ഫ്രാന്സ്വാസ് ബി. സിനൂസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രാന്സ്വാസ് ബാരെ-സിനൂസി
ജനനം (1947-07-30) 30 ജൂലൈ 1947 (വയസ്സ് 70)
പാരിസ് , ഫ്രാൻസ്
ദേശീയത ഫ്രഞ്ച്
മേഖലകൾ വൈറോളജി
സ്ഥാപനങ്ങൾ പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട്
അറിയപ്പെടുന്നത് എച്.ഐ.വി.യെപ്പറ്റിയുളള ഗവേഷണം (Human Immunodeficiency Virus, HIV)
പ്രധാന പുരസ്കാരങ്ങൾ 2008 നോബൽ പുരസ്കാരം(വൈദ്യശാസ്ത്രം)

ഫ്രാന്സ്വാസ് ബാരെ-സിനൂസി,(ജനനം 30 ജൂലൈ 1947) 2008-ൽ വൈദ്യശാസ്ത്രത്തിനുളള നോബൽ സമ്മാനം നേടിയ ഫ്രഞ്ചു ശാസ്ത്രജ്ഞയാണ്. ഇവരോടൊപ്പം ആ വർഷം ലൂക് മൊണ്ടെങ്ങ്യറും ഹരാൾഡ് ഹൗസനും ഈ ബഹുമതിക്കർഹരായി.

ജീവിതരേഖ[തിരുത്തുക]

ഫ്രാന്സ്വാസ് സിനൂസിയുടെ ജനനവും വിദ്യാഭ്യാസവും പാരീസിൽ ആയിരുന്നു. പാരീസിലെ പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പി.എച്.ഡി നേടിയ ശേഷം അവിടെത്തന്നെ ഗവേഷകയായി തുടർന്നു. 1980-ലാണ്, ലൂക് മൊണ്ടെങ്ങ്യറുോടൊപ്പം സിനൂസി എച്ച്.ഐ.വി.യെപ്പറ്റി വിശദമായി പഠിക്കാൻ ആരംഭിച്ചത്. ഈ ഗവേഷണമാണ് അവർക്കിരുവർക്കും നോബൽ സമ്മാനം നേടിക്കൊടുത്തത്.

അവലംബം[തിരുത്തുക]

ഫ്രാന്സ്വാസ് ബാരെ-സിനൂസി

"https://ml.wikipedia.org/w/index.php?title=ഫ്രാന്സ്വാസ്_ബി._സിനൂസി&oldid=1872498" എന്ന താളിൽനിന്നു ശേഖരിച്ചത്