സയൻസ് എക്സ്പ്രസ്സ് (ജൈവ വൈവിധ്യ സ്പെഷ്യൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സയൻസ് എക്സ്പ്രസ്സ് കൊല്ലത്ത്. ഡിസംബർ 2014
സയൻസ് എക്സ്പ്രസ്സ്
ട്രെയിനിലെ പ്രദർശനം കാണന്നവർ
ട്രെയിനിന്റെ ഉൾവശം
സയൻസ് എക്സ്പ്രസ്സ് കൊല്ലത്തെത്തിയപ്പോൾ പ്ലാറ്റ്ഫോമിൽ കാണികൾക്കായി നടത്തിയ ശാസ്ത്ര പ്രവർത്തനങ്ങൾ
സയൻസ് എക്സ്പ്രസ്സ് കാണാനെത്തിയ വിദ്യാർത്ഥികളുടെ തിരക്ക്

രാജ്യത്തെ വിവിധ മേഖലകളിലെ ജൈവ വൈവിധ്യവും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കാഴ്ചകളുമായി സഞ്ചരിക്കുന്ന പ്രദർശന ട്രെയിനാണ് സയൻസ് എക്സ്പ്രസ്സ്(ജൈവ വൈവിധ്യ സ്പെഷ്യൽ). ജീവി വർഗങ്ങളയും ഭൂപ്രകൃതിയെയും കുറിച്ചുള്ള ചിത്രങ്ങളും വിവരണങ്ങളും ഇവിടെയുണ്ട്. ഹരിത സാങ്കേതിക വിദ്യ, ഊർജ്ജ സംരക്ഷണം തുടങ്ങിയവയുടെ ശാസ്ത്രീയ വശങ്ങൾ 16 കോച്ചുകളിലായി അവതരിപ്പിച്ചിരിക്കുന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും വനം പരിസ്ഥിതി മന്ത്രാലയവും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 28ന് ദില്ലിയിൽ നിന്നാണ് സ്പെഷ്യൽ സയൻസ് എക്സ്‍പ്രസ് ട്രെയിൻ യാത്ര തുടങ്ങിയത്. 57 സ്റ്റേഷനുകളിൽ മൂന്ന് ദിവസം വീതമാണ് സയൻസ് എക്‌സ്പ്രസിന്റെ പ്രദർശനം. ട്രെയിനിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

പ്രദർശന വസ്തുക്കൾ[തിരുത്തുക]

കേന്ദ്ര ശാസ്ത്ര സാങ്കേതിക, പരിസ്ഥിതി-വനം-ജൈവവൈവിധ്യ മന്ത്രാലയങ്ങൾ സംയുക്തമായി ആറു വർഷമായി നടത്തുന്ന പ്രദർശനത്തിന്റെ മൂന്നാം ഘട്ടമാണിത്. 2012 മുതൽ ജൈവ വൈവിധ്യത്തിന് പ്രത്യേക പ്രാധാന്യം നൽകിയാണ് പ്രദർശനം. ജൂലൈ 28ന് തുടങ്ങി 2015 ഫെബ്രുവരി 15 വരെ 17,000 കിലോമീറ്റർ താണ്ടുന്ന 16 കോച്ചുകളുള്ള എ സി ട്രെയിൻ 57 കേന്ദ്രങ്ങളിൽ പ്രദർശനം നടത്തും. ജൈവ വൈവിധ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്കു പുറമെ സുസ്ഥിര പ്രകൃതി, ഊർജ്ജ സംരക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രദർശനവും ട്രെയിനിലുണ്ട്.[1]

പശ്ചിമഘട്ടം, ഹിമാലയസാനുക്കൾ, ഡെക്കാൻ പീഠഭൂമി, തീരപ്രദേശം, മരുഭൂമി, വടക്കു കിഴക്കൻ ഇന്ത്യ, ലക്ഷദ്വീപ്‌, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ തുടങ്ങി വൈവിധ്യമാർന്ന ജൈവമേഖലകളാണ്‌ ചിത്രങ്ങളിലൂടേയും വീഡിയോകളിലൂടേയും പരിചയപ്പെടുത്തുന്നത്‌. ഓരോ പ്രദേശത്തെ പക്ഷി മൃഗാദികളുടെ ശബ്‌ദവും കേൾക്കാം. ക്വാറികൾ, വനനശീകരണം, കാലാവസ്‌ഥാവ്യതിയാനം, നദികളുടെ മലിനീകരണം, ആഗോളതാപനം തുടങ്ങിയവയുടെ പ്രത്യാഘാതങ്ങളുടെ സചിത്ര വിശദീകരണവുമുണ്ട്‌.

കിഡ്സ് സോൺ[തിരുത്തുക]

കുട്ടികൾക്കായി സജ്ജീകരിച്ച കിഡ്സ് സോണിൽ സയൻസ്, മാത്സ് ലാബും ഒരു കോച്ചിലുണ്ട്. അധ്യാപകർക്കൊപ്പം കുറഞ്ഞത് 20 കുട്ടികളുടെ സംഘം എത്തിയാൽ സയൻസ് ലാബിൽ പരീക്ഷണങ്ങൾക്കു അനുമതി നൽകും. പത്തു മുതൽ 15വരെയുള്ള അധ്യാപകരുടെ സംഘത്തിന് ജൈവ വൈവിധ്യ ഓറിയന്റേഷൻ ക്ലാസിൽ പങ്കെടുക്കാം.

ജോയ് ഓഫ് സയൻസ്[തിരുത്തുക]

മുതിർന്ന കുട്ടികൾക്കായി ഒരു കോച്ചിൽ ജോയ് ഓഫ് സയൻസ് ഒരുക്കിയിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. "ജൈവവൈവിധ്യത്തിന്റെ കലവറ തുറന്ന് സയൻസ് എക്സ്പ്രസ് കൊല്ലത്ത്". www.deshabhimani.com.

പുറം കണ്ണികൾ[തിരുത്തുക]