ലിസി വെലെസ്ക്വെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എലിസബത്ത് ആൻ വെലാസ്ക്വെസ്
ജനനം (1989-03-13) മാർച്ച് 13, 1989 (പ്രായം 30 വയസ്സ്)
ഓസ്റ്റിൻ ടെക്സാസ്
ദേശീയതഅമേരിക്കൻ ഐക്യനാടുകൾ
മറ്റ് പേരുകൾലിസി വലെസ്ക്വെസ്
തൊഴിൽമോട്ടിവേഷണൽ സ്പീക്കർ
പ്രശസ്തിപ്രഭാഷക, ബുള്ളിയിങ്ങിനെതി‌രായ സന്നദ്ധപ്രവർത്തക, എഴുത്തുകാരി
വെബ്സൈറ്റ്എബൗട്ട്‌ലിസി.കോം

എലിസബത്ത് ആൻ "ലിസി വെലാസ്ക്വെസ് (ജനനം 1989 മാർച്ച് 13) വളരെ വിരളമായ ഒരു അസുഖമുള്ള ഒരമേരിക്കക്കാരിയാണ്. ഈ അസുഖം ലിസിയെ ഒരു എഴുത്തുകാരിയും പ്രചോദനമുണർത്തുന്ന പ്രഭാഷണങ്ങൾ നടത്തുന്ന (മോട്ടിവേഷണൽ സ്പീക്കർ) വ്യക്തിയുമാകുന്നതിലേയ്ക്ക് നയിച്ചു.

പശ്ചാത്തലം[തിരുത്തുക]

ഹൈസ്കൂളിൽ പഠിക്കുമ്പോളാണ് ലോകം തൻറെ വിരൂപതയറിഞ്ഞതെന്നു ലിസി പറയുന്നു. യൂട്യുബിൽ വേൾഡ്സ് അഗ്ളിയസ്റ്റ് വുമൺ എന്ന ടൈറ്റിലിൽ അവളുടെയോ മാതാപിതാക്കളുടെയോ പോലും അനുവാദമില്ലാതെ ആരോ വീഡിയോ അപലോഡ് ചെയ്തു. വെറും 8 സെക്കന്റ്‌ വരുന്ന വീഡിയോയിലൂടെ ലോകം അവളെ അറിഞ്ഞു. ഈ പെണ്ണിന് സ്വയം വെടിവെച്ചു മരിച്ചു കൂടെയെന്ന് പോലും ആളുകൾ ആ വീഡിയോയിക്ക് കമന്റ്‌ എഴുതി[അവലംബം ആവശ്യമാണ്].

എന്നാൽ താൻ എന്തെന്ന് സൗന്ദര്യമുള്ള ലോകത്തെ ആരദിക്കുന്നവർക്ക് ബോധ്യപ്പെടുത്താനാണ് ലിസി തീരുമാനിച്ചത്. ഒട്ടേറെ എഴുതിയും വായിച്ചും അറിവ് നേടി. ഒപ്പം ഫാഷനിലും സ്റ്റൈലിലും തൻറെതായ സ്റ്റേറ്റ്മെന്റുകൾ ഉണ്ടാക്കി. പ്രത്യക്ഷത്തിൽ ഭംഗിയുള്ളതായി ഒരേയൊരു വസ്തുവേ ലിസിയുടെ ശരീരത്തിലുള്ളൂ. അവളുടെ മുടി. ഇടതൂർന്ന മുടി ജന്മനാ ലിസിക്ക് ലഭിച്ചു[അവലംബം ആവശ്യമാണ്].

കുറവുകളെല്ലാം പോസിറ്റീവുകളാക്കി. "നീ മെലിഞ്ഞിരിക്കുന്നു, കഴിക്കുന്നതൊന്നും നിൻറെ ശരീരത്തിൽ പിടിക്കില്ല" പോലുള്ള കമ്മന്റുകൾ ആരെങ്കിലും പറഞ്ഞാൽ ലിസി പറയും "അതിനെന്താ, അത് നല്ലതല്ലേ, എനിക്ക് എന്തുവേണമെങ്കിലും കഴിക്കാമല്ലോ, വണ്ണം കൂടുമെന്ന ടെൻഷൻ എനിക്കില്ലല്ലോ?"[അവലംബം ആവശ്യമാണ്]

അസുഖം[തിരുത്തുക]

ഭൂമിയിൽ ആകെ മൂന്നു പേർക്ക് മാത്രം ഉള്ളതായി കണ്ടെത്തെയിട്ടുള്ള രോഗമാണ് ലിസിക്കുള്ളത്[1]. ശരീരത്തിൽ കൊഴിപ്പ് തങ്ങി നിൽക്കില്ല എന്നതാണ് രോഗലക്ഷണം. ജനിച്ചിട്ട്‌ ഇന്നുവരെ 29 കിലോയിൽ കൂടുതൽ ഭാരം ലിസ്സിയുടെ ശരീരത്തിനുണ്ടായിട്ടില്ല[2]. വലതു കണ്ണിനു കാഴ്ച്ചയില്ലാതെയാണ് അവൾ പിറന്നത്[3] . ഇടതു കണ്ണിനു കാഴ്ചശക്തി കുറവാണ്.

കൃതികൾ[തിരുത്തുക]

2010-ൽ മറ്റൊരാളുമായിച്ചേർന്ന് രചിച്ച തന്റെ ആത്മകഥ ലിസി ഇംഗ്ലീഷിലും സ്പാനിഷ് ഭാഷയിലുമായി പ്രസിദ്ധീകരിക്കുകയുണ്ടായി[അവലംബം ആവശ്യമാണ്]

ബീ ബ്യൂട്ടിഫുൾ, ബീ യൂ (2012) ആണ് രണ്ടാമത്തെ ഗ്രന്ഥം. സൗന്ദര്യത്തിൽ കഥയില്ലെന്നും താൻ എന്താണോ അതിന്റെ പേരിൽ സ്വയം സ്നേഹിക്കൂ എന്നുമാണ് ഈ കൃതിയിലൂടെ ലിസി നൽകുന്ന സന്ദേശം.[4]

അവലംബം[തിരുത്തുക]

  1. Velasquez, Lizzie. "About Lizzie".
  2. How Do YOU Define Yourself Lizzie Velasquez at TEDxAustinWomen
  3. Lessons from the 'World's Ugliest Woman': 'Stop Staring and Start Learning' by Lylah M. Alphonse of Yahoo! Shine, 13 September 2012
  4. Velasquez, Lizzie. "Lizzie's books".
"https://ml.wikipedia.org/w/index.php?title=ലിസി_വെലെസ്ക്വെസ്&oldid=3220996" എന്ന താളിൽനിന്ന് ശേഖരിച്ചത്