വേണം മറ്റൊരു കേരളം (ക്യാമ്പയിൻ)
കേരള ശാസ്ത്രാസാഹിത്യ പരിഷത്തിന്റെ മുൻകൈയ്യെടുത്ത് സംഘടിപ്പിച്ചിട്ടുള്ള വിദ്യാഭ്യാസ പരിപാടിയാണ് വേണം മറ്റൊരു കേരളം - സാമൂഹിക വികസനത്തിനായുള്ള ജനകീയ ക്യാമ്പയിൻ. ഇന്ന് കേരളം നേരിടുന്ന അസ്വസ്ഥതകൾക്കും പ്രതിസന്ധിക്കും ഏക പോംവഴി കേവലമായ സാമ്പത്തിക വികസനമല്ലെന്നും സാമൂഹിക വികസനമാണെന്നും അതിനായി മറ്റൊരു കേരളം ഉണ്ടാകണമെന്നും അവശ്യപ്പെട്ടുകൊണ്ടാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഈ ക്യാമ്പയിൻ ആരംഭിച്ചത്.[1] രണ്ടുവർഷം നീളുന്ന പരിപാടി 2011 ഒക്ടോബർ 31 ന് തൃശ്ശൂരിൽ ഡോ. കെ.എൻ. പണിക്കർ ഉദ്ഘാടനം ചെയ്തു.
ആശയങ്ങൾ
[തിരുത്തുക]ഫ്ലാറ്റുകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തുന്ന സാമ്പത്തികപരിഷ്കരണങ്ങൾ കേരളത്തിന് പത്ത് ശതമാനം വരെ വളർച്ച നേടിത്തന്നെങ്കിലും നിരന്തരമായി തളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തികമേഖലകൾ ഇതിനിടയിൽ വിസ്മരിക്കപ്പെടുന്ന എന്നാണ് ഈ ക്യാമ്പയിൽ മുന്നോട്ടുവെക്കുന്ന പ്രധാന വീക്ഷണം.[2]. പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകളിൽ വളർച്ച കുറയുന്നു എന്നതാണ് അത്. ഈ രംഗത്തുനിന്നള്ള വരുമാനം 56% 15% 29% എന്നതിൽ നിന്ന് യഥാക്രമം 16%, 23%, 61% ആയി കുറഞ്ഞു എന്നാണ് പരിഷത്ത് ലഘുലേഖ അവകാശപ്പെടുന്നത്.[2].
മലയാളിയുടെ വർദ്ധിച്ചുവരുന്ന കമ്പോളാസക്തി, വർദ്ധിച്ചുവരുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ, മദ്യോപയോഗം, സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ, കുട്ടികളും വൃദ്ധരും അനുഭവിക്കുന്ന പീഡനങ്ങൾ, ജാതി-മത ധ്രുവീകരണവും അന്ധവിശ്വാസങ്ങളുടെ തിരിച്ചുവരവ് തുടങ്ങിയവയൊക്കെ പുതിയ കേരള വികസനത്തിന്റെ തെറ്റായ വശങ്ങളാണെന്ന ആശയം ക്യാമ്പയിൻ മുന്നോട്ടുവെക്കുന്നു.[3]. പത്തുശതമാനം മാത്രം വരുന്ന അതിസമ്പന്നരും മറ്റുള്ളവരും തമ്മിലുള്ള സാമ്പത്തിക അന്തരം സമൂഹത്തിൽ അസമത്വത്തിനും അസ്വസ്ഥതകൾക്കും കാരണമാകുന്നുവെന്നും ക്യാമ്പയിൻ സമർത്ഥിക്കുന്നുണ്ട്.[2] ഭൂവിനിയോഗത്തിൽ സാമൂഹ്യനിയന്ത്രണം കൊണ്ടുവരുക എന്ന ആവശ്യവും ഈ പ്രചാരണപരിപാടിയുടെ ഒരു ലക്ഷ്യമായിരുന്നു.[4]
പദയാത്രകളോടനുബന്ധിച്ച് കേരളത്തിന്റെ കഴിഞ്ഞ 100 വർഷത്തെ ചരിത്രം വിശകലനം ചെയ്യുന്ന തെരുവു നാടകങ്ങൾ അവതരിപ്പിച്ചു.[5]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 'വേണം മറ്റൊരു കേരളം' പദയാത്രകൾ തുടങ്ങി, retrieved 2012 ഫെബ്രുവരി 16
{{citation}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ 2.0 2.1 2.2 "എന്തുകൊണ്ട് മറ്റൊരു കേരളം" - ലഘുലേഖ, retrieved 2012 ഫെബ്രുവരി 16
{{citation}}
: Check date values in:|accessdate=
(help) - ↑ പരിഷദ്‌വാർത്ത ഫെബ്രു. 1-15, retrieved 2012 ഫെബ്രുവരി 16
{{citation}}
: Check date values in:|accessdate=
(help) - ↑ ടി.പി., കുഞ്ഞിക്കണ്ണൻ. "വേണം മറ്റൊരു കേരളം". ദേശാഭിമാനി. Archived from the original on 2013-05-02. Retrieved 2 മെയ് 2013.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ഗുഡ് റെസ്പോൺസ് റ്റു കെ.എസ്.എസ്.പി. ജാഥ". ദി ഹിന്ദു. 9 ഡിസംബർ 2011. Retrieved 2 മെയ് 2013.
{{cite news}}
: Check date values in:|accessdate=
(help)