രാമൻ പ്രഭാവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രാമൻ പ്രതിഭാസം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം. ഭാരതീയ ശാസ്ത്രജ്ഞനായ സി.വി. രാമൻ (1888-1970) ആണ് രാമൻ പ്രഭാവത്തിന്റെ ഉപജ്ഞാതാവ്. കൽക്കത്ത യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന രാമൻ പ്രകാശത്തെ സംബന്ധിച്ച ചില സുപ്രധാന കണ്ടുപിടിത്തങ്ങൾ നടത്തി. പദാർത്ഥ ങ്ങളുടെ ഘടന മനസ്സിലാക്കാൻ ഇവ സഹായിച്ചു. രാമൻ ഇഫക്ട്‌ എന്നറിയപ്പെടുന്ന ഈ കണ്ടുപിടിത്തത്തിന് 1930-ൽ നോബൽ സമ്മാനം ലഭിച്ചു. ഏതെങ്കിലും ഒരു പ്രത്യേക നിറത്തിലുള്ള ഏകവർണ കിരണങ്ങളെ സുതാര്യമായ പദാർത്ഥങ്ങളിൽ കൂടി കടത്തിവിട്ടാൽ പ്രകീർണ്ണനം മൂലം ആ നിറത്തിൽ നിന്നും വിഭിന്നമായ നിറത്തോടുകൂടിയ രശ്മികൾ ഉണ്ടാകുന്നു. ഈ പ്രകീർണ്ണനം മൂലമുണ്ടാകുന്ന പുതിയ പ്രകാശരശ്മിയെ ഒരു പ്രിസത്തിൽ കൂടി കടത്തിവിട്ടാൽ വർണരാജിയിൽ പുതിയ ചില രേഖകൾ കാണുന്നു. ഈ പുതിയ രേഖകളെ രാമൻ രേഖകൾ എന്നും ഈ വർണരാജിയെ രാമൻ വർണരാജി (രാമൻ സ്പെക്ട്രം) എന്നും പറയുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാമൻ_പ്രഭാവം&oldid=3095291" എന്ന താളിൽനിന്ന് ശേഖരിച്ചത്