ഹർഷ് മന്ദെർ
ദൃശ്യരൂപം
(ഹർഷ് മന്ദർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹർഷ് മന്ദെർ | |
---|---|
ജനനം | 17 ഏപ്രിൽ 1955 |
തൊഴിൽ | Writer, Activist |
ഭാരതത്തിലെ പ്രഗല്ഭനായ ഒരു മനുഷ്യാവകാശപ്രവർത്തകനും ഗ്രന്ഥകാരനും കോളമിസ്റ്റുമാണ് ഹർഷ് മന്ദെർ[1]. 1980 ൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ(IAS) ചേർന്ന അദ്ദേഹം പ്രാരംഭഘട്ടത്തിൽ മധ്യപ്രദേശിലും പിന്നീട് ഛത്തീസ്ഗഡിലുമാണ് നിയമിക്കപ്പെട്ടത്. 1999 ൽ ബ്രിട്ടീഷ് ചാരിറ്റി ആക്ഷൻ ഐഡ്(AA) എന്ന സംഘടനയുടെ ഇന്ത്യയിലെ കൺട്രി ഡയറക്ടറായി നിയമിതനായി. മസ്സൂറിയിലെ ഐ.എ.എസ് അക്കാഡമിയുടെ ഡെപ്യൂട്ടി ഡയറക്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ഹർഷ് മന്ദെർ. എഴുത്തുകാരനും സന്നദ്ധപ്രവർത്തകനായും അദ്ദേഹം പ്രവർത്തിച്ചു.
വിജിൽ ഇന്ത്യ മുവ്‌മെന്റിന്റെ 2002 ലെ റവ. എം.എ. തോമസ് നാഷണൽ ഹ്യൂമൻ റൈറ്റ്സ് അവാർഡ് ഹർഷ് മന്ദെറിനായിരുന്നു.
രചനകൾ
[തിരുത്തുക]- അൺഹേർഡ് വോയ്സസ്:സ്റ്റോറീസ് ഓഫ് ഫൊർഗറ്റൻ ലൈവ്സ്(2001)[2].
- ഫിയർ ആൻഡ് ഫൊർഗീവ്നസ്സ്: ദ ആഫ്റ്റർമാത് ഓഫ് മാസ്സാക്കർ(2009)[2]
അവലംബം
[തിരുത്തുക]- ↑ http://www.drishtipat.org/activists/harsh.html Archived 2009-04-13 at the Wayback Machine. Harsh Mander: an icon of courage and hope
- ↑ 2.0 2.1 http://www.penguinbooksindia.com/Authordetail.aspx?AuthID=4435
പുറം കണ്ണികൾ
[തിരുത്തുക]- The marked people, www.TwoCircles.net
- 'Obedience Pushes You To Fascism' Harsh Mander interview, Outlook, Apr 15, 2002
- Harsh Mander: an icon of courage and hope, The Milli Gazette, May 15, 2002
അധിക വായനക്ക്
[തിരുത്തുക]- ഹിന്ദുവിലെ കോളം[പ്രവർത്തിക്കാത്ത കണ്ണി]
- Under the rubble Archived 2009-12-11 at the Wayback Machine.