റിച്ച്മണ്ട്, ന്യൂ സൗത്ത് വെയിൽസ്‌

Coordinates: 33°36′S 150°45′E / 33.600°S 150.750°E / -33.600; 150.750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റിച്ച്മണ്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിച്ച്മണ്ട്
New South Wales
റിച്ച്മണ്ട് ഓവൽ പാർക്ക്
റിച്ച്മണ്ട് is located in New South Wales
റിച്ച്മണ്ട്
റിച്ച്മണ്ട്
നിർദ്ദേശാങ്കം33°36′S 150°45′E / 33.600°S 150.750°E / -33.600; 150.750
ജനസംഖ്യ5,418
സ്ഥാപിതം1794
ഉയരം20 m (66 ft)
സ്ഥാനം
State electorate(s)Hawkesbury
ഫെഡറൽ ഡിവിഷൻMacquarie
Mean max temp Mean min temp Annual rainfall
24.0 °C
75 °F
11.0 °C
52 °F
738.5 mm
29.1 in
Localities around റിച്ച്മണ്ട്:
North Richmond Cornwallis and Richmond Lowlands Cornwallis and Clarendon
Agnes Banks റിച്ച്മണ്ട് Clarendon and Windsor
Agnes Banks Hobartville and Londonderry South Windsor

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ സിഡ്നിയുടെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു പുരാതന ചരിത്ര പട്ടണമാണ് റിച്ച്മണ്ട്. സിഡ്നി നഗര പ്രദേശത്തിന് കീഴിലുള്ള, ഹോക്സ്ബറി നഗരസഭ പ്രദേശത്താണ് റിച്ച്മണ്ട് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 20 മീറ്റർ ഉയരത്തിൽ ബ്ലൂ മൗണ്ടൈൻ മലനിരകളുടെ താഴ്‌വാരത്ത്, ഹോക്സ്ബറി നദി തീരത്ത്‌ റിച്ച്മണ്ട് സ്ഥിതി ചെയ്യുന്നു. സിഡ്നിയിൽ നിന്ന് റോഡ് മാർഗം 65 കിലോമീറ്ററും, പെൻറിത്തിൽ നിന്ന് 22 കിലോമീറ്ററും, ബ്ലാക്ക് ടൗണിൽ നിന്ന് 26 കിലോമീറ്ററും, പാരമറ്റയിൽ നിന്ന് 40 കിലോമീറ്ററും, ലിത്ഗോയിൽ നിന്ന് 78 കിലോമീറ്ററും വിൻഡ്സറിൽ നിന്ന് 5 കിലോമീറ്ററും അകലെയാണ് റിച്ച്മണ്ട് സ്ഥിതി ചെയ്യുന്നത്. ഷോപ്പിംഗ് മാളുകൾ, സർവീസ് ന്യൂ സൗത്ത് വെയിൽസ്‌, സ്കൂളുകൾ, യൂണിവേഴ്സിറ്റി, പോസ്റ്റ് ഓഫീസ്, റെസ്റ്റോറന്റുകൾ, റെയിൽവേ സ്റ്റേഷൻ, കഫേ, ഹോട്ടൽ, സൂപ്പർമാർക്കറ്റുകൾ എന്നിവയുൾപ്പെടെ എല്ലാ സൗകര്യങ്ങളും റിച്ച്മണ്ടിലുണ്ട്.

ചരിത്രം[തിരുത്തുക]

1788-ൽ പ്രദേശത്തെ ആദിവാസികളായിരുന്നു ദാറുഗ് ജനത. 1789-ൽ ബ്രിട്ടീഷ് കുടിയേറ്റക്കാരാണ് ഈ പ്രദേശം ആദ്യം പര്യവേക്ഷണം ചെയ്തത്, ഹോക്സ്ബറി നദിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള സമീപ പ്രദേശം 'റിച്ച്മണ്ട് ഹിൽ' എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. പിറ്റ് ഭരണത്തിൽ മാസ്റ്റർ ജനറൽ ഓഫ് ഓർഡനൻസ് ആയിരുന്ന റിച്ച്മണ്ടിലെ മൂന്നാമത്തെ ഡ്യൂക്ക് ചാൾസ് ലെനോക്സിൻ്റെ ബഹുമാനാർത്ഥം ഗവർണർ ആർതർ ഫിലിപ്പ് ആണ് ഈ പേര് നൽകിയത്. സിഡ്‌നിക്കും പാരമറ്റക്കും ശേഷം ഓസ്‌ട്രേലിയയിൽ യൂറോപ്യൻ കുടിയേറ്റം നടന്ന മൂന്നാമത്തെ പ്രദേശമാണ് ഇവിടം. ആദ്യത്തെ 22 യൂറോപ്യൻ കുടിയേറ്റക്കാർ 1794-ൽ ഈ പ്രദേശത്തെത്തി. അവർ ആകെ 12 ഹെക്ടറിൽ (30 ഏക്കർ) കൃഷി ചെയ്യാനെത്തിയത് ഇന്നത്തെ പിറ്റ് ടൗൺ ബോട്ടംസ് ആണ്. പുതിയ കോളനിയിലെ ഭക്ഷണത്തിൻ്റെ തീവ്രമായ ആവശ്യം മറികടക്കാൻ അവർക്ക് നല്ല കൃഷിഭൂമി ആവശ്യമായിരുന്നു. 1799 ആയപ്പോഴേക്കും ഈ പ്രദേശം സിഡ്നി കോളനിയിൽ ഉത്പാദിപ്പിക്കുന്ന ധാന്യത്തിൻ്റെ പകുതിയോളം ഉത്പാദിപ്പിച്ചു.രണ്ടാം ലോകമഹായുദ്ധസമയത്ത് ഡിഫൻസ് വിമാനത്താവളമായ റിച്ച്മണ്ടിലെവിടെയോ നിന്ന് ഒരു അതീവ രഹസ്യ ഓപ്പറേഷൻ ബങ്കർ പ്രവർത്തിപ്പിച്ചു. അത് ഒന്നുകിൽ പകുതിയോ പൂർണ്ണമായും ഭൂമിക്കടിയിലോ ആയിരുന്നു. ഈ ബങ്കറിൻ്റെ സ്ഥാനം അജ്ഞാതമാണ്. ഈ ബങ്കർ ഇപ്പോഴും കേടുകൂടാതെയിരിക്കാമെന്നും റിപ്പോർട്ടുണ്ട്. റാഫ് ബേസ് റിച്ച്മണ്ട് 1923 ൽ സ്ഥാപിതമായ റിച്ച്മണ്ടിലെ ഒരു റോയൽ ഓസ്ട്രേലിയൻ എയർഫോഴ്സ് ബേസ് ആണ്. റിച്ച്മണ്ടിലെ ഹോക്‌സ്‌ബറി അഗ്രികൾച്ചറൽ കോളേജ് 1891-ൽ ആരംഭിച്ച ന്യൂ സൗത്ത് വെയ്ൽസിലെ ആദ്യത്തെ കാർഷിക കോളേജാണ്. പിന്നീട് വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റിയായി ഇത് മാറി.

ഇന്ന്[തിരുത്തുക]

പണ്ട് റിച്ച്മണ്ട് സിഡ്‌നിയിൽ നിന്ന് മാറി സ്ഥിതി ചെയ്യുന്ന മറ്റൊരു പട്ടണമായിരുനെങ്കിൽ ഇന്ന് വളർച്ച കാരണം സിഡ്നി നഗരം അവസാനിക്കുന്ന ഒരു മെട്രോ നഗരമായി മാറി. റിച്ച്മണ്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് അര മണിക്കൂർ കൂടുമ്പോൾ സിഡിനി സെൻട്രലിനും , ലെപ്പിങ്റ്റണിനും ട്രെയിൻ സർവീസ് ഉണ്ട്. അടുത്തുള്ള വിമാനത്താവളങ്ങൾ സിഡ്‌നിയും വെസ്റ്റേൺ സിഡ്‌നിയുമാണ്. സമീപ പ്രദേശത്തേക് ബസ് സർവീസുണ്ട്. ഹോക്സ്ബറി നദി ഇന്ന് വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. പ്രധാന റോഡുകൾ സിഡ്‌നിയ്ക്കും, ലിത്ഗോയ്ക്കും , പെൻറിത്തിനുമാണ്. സമീപ പ്രധാന പട്ടണങ്ങൾ വിൻഡ്സർ, പെൻറിത്ത്‌ , ബ്ലാക്ക് ടൗൺ, പാരമറ്റ എന്നിവയാണ്. 3 പ്രൈമറി സ്കൂളുകളും, 1 ഹൈ സ്കൂളും, യുണിവേഴ്സിറ്റിയും റിച്ച്മണ്ടിലുണ്ട്. നിരവധി തവണ വെള്ളപ്പൊക്കമുണ്ടായ മേഖല കൂടിയാണ് റിച്ച്മണ്ട്.