രാംബ്രിക്ഷ് ബെനിപ്പൂരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രാംബൃക്ഷ് ബെനിപ്പൂരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാംബ്രിക്ഷ് ബെനിപ്പൂരി
രാംബ്രിക്ഷ് ബെനിപ്പൂരി
ജനനം23 December 1899
Benipur Village, Muzaffarpur, Bihar, British India
മരണം7 September 1968 (aged-68/69)
Muzaffarpur
തൊഴിൽFreedom Fighter, Socialist Leader, Editor,Writer, Dramatist, Essayist, Novelist & Politician
ദേശീയതIndian
വിദ്യാഭ്യാസം9 standard
സാഹിത്യ പ്രസ്ഥാനംKisan Mahasabha, Quit India Movement, Janaue Todo Abhiyaan
ശ്രദ്ധേയമായ രചന(കൾ)Ambpali, Patiton Ke Desh Mein, Genhu Aur Gulab, Maati Ki Muratien, Zanjeerein Aur Deewarien, Vijeta, Shakuntala etc.
അവാർഡുകൾLifetime Achievement Award For Contribution In Literature From Rashtra Bhasha Parishad

രാംബ്രിക്ഷ് ബെനിപ്പൂരി (pronunciation (ജീവിതകാലം :1899–1968) സ്വാതന്ത്ര്യ സമര സേനാനി, സോഷ്യലിസ്റ്റ് നേതാവ്, എഡിറ്റർ, ഹിന്ദി എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു വ്യക്തിയായിരുന്നു. ബീഹാറിലെ ബെനിപ്പൂർ എന്നു പേരായ ഒരു ചെറുഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പോരാടിയിതിന്റെ പേരിൽ ഒൻപത് വർഷത്തെ ജയിൽവാസം അനുഭവിച്ചിരുന്നു.[1]1931 ൽ ബീഹാർ സോഷ്യലിസ്റ്റ് പാർട്ടിയുടേയും 1934 ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടേയും സ്ഥാപകനായിരുന്നു അദ്ദേഹം.1935 മുതൽ 1937 വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പാറ്റ്ന ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി അദ്ദേഹം പ്രവർത്തിച്ചിരുന്ന സമയത്തായിരുന്നു 1937 ലെ ഇന്ത്യൻ പ്രവിശ്യാ തെരഞ്ഞെടുപ്പുകൾ.[2] 1957 ൽ കത്ര നോർത്തിൽ നിന്ന് നിയമസഭാംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1958 ൽ മുസാഫർപൂരിലെ ബിഹാർ യൂണിവേഴ്സിറ്റി (ഇപ്പോൾ ബാബസാഹിബ് ഭീംറാവു അംബേദ്കർ ബിഹാർ സർവകലാശാല) സിൻഡിക്കേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ബീഹാറിലെ മുസാഫർപൂരിൽനിന്ന് റാംബ്രിക്ഷ് ബെനിപ്പൂരി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്തിരുന്നു. ഹിന്ദി സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും സജീവമായിരുന്ന അദ്ദേഹം 1929 ൽ ആരംഭിച്ച യുവക് പോലെ നിരവധി പത്രങ്ങൾ ആരംഭിക്കുകയും ബ്രിട്ടീഷ് ഭരണത്തിനെതിരെ ദേശീയതയെയും സ്വാതന്ത്ര്യത്തെയും ഉദ്ദീപിപ്പിക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി മറ്റു പലരോടുമൊപ്പം പത്രങ്ങളിൽ സ്ഥിരമായ സംഭാവനകൾ നൽകിയിരുന്നു.

അവലംബം[തിരുത്തുക]

  1. Rai, Ram Bachan (1995). Ramvriksh Benipuri. Sahitya Akademi. p. 66. ISBN 81-7201-974-2.
  2. कुछ मैं कुछ वें. New Delhi: Anamika Publishers And Distributors Pvt Ltd. ISBN 9788179755198.