246-085-4.
  4. Beolens, Bo; Watkins, Michael; Grayson, Michael (2011). The Eponym Dictionary of Reptiles. Baltimore: Johns Hopkins University Press. xiii + 296 pp. ISBN 978-1-4214-0135-5. ("Richard, A. and L.C.M.", p. 220).

അധികവായനയ്ക്ക്

[തിരുത്തുക]
  • Urban, Ignaz. Notae biographicae, Symb. Antill. 3:111,1900.
"https://ml.wikipedia.org/w/index.php?title=ലൂയിസ്_ക്ലോഡ്_റിചാർഡ്&oldid=4145643" എന്ന താളിൽനിന്ന് ശേഖരിച്ചത്