മദ്രസ ഇ റഹീമിയ്യ, ഡെൽഹി
പത്തൊമ്പതാം നൂറ്റാണ്ടിൽ ഡെൽഹിയിൽ പ്രവർത്തിച്ചിരുന്ന ഒരു ഇസ്ലാമികവിദ്യാലയാണ് മദ്രസ ഇ റഹീമിയ്യ. പ്രസിദ്ധ ഇസ്ലാമിക പണ്ഡിതനായിരുന്ന ഷാ വാലിയുള്ളയുടെ പിതാവായ ഷാ അബ്ദുൽ റഹീമാണ് ഇത് സ്ഥാപിച്ചത്. മൗലിക വഹാബി ഇസ്ലാമികവാദപാഠങ്ങൾ പഠിപ്പിച്ച ഈ മദ്രസയിൽ ഷാ വാലിയുള്ളയും അദ്ദേഹത്തിന്റെ പുത്രനായിരുന്ന ഷാ അബ്ദുൽ അസീസും അവരവരുടെ ജീവിതകാലങ്ങളിൽ അദ്ധ്യാപകരായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ബ്രിട്ടീഷ് മിഷണറിമാരുടെ മതപരിവർത്തനശ്രമങ്ങൾക്ക് തിരിച്ചടിയായുള്ള മുജാഹിദീൻ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു ഈ മദ്രസ. 1830-ൽ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ സിഖുകാർക്കും ബ്രിട്ടീഷുകാർക്കുമെതിരെ അഫ്ഗാനികളെക്കൂട്ടുപിടിച്ച് ജിഹാദിന് വിഫലശ്രമം നടത്തിയ സയിദ് അഹ്മദ് ബറേൽവി ഈ മദ്രസയിലെ പൂർവവിദ്യാർത്ഥിയായിരുന്നു. 1852 സെപ്റ്റംബറിൽ ബ്രിട്ടീഷുകാർക്കെതിരെ വിശുദ്ധയുദ്ധത്തിനുള്ള ഗൂഢാലോചനയുടെ കേന്ദ്രവ്യക്തിത്വമായ ഷേഖ് ഹുസൈൻ ബഖ്ഷും ഈ മദ്രസയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നയാളായിരുന്നു.[1]
അവലംബം
[തിരുത്തുക]- ↑ ലാസ്റ്റ് മുഗൾ[൧], താൾ: 83 - 84
ഗ്രന്ഥങ്ങൾ
[തിരുത്തുക]- ൧ ^ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. ISBN 9780670999255. Retrieved 2013 ജൂലൈ 4.
{{cite book}}
: Check date values in:|accessdate=
(help)