ഹോൺഷു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹോൻഷു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹോൺഷു
Native name: 本州
ഹോൺഷു
ഹോൺഷു is located in Japan
ഹോൺഷു
ഹോൺഷു (ജപ്പാൻ)
ഭൂമിശാസ്ത്രം
സ്ഥാനം East Asia
ശില്പി ജാപ്പനീസ് ആർക്കിപ്പെലാഗോ
വിസ്തീർണ്ണം
(ചതുരശ്ര കി.മീ.)
2,27,962.59
വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് 7th
നീളം
(കി.മീ.)
1,300
വീതി
(കി.മീ.)
50–230 കി.മീ (160,000–750,000 അടി)
തീരരേഖ
(കി.മീ.)
5,450
പരമാവധി ഉയരം
(മീറ്റർ)
3,776
ഉയരം കൂടിയ സ്ഥലം മൗണ്ട് ഫ്യൂജി
രാജ്യം
Japan
പ്രിഫക്ച്ചറുകൾ അവോമോരി, ഇവാത്തെ, മിയാഗി, അക്കിത, യമഗാത്ത, ഫുക്കുഷിമ, ഇബരാക്കി, തോച്ചിഗി, ഗുണ്മ, സായ്ത്താമ, ചിബ, ടോക്യോ, കനഗാവ, നീഗാത്ത, തോയാമ, ഇഷിക്കാവ, ഫുക്കുയി, യാമനാഷി, നഗാനോ, ഗിഫു, ഷിസുവോക്ക, അയിച്ചി, മിയെ, ഷിഗ, ക്യോട്ടോ, ഓസക്ക, ഹ്യോഗൊ, നാരാ, വകയാമ, ടൊട്ടോരി, ഷിമാനെ, ഒകയാമ, ഹിരോഷിമ, യാമഗൂച്ചി.
വലിയ നഗരം ടോക്യോ (pop. 12,570,000)
ജനതയുടെ വിവരങ്ങൾ
ജനസംഖ്യ 103,000,000 (2005 സെൻസസ് പ്രകാരംലെ കണക്കനുസരിച്ച്)
ജനസാന്ദ്രത
(ചതുരശ്ര കിലോമീറ്ററിൽ)
447
നരവംശ ഗ്രൂപ്പുകൾ ജാപ്പനീസ്

ജപ്പാനിലെ എറ്റവും വലുതും എറ്റവും കൂടുതൽ ജനസംഖ്യ ഉള്ളതുമായ ദ്വീപാണ് ഹോൺഷു (本州 Honshū?, "പ്രധാന ദ്വീപ്" അഥവാ "പ്രധാന പ്രൊവിൻസ്" എന്ന് വാച്യാർത്ഥം) ([hoɴꜜɕɯᵝː]  (Speaker Icon.svg listen)). ലോകത്തിലെത്തന്നെ എറ്റവും വലിയ 7ആമത്തെ ദ്വീപാണിത്. മാത്രവുമല്ല ജാവ ദ്വീപിന് ശേഷം എറ്റവും ജനങ്ങൾ അധിവസിക്കുന്ന ദ്വീപെന്ന പദവിയും ഇതിനുണ്ട്.[1][2] 2005-ലെ സെൻസസ് പ്രകാരം 103 ദശലക്ഷം ജനങ്ങൾ ഇവിടെ അധിവസിക്കുന്നു. ലോകത്തിലെ എറ്റവും ജനസംഖ്യ കൂടിയ പട്ടണമായ ടോക്യോ ഈ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ജപ്പാനിലെ പ്രമുഖ പട്ടണങ്ങളായ യോകോഹാമ, കവാസാകി, സൈറ്റാമ, ചിമ, ഹിരോഷിമ തുടങ്ങിയ പട്ടണങ്ങളും ഈ ദ്വീപിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപിന്റെ ആകെ വിസ്തീർണം 227,962.59 ച.കി.മി ആണ്.

ജപ്പാന്റെ സാമ്പത്തിക സ്ഥിതിയിൽ വലിയ പങ്കു വഹിക്കുന്ന ഒരു പ്രദേശമാണ് ഹോൺഷു. മത്സ്യബന്ധനം, കൃഷി തുടങ്ങിയ മേഖലകളിൽ ജപ്പാന് ഹോൺഷു ഒഴിച്ചു കൂടാനാവാത്തതാണ്. ജപ്പാനിൽ എറ്റവും കൂടുതൽ അരിയുൽപാദിപ്പിക്കുന്ന നിലിഗാറ്റ ഈ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. ക്യോട്ടോ, നാര, കമാകുറ തുടങ്ങിയ ചരിത്രപ്രധാനമായ സ്ഥലങ്ങളും ഇവിടെത്തന്നെയാണ്.

പർവതങ്ങളെക്കൊണ്ടും അഗ്നി പർവതങ്ങളെക്കൊണ്ടും പ്രസിദ്ധമാണ് ഹോൺഷു. ലോകത്തിലെ എറ്റവും വലിയ സജീവ അഗ്നിപർവതമായ മൗണ്ട് ഫ്യൂജി ഹോൺഷൂവിലാണ്. ഇതിന് ഏകദേശം 3776 മീറ്റർ ഉയരമുണ്ട്.

1945-ൽ രണ്ടാം ലോക മഹാ യുദ്ധക്കാലത്ത് അമേരിക്ക ആദ്യമായി അണു ബോംബ് വർഷിച്ച ഹിരോഷിമ ഹോൺഷു ദ്വീപിൽ തന്നെയാണ്. 1945 ആഗസ്റ്റ്-6നായിരുന്നു അമേരിക്കൻ പട്ടാളം ഹിരോഷിമയിൽ അണുബോംബിട്ടത്. പിന്നീട് ഓഗസ്റ്റ് 9ന് നാഗസാക്കിയിലും അവർ അണു ബോംബ് വർഷിച്ചു. ആ ദുരന്തത്തിനെ അതിജീവിച്ചവർ ഹിബാക്കുഷ എന്ന പേരിൽ അറിയപ്പെടുന്നു.

ലോകത്തെ എറ്റവും ഭൂകമ്പ സാധ്യതാ പ്രദേശം കൂടിയാണ് ഹോൺഷു ദ്വീപ്. ജപ്പാന്റെ മുക്കാൽ ഭാഗത്തോളം ഹോൺഷു ദ്വീപിലാണ്.

അവലംബം[തിരുത്തുക]

  1. Japan Civil Registry Database 2013
  2. See Japan Census of 2000; The editors of List of islands by population appear to have used similar data from the relevant statistics bureaux, and totalled up the various administrative districts that make up each island, and then done the same for less populous islands. An editor of this article has not repeated that work. Therefore this plausible and eminently reasonable ranking is posted as unsourced common knowledge.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


Coordinates: 36°N 138°E / 36°N 138°E / 36; 138

"https://ml.wikipedia.org/w/index.php?title=ഹോൺഷു&oldid=2268600" എന്ന താളിൽനിന്നു ശേഖരിച്ചത്