വിഠൽ റാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിത്തൽ റാവു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
വിഠൽ റാവു
ജനനം 1929 മാർച്ച് 10(1929-03-10)
ഹൈദരാബാദ്, ആന്ധ്ര
മരണം 2015 ജൂൺ 25(2015-06-25) (പ്രായം 86)
ഹൈദരാബാദ്
ദേശീയത ഇന്ത്യൻ
തൊഴിൽ ഗസൽ ഗായകൻ
പ്രശസ്തി ഗസൽ ഗായകൻ

ഗസൽ ഗായകനായിരുന്നു പണ്ഡിറ്റ് വിഠൽ റാവു(1929 - 25 ജൂൺ 2015). ഒട്ടേറെ വിദേശ രാജ്യങ്ങളിലും ഗസൽ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

വിഠൽ റാവു ആത്മാറാം ശിവപുർക്കർ 1929ൽ ഹൈദരാബാദിൽ ജനിച്ചു. ഏഴുവയസ്സു മുതൽ കച്ചേരികൾ അവതരിപ്പിച്ചു തുടങ്ങി. ഹൈദരാബാദ് നൈസാമായ നൈസാം മിർ ഉസ്മാൻ അലി ഖാന്റെ കൊട്ടാരത്തിൽ 1943ൽ ഗായകനായി. സൂഫി ശൈലിയാണ് അദ്ദേഹം ആലാപനത്തിൽ സ്വീകരിച്ചത്. [1]

മരണം[തിരുത്തുക]

കുടുംബാംഗങ്ങളോടൊപ്പം ഷിർദ്ദി സായിബാബ ക്ഷേത്രത്തിൽ 2015 മേയ് 29ന് എത്തിയ വിഠൽ റാവുവിനെ പിന്നീടു കാണാതായി. ജൂൺ 24ന് ബീഗംപെട്ട് റയിൽവേ സ്റ്റേഷനിൽ ബോധരഹിതനായി കിടന്ന വിഠൽ റാവുവിനെ പൊലീസ് ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ എത്തിച്ചു. പിറ്റേന്ന് അവിടെ വച്ചു മരണമടഞ്ഞു.

പ്രശസ്ത ഗസലുകൾ[തിരുത്തുക]

  • എക് ചമേലി കെ മണ്ട്വെ ചലെ
  • മൈനെ തേരി ആഖോം മെ രഹാ.. നിന്ത്യാ ന ആയി.

അവലംബം[തിരുത്തുക]

  1. "ഗായകൻ വിത്തൽ റാവു അന്തരിച്ചു". www.deshabhimani.com. ശേഖരിച്ചത് 28 ജൂൺ 2015. 

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിഠൽ_റാവു&oldid=2556723" എന്ന താളിൽനിന്നു ശേഖരിച്ചത്