ഫിലിപ്പൈൻസിലെ മതം (കോളണിഭരണത്തിനു മുമ്പ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോളണിഭരണത്തിനു മുമ്പുള്ള മതത്തിന്റെ അവസ്ഥയെപ്പറ്റി കൃത്യമായി പറയാനാവില്ല. ആ സമയത്ത് അനിമിസം, ബുദ്ധമതം, ഹിന്ദുമതം എന്നിവ ഫിലിപ്പൈൻ ജനതയെ സ്വാധീനിച്ചിരുന്നതായി തെളിവുണ്ട്. ഖനനഗവേഷണപ്രവർത്തനങ്ങളിൽനിന്നും കണ്ടെടുത്ത ഹിന്ദു-ബുദ്ധ പ്രതിമകൾ ഇക്കാര്യത്തിൽ വെളിച്ചം വീശുന്ന തെളിവുകളാണ്. ആദ്യത്തെ എഴുത്തുതെളിവ് ലഗുണ താമ്രപത്രികയുടെ കണ്ടെത്തലാണ്. ഇത്, സി ഇ 900ൽ എഴുതപ്പെട്ടതാണ് എന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കാലഗണനയ്ക്കായി ബുദ്ധിസ്റ്റ്-ഹിന്ദു ചാന്ദ്രകലണ്ടർ ഉപയോഗിച്ചിരിക്കുന്നു. പതിനാലാം നൂറ്റാണ്ടിൽ ഇസ്ലാം മതം ഇവിടെയെത്തിയപ്പോൾ, പഴയ മതങ്ങളെല്ലാം അപ്രത്യക്ഷമായിപ്പോയി. 1521ൽ ഫെർഡിനാന്റ് മഗല്ലൻ ഫിലിപ്പൈൻസിലെത്തിയപ്പോൾ അവിടെ ക്രിസ്തുമതവുമെത്തി. ക്രിസ്തുമതത്തിലെ റോമൻ കാത്തലിക് ധാരയാണിവിടെത്തിയത്. ആ മതം തന്നെ ഭൂരിപക്ഷ മതവുമായി. എന്നിരുന്നാലും, ചില തദ്ദേശീയരായ ജനതകൾ പഴയ അനിമിസമതം തന്നെ തുടർന്നുപോരുന്നുണ്ട്. കാത്തലിക് മതം പിന്തുടരുന്നവർ തന്നെ അവരുടെ പഴയ വിശ്വാസപ്രമാണങ്ങൾ പലതും ഉപേക്ഷിച്ചിട്ടുമില്ല.

അനിമിസവും നാടോടിമതവും[തിരുത്തുക]

Animism ആനിമിസം ആണ് കൊളോണിയൽ കാലത്തിനുമുമ്പ് ഫിലിപ്പൈൻസിൽ ഉണ്ടായിരുന്ന മതം. ഇപ്പോൾ, വിരലിലെണ്ണാവുന്ന തദ്ദേശീയ ജനതമാത്രമാണ് അനിമിസം ആചരിച്ചുവരുന്നത്. ലോകം നല്ലതും ചീത്തതുമായ ദേവതകളെക്കൊണ്ടു നിറഞ്ഞതാണ്. അവരെ വാരാധിച്ചുകൊണ്ട് അവരെ ആദരിക്കണം. ഈ പ്രകൃതിദൈവങ്ങളെ ദേവതകൾ എന്നു പറയുന്നു. ഹിന്ദു ദേവതകളുമായി ഇവയ്ക്കു ബന്ധമുണ്ട്.

ചിലർ തഗലോങ് പോലുള്ളവർ ബത്താല പോലുള്ള പരമോന്നത ദേവതയേയും അയാളൂടെ സന്താനങ്ങളായ അനേകം ദേവതമാരെയും ആരാധിക്കുന്നു. അദ്ലവ്, മായാരി, താല എന്നിവയാണ് അവരുടെ ദേവതമാർ. വിസായൻ ദേവതകളാണ്, കാൻ-ലോൺ. മറ്റു ചിലർ മരിച്ച പിതാമഹന്മാരെ ആരാധിക്കുന്നു. ആനിമിസ്റ്റിക് ആരാധാനകൾ ഓരോ വംശത്തിലും വ്യത്യസ്ത രീതിയിലാണ്. മാജിക്, മന്ത്രോരോച്ചാരണം,  പ്രാർത്ഥന എന്നിവ ഇത്തരം ആരാധനകളുടെ അടിസ്ഥാനസ്വഭാവമാണ്. ഈ ആരാധനയുടെ പൂജാരിമാർ ആ സമൂഹത്തിൽ അതിയായി ബഹുമാനിക്കപ്പെടുന്നു. ആ പുരോഹിതർ, രോഗശമനം വരുത്താൻ കഴിവുള്ളവർ ആണെന്നും കരുതപ്പെടുന്നു.  അവരെ സമൂഹം ഭയക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അവരെ രോഗവിമുക്തി നൽകുന്നവർ എന്നും പറഞ്ഞുവരുന്നു. അതുപോലെ വയറ്റാട്ടികൾ, മന്ത്രവാദികൾ, midwives (hilot), shamans, witches (mangkukulam), പുരോഹിതരും അല്ലെങ്കിൽ പുരോഹിതമാരും (babaylan/katalonan), ആ സമുദായത്തിന്റെ പരമ്പരാഗതമായ ആത്മീയ ജീവിതം അവിടത്തെ പ്രായമായവർ കല്പിക്കുന്നു. വിസായൻ പ്രദേശത്ത് ഷാമൻ ആനിമിസ്റ്റിക് വിശ്വാസങ്ങളാണു കൂടുതൽ. മന്ത്രവാദകൃത്യങ്ങളിൽ ഇതുപോലെ ചില ആദിവാസിജനതകൾ വിശ്വസിച്ചുവരുന്നു. ഇവർ ഐതിഹ്യപ്രാധാന്യം മാത്രമുള്ള സത്വങ്ങളിൽ അതിയായി വിശ്വസിക്കുന്നുണ്ട്. അശ്വങ് (ചോരകുടിയൻ വവ്വാലുകൾ, ദുവന്തെ (കുള്ളന്മാർ), ബക്കോനാവ ( അതിഭയാനകമായ വലിപ്പമുള്ള കടൽ സർപ്പങ്ങളെന്നീ സാങ്കല്പിക കഥാപത്രങ്ങളിൽ വിശ്വസിക്കുന്നു.