Jump to content

സെലൂക്യാ-ക്ടെസിഫോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മഹോസെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടൈഗ്രിസ് നദിയുടെ തീരത്ത് സ്ഥിതിചെയ്തിരുന്ന ഒരു നഗര പ്രദേശമായിരുന്നു സെലൂക്യാ-ക്ടെസിഫോൺ. ആധുനിക ഇറാഖിലാണ് ഇത് നിലനിന്നിരുന്നത്. സസ്സാനിദ് സാമ്രാജ്യത്തിന്റെ ആസ്ഥാന സിരാകേന്ദ്രങ്ങൾ ആയിരുന്ന സെലൂക്യാ, ക്‌ടെസിഫോൺ എന്നീ ഇരട്ടനഗരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പ്രാദേശികമായി നഗരങ്ങൾ എന്ന അർത്ഥം വരുന്ന അൽ-മദായിൻ (അറബി: المدائ) എന്നാണ് ഇത് അറിയപ്പെടുന്നത്. സാമ്രാജ്യത്തിന്റെ സുവർണ്ണ കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ നഗരമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ഈ പ്രദേശം പേർഷ്യയിലെ അറബ് അധിനിവേശത്തോടെ തകർച്ചയിലേക്ക് വീണു.[1][2] പേർഷ്യയിലെ അറബ് അധിനിവേശത്തിന് മുമ്പ് കിഴക്കിന്റെ സഭയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നതും ഈ പ്രദേശത്ത് ആയിരുന്നു.[3][4]

സെലൂക്യാ ക്ടെസിഫോൺ ഇരട്ടനഗരങ്ങളുടെ ഒരു ഭൂപടം
തഖ് കസ്ര, ലോകത്തിലെ ഏറ്റവും വലിയ ഇഷ്ടിക കമാനം[5]

അവലംബം

[തിരുത്തുക]
  1. "CTESIPHON" (in അമേരിക്കൻ ഇംഗ്ലീഷ്). Encyclopaedia Iranica foundation. Retrieved 2023-02-09.
  2. "Ctesiphon | ancient city, Iraq | Britannica" (in ഇംഗ്ലീഷ്). Retrieved 2023-02-09.
  3. Cassis, Marica (2002). Harrak, Amir (ed.). "Kokhe, Cradle of the Church of the East: An Archaeological and Comparative Study". Journal of the Canadian Society for Syriac Studies (in ഇംഗ്ലീഷ്). 2: 62–79. ISSN 1499-6367.
  4. ഗ്രീഗോറിയോസ്, പൗലോസ് മാർ. "പൗരസ്ത്യ കാതോലിക്കേറ്റ്". Retrieved 2023-02-09.
  5. https://generalist.academy/2020/09/11/largest-brick-arch/
"https://ml.wikipedia.org/w/index.php?title=സെലൂക്യാ-ക്ടെസിഫോൺ&oldid=3975957" എന്ന താളിൽനിന്ന് ശേഖരിച്ചത്