പ്രമാണത്തിന്റെ സംവാദം:Hajj guid.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് ഒരു പോസ്റ്ററല്ലേ. പോസ്റ്ററിന്റെ ലൈസൻസ് ടാഗ് അല്ലേ ഉപയോഗിക്കേണ്ടത്. ക്രിയേറ്റീവ് ലൈസൻസ് എങ്ങനെ ശരിയാകും? --202.83.55.42 10:03, 4 ഓഗസ്റ്റ്‌ 2008 (UTC)


സാദിക്കുന്റെയും എന്റേയും സം‌വദം താളുകളിൽ നിന്നും

ഇത് സ്വന്തം രചനയാണെന്ന് പറഞ്ഞിട്ടുണ്ടല്ലോ ടക്സ്സേ പിന്നെന്തിനാ ഉറവിടം ചേർക്കുന്നത്? --സാദിക്ക്‌ ഖാലിദ്‌ 09:12, 5 ഓഗസ്റ്റ്‌ 2008 (UTC)

സാദിക്ക്,

അത് എവിടെയോ ഉള്ള ഒരു പോസ്റ്ററിന്റെ ഫോട്ടോയോ സ്കാൻ ചെയ്ത കോപ്പിയോ ആണ്‌. മറ്റാരെങ്കിലും രചിച്ച ഒരു ചിത്രത്തിന്റെ ഫോട്ടോ നാമെടുത്താൽ അത് നമ്മുടെ രചനയാവില്ലല്ലോ. പക്ഷേ കോറൽഡ്രോ/സോഡിപോഡി/ഇങ്ക്‌സ്കേപ്പ് പോലെയുള്ള ടൂളുകൾ കൊണ്ട് രചിച്ച വെക്ടർ ഇമേജുകൾക്ക് ഇത് ഉപയോഗിക്കാം. പ്രസ്തുത ചിത്രത്തിന്റെ ഒറിജിനൽ അബ്ദൂല്ല വരച്ചതാണെങ്കിലും ഈ ലൈസൻസ് ചേർക്കാം. ഒറിജിനലിന്റെ സോഴ്സ് ഇല്ലാത്തതിനാലാണ്‌ അത് അങ്ങനെ മാർക്ക് ചെയ്തത് --ടക്സ് എന്ന പെൻ‌ഗ്വിൻ 09:40, 5 ഓഗസ്റ്റ്‌ 2008 (UTC)


"I, the copyright holder of this work, hereby publish it under the following licenses:" എന്നാണല്ലോ കൊടുത്തിരിക്കുന്ന ലൈസൻസിന്റെ തുടക്കത്തിൽ തന്നെ പറയുന്നത്, ഇതിൽ കൂടുതൽ എന്താണ് ഉറവിടത്തെ കുറിച്ച് പറയേണ്ടത്? അദ്ദേഹം വരച്ചതല്ല എന്ന് പറയാനാണെങ്കിൽ മറ്റു തെളിവുകൾ ആവശ്യമായി വരില്ലേ? --സാദിക്ക്‌ ഖാലിദ്‌ 14:08, 5 ഓഗസ്റ്റ്‌ 2008 (UTC)


വിക്കിപീഡിയയിലുള്ള ചിത്രം പ്രിന്റ് ചെയ്ത ഒരു പോസ്റ്ററിന്റെ ഡിജിറ്റലൈസ്(ഫോട്ടോ/സ്കാൻ) ചെയ്ത കോപ്പിയാണ്‌(നടുക്കൂടെയുള്ള മടക്ക്, വശങ്ങളിലുള്ള ക്ലിപ്പിംഗ് ശ്രദ്ധിക്കുക)
ആ പോസ്റ്ററിന്റെ കുറച്ചുകൂടി താഴെയായി ക്ലിപ്പ് ചെയ്തു പോയ ഭാഗത്ത് (അടിയിലായി താഴേയ്ക്ക് ഒരു ചതുരം ക്ലിപ്പ് ചെയ്ത് നിൽക്കുന്നത് ശ്രദ്ധിക്കുക) "പകർപ്പവകാശം : XYZ ചാരിറ്റബിൾ :സൊസൈറ്റി" എന്നും കൂടി ഉണ്ട് എന്ന് കരുതുക. അപ്പോൾ ആർക്കാണ്‌ വിക്കിയിലെ ചിത്രത്തിന്റെ പകർപ്പവകാശം?
ആ ചിത്രം ഉപയോക്താവ്:Abdullah.k.a രചിച്ചതാണെന്ന് സാദിക്കിനെന്താണുറപ്പ്? ആദ്യം കണ്ട ലൈസൻസ് വെറുതേ സെലക്റ്റ് ചെയ്തതാണെങ്കിലോ?
ചിത്രം:Lipi.png ഇതിനും അതേ കുഴപ്പം തന്നെയുണ്ട്. വരമൊഴിയുടെ കൂടെ വരുന്ന കീമാപ്പാണിത് എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇത് എവിടുന്നു കിട്ടിയെന്നോ ആർ വരച്ചെന്നോ :പറയുന്നുമില്ല.
സിബു ഒരു ദിവസം വന്ന് എന്റെ ചിത്രം വിക്കിപീഡിയ അടിച്ചു മാറ്റി എന്നു പറഞ്ഞാലോ?
സാധാരണ കാണുന്ന ചിത്രങ്ങളും ഇവിടെ പറയുന്ന രണ്ടു ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലായിക്കാണുമെന്നു വിശ്വസിക്കുന്നു.

"I, the copyright holder of this work, hereby publish it under the following licenses:" ഇത് അദ്ദേഹം കൺടിട്ടുണ്ടാവുമോ എന്നു തന്നെ എനിക്ക് സംശയമാണ്‌.

ഉപയോക്താവ്:Abdullah.k.aയുടെ രചനയാണ്‌ ഇതെങ്കിൽ, "ഞാൻ രചിച്ച് അച്ചടിച്ച പോസ്റ്ററിന്റെ ഡിജിറ്റലൈസ് ചെയ്ത രൂപം" എന്ന് ഉപയോക്താവ്:Abdullah.k.a ചേർത്താൽ ആ നിമിഷം No sourceനെ എടുത്തു കളയാം. --ടക്സ് എന്ന പെൻ‌ഗ്വിൻ 16:13, 5 ഓഗസ്റ്റ്‌ 2008 (UTC)


ഈ ചർച്ച ചിത്രത്തിന്റെ സം‌വാദത്താളിൽ നടത്തുന്നതല്ലേ നല്ലത്?.. ഈ സം‌വാദങ്ങൾ മുഴുവൻ വായിക്കുന്നതിനു മുൻപ് നോ സോർസ് ഞാൻ തന്നെ നീക്കിയിട്ടുണ്ട്. ടക്സ് പറഞ്ഞ വാചകം അബ്ദുള്ള കണ്ടിട്ടുണ്ടോ ഇല്ലേ എന്നതല്ലല്ലോ കാര്യം. അദ്ദേഹം ആ രീതിയിലാണ്‌ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അതിൽ സംശയമുണ്ടെങ്കിൽ തെളിവോടു കൂടിയാണ്‌ നമ്മൾ നോ സോഴ്സ് ഫലകം നൽകേണ്ടത്. --Vssun 04:31, 6 ഓഗസ്റ്റ്‌ 2008 (UTC)

ഞാൻ എന്താണ്‌ പറയുന്നത് എന്ന് നിങ്ങൾക്ക് രണ്ടു പേർക്കും ഇതു വരെ മനസ്സിലായില്ല എന്നു തോന്നുന്നു!

ചിത്രം:നടപ്പാത.jpg ഇതും, Image:Hajj guid.JPG ഇതും തമ്മിലുള്ള വ്യത്യാസം എന്താണ്‌?

നടപ്പാത.jpg ഒരു 3ഡി ഒബ്ജക്റ്റിന്റെ/റിയൽ വേൾഡ് സീനിന്റെ ചിത്രമാണ്‌. അത് ഉപയോക്താവ്:Bluemangoa2z എടുത്തതല്ല എന്ന് തെളിയിക്കാൻ വളരേ ബുദ്ധിമുട്ടാണ്‌. കോട്ടക്കുന്നിൽ പോകുന്ന ആർക്കും ആ ചിത്രം എടുക്കാവുന്നതേ ഉള്ളൂ. ഇതേ ആംഗിളിൽ ഇതേ പോലൊരു പടം മറ്റൊരാൾ എടുക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല (പക്ഷേ MD5 Sum ഒന്നാവില്ല :) ). അതിനാൽ അവിടെ സമ്മറി/ഉറവിടം ചേർത്തില്ലെങ്കിലും അത്ര പ്രശ്നമല്ല (ചിത്രങ്ങൾക്കെല്ലാം സമ്മറി(including source)യും ലൈസൻസും വേണം എന്നതാണ്‌ കോമൺസിലും, വിക്കിപീഡിയകളിലും ഉള്ള നിയമം).

ലൈസൻസില്ലെങ്കിൽ ചിത്രങ്ങളെ {{Subst:Nld}} എന്ന ഫലകം ഉപയോഗിച്ച് മാർക്ക് ചെയ്യാം. സമ്മറി/സ്രോതസ്സ് ഇല്ലെങ്കിൽ {{Subst:Nsd}} എന്ന ടാഗും ഉപയോഗിക്കാം. സ്രോതസ്സ് ചേർത്തിട്ടില്ല എന്നത് തന്നെ ഒരു ചിത്രത്തെ നീക്കം ചെയ്യാൻ മതിയായ കാരണമാണ്‌. ലൈസൻസിന്റെ ഫലകത്തിൽ എന്തൊക്കെ ഇംഗ്ലീഷ് വാചകം ഉണ്ടെങ്കിലും ശരി അതെല്ലാം നീക്കം ചെയ്യേണ്ടി വരും (ഇവിടത്തെ 65%-70% ചിത്രങ്ങളും പോകും :)).

പുതിയ അപ്‌ലോഡ് സൂത്രത്തിൽ

{{വിവരങ്ങൾ |വിവരണം= |ഉറവിടം=സ്വയം-നിർമ്മിച്ചത് |തിയ്യതി= |സ്ഥലം= |രചയിതാവ്=~~~ |മറ്റു പതിപ്പുകൾ= }}

ഇങ്ങനെ ഒരു സാധനം സമ്മറിയിൽ വരുന്നതു കണ്ടിട്ടുണ്ടോ ?? സ്വന്തം ചിത്രമാണെന്നു ക്ലെയിം ചെയ്താൽ "ഉറവിടം" തന്നത്താൻ വരുന്നത് കാണുക.


ഇനി ഈ ചിത്രത്തിലേക്ക് വരാം ഇത് ഒരു ഹാർഡ് കോപ്പിയുടെ ഡിജിറ്റലൈസ് ചെയ്ത രൂപമാണെന്നുള്ളതിന്‌ സംശയം ഉണ്ടോ??

  • ഉണ്ട്: ചിത്രത്തിന്റെ നടുക്ക് ഭാഗത്തു കാണുന്ന മടക്ക് ശ്രദ്ധിക്കുക. വശങ്ങളിലെ ക്ലിപ്പിംഗ് കാണുക. വശങ്ങളിലും മദ്ധ്യഭാഗത്തുമുള്ള പ്രകാശ വ്യതിയാനം ശ്രദ്ധിക്കുക.
         ഇനിയും സംശയം ഉണ്ടോ ? 
                   *ഉണ്ട് : സോറി, ഞാൻ വെറുതേ അനാവശ്യമായി ഇത് ഹൈപ്പ് ചെയ്തതാണ്‌;
                   *ഇല്ല : തുടർന്നു വായിക്കുക.
  • ഇല്ല : ഒറിജിനൽ ഹാർഡ് കോപ്പി ആര്‌ നിർമ്മിച്ചതാവും ? അതിന്‌ കോപ്പി റൈറ്റില്ല എന്ന് എന്താണുറപ്പ്.

ഈ ഒരു വാദത്തിന്‌ പ്രസക്തിയില്ലാതാവുന്നത് വിക്കിപീഡിയയുടെ "Assume good faith" എന്ന പോളിസിയുറ്റെ പിൻ ബലത്തിൽ മാത്രം.

ഞാൻ ഇവിടെ അബ്‌ദുല്ലയെ സംശയിക്കുകയല്ല ചെയ്യുന്നത്. അതിന്റെ ഉറവിടം ചേർക്കുക എന്ന് പറഞ്ഞതേയുള്ളൂ. അതിനുള്ള ഫോർമൽ മാദ്ധ്യമമാണ്‌ No source എന്ന ടാഗ്.

മോണാലിസ ചിത്രത്തിന്റെ ഫോട്ടോ ഞാൻ മ്യൂസിയത്തിൽ പോയി എടുക്കുന്നു. GFDL self എന്ന് ടാഗ് ചേർത്ത് അപ്‌ലോഡ് ചെയ്യുന്നു. ഞാൻ സ്രോതസ്സ് ഏതാണെന്ന് എഴുതുന്നില്ല. നിങ്ങൾ എന്റെ ചിത്രത്തിന്റെ കോപ്പിറൈറ്റ് എനിക്കു തരുമോ അതോ മൈക്കലാഞ്ചലോയ്ക്ക് കൊടുക്കുമോ?? ഇനി ഞാൻ അതിന്റെ സ്രോതസ്സിൽ സ്വയം നിർമ്മിച്ചത് എന്ന് എഴുതുന്നു എന്നിരിക്കട്ടെ. അപ്പോ തന്നെ എന്നെ ചവിട്ടി പുറത്താക്കി പടം ഡിലീറ്റാം. കാരണം ആ സൃഷ്ടി അത്ര പ്രശസ്തമാണ്‌.

കോട്ടയം രായപ്പന്റെ "എനിക്ക് വിശക്കുന്നു" എന്ന ചിത്രത്തിന്റെ ഫോട്ടോ ഞാൻ എടുത്തുകൊണ്ട് വന്ന് GFDL - self എന്ന് ടാഗ് ചെയ്യുന്നു. എന്നിട്ട് ഉത്തരാധുനികത എന്ന ലേഖനത്തിൽ ഒരു പോസ്റ്റ് മോഡേൺ പെയിന്റിംഗ് എന്ന് ചേർക്കുന്നു. സോഴ്സ് പറഞ്ഞിട്ടില്ല. ചിത്രം കീപ്പ് ചെയ്യുമോ ഇല്ലയോ? സ്വയം രചിച്ചത് എന്ന് പറയാത്തിടത്തോളം കീപ്പ് ചെയ്യാൻ പാടില്ല.

http://en.wikipedia.org/wiki/Image:Mona_Lisa.jpeg ഇതിന്റെ ലൈസൻസ് ഒന്നു നോക്കുക. http://en.wikipedia.org/wiki/Image:Tibet-claims.jpg ഇതിന്റെ സമ്മറി എഴുതിയിരിക്കുന്നത് കാണുക.

സോഴ്സ് ഇല്ലെങ്കിൽ

Thanks for uploading XXX.XXX I noticed that the file's description page currently doesn't specify who created the content, so the copyright status is unclear. If you did not create this file yourself, you will need to specify the owner of the copyright. If you obtained it from a website, then a link to the website from which it was taken, together with a restatement of that website's terms of use of its content, is usually sufficient information. However, if the copyright holder is different from the website's publisher, their copyright should also be acknowledged.

ഇങ്ങനെ ഒരു മെസേജ് കൊടുത്ത് ഡിലീറ്റ് ചെയ്യുകയാണ്‌ ഇംഗ്ലീച് വിക്കിയിലെ പതിവ്.

w:Image:Liang qichao2.jpg ഈ ചിത്രവും, ഇത് അപ്‌ലോഡ് ചെയ്ത മച്ചാന്റെ പേജിലെ w:User_talk:Spencer195#Image_source_problem_with_Image:Liang_qichao2.jpg സം‌വാദവും കാണുക. "I the copyright holder...." എന്ന ലൈസൻസ് ടാഗിലെ കുറിപ്പ്. സമ്മറി ചേർക്കാതിരിക്കാനുള്ള കുറുക്കുവഴി അല്ല.

ഇത് ഇപ്പോ ഈ ചിത്രത്തിന്‌ മാത്രം ഇത്രയും വിശദീകരിച്ച് പറഞ്ഞതു കൊണ്ട് ഉടൻ തന്നെ ഒരു കമന്റു കൂടി കേൾക്കാം "മാപ്ലാര്‌ എന്തെങ്കിലും ചെയ്താൽ അപ്പോൾ പുതിയ പോളിസികൾ വന്നു തുടങ്ങും എന്ന്".


ഒരു NSD കാരണം എന്റെ ഒരു ദിവസം പോയി :(

--ടക്സ് എന്ന പെൻ‌ഗ്വിൻ 06:16, 6 ഓഗസ്റ്റ്‌ 2008 (UTC)
ടക്സിനോടു യോജിക്കുന്നു. നോ സോഴ്സ് തിരിച്ചിടുന്നു. ചിത്രം ഒരു പോസ്റ്റർ സ്കാൻ ചെയ്തതാണെന്നതിനാൽ മാത്രം. (പിന്നെ ടക്സേ വിക്കിപീഡിയ കാരണം ആകെ എത്ര ദിവസം പോയി? :) അതിന്റെ നൂറിലൊന്നു പോലും ആയില്ലല്ലോ ഈ എൻ.എസ്.ഡി. :)). --Vssun 07:09, 6 ഓഗസ്റ്റ്‌ 2008 (UTC)
സ്വന്തം രചനയാണെങ്കിൽ ഒരാളും അതിന്റെ ഫോട്ടൊ എടുത്ത് പബ്ലിഷ് ചെയ്യില്ല --202.83.55.42 07:48, 6 ഓഗസ്റ്റ്‌ 2008 (UTC)
ഞാൻ ചെയ്ത വർക്കിന്റെ പ്രിന്റെഡ് വേർഷൻ നിലവിലുണ്ട് എന്നാൽ ഒറിജിനൽ നഷ്ടപ്പെട്ടു (നഷ്ടപ്പെടാൻ ചെറിയ കാരണം മതി കമ്പ്യൂട്ടർ വൈറസോ, ഫോർമാറ്റ് ചെയ്യലോ...) അപ്പോ എന്തു ചെയ്യും. ഇങ്ങനെയുള്ള വർക്കുകളെയും കലാകാരന്മാരെയും കുറിച്ച് നന്നായി അറിയാവുന്നതുകൊണ്ടാണിതൊക്കെ പറയേണ്ടി വന്നത്. ഈ ചിത്രത്തിനു നിലവിലുള്ള ലൈസൻസിൽ ഒരു വിക്കിപീഡിയയും കോമൺസും ഒന്നും സോർസ് ചോദിക്കുമെന്ന് തോന്നുന്നില്ല. അതേ സമയം ഉറവിടത്തെകുറിച്ച് ഒരു വിവരണം ഇല്ലാത്തതിനാൽ ഉറവിടത്തെ കുറിച്ച് സംശയമുണ്ടെന്ന് മാത്രം സൂചിപ്പിക്കാം --സാദിക്ക്‌ ഖാലിദ്‌ 08:21, 6 ഓഗസ്റ്റ്‌ 2008 (UTC)
അതെ അതു തന്നെ. അതിനാണ്‌ NSD ഫലകം. അത് SUBST ചെയ്യുക മാത്രമേ ഞാൻ ചെയ്തുള്ളൂ. അത് ചെയ്തുകഴിഞ്ഞാൽ അപ്‌ലോഡറെ :അറിയിക്കാനും ഫലകം ഉണ്ട്. അതും ഞാൻ ചെയ്തിരുന്നു.

"I, the copyright holder of this work,....... " എന്ന് ലൈസൻസിംഗ് ഫലകത്തിലുള്ളത് summary നൽകാതിരിക്കാനുള്ള rationale അല്ല. ഇവിടെ അപ്‌ലോഡ് ചെയ്യപ്പെടുന്ന വളരെ ചുരുക്കം ചിത്രങ്ങൾ മാത്രമേ സമ്മറി ചേർത്തു കാണുന്നുള്ളൂ.

--ടക്സ് എന്ന പെൻ‌ഗ്വിൻ 08:27, 6 ഓഗസ്റ്റ്‌ 2008 (UTC)

സമ്മറിയും സോർസും രണ്ടല്ലേ? “ഈ ചിത്രത്തിന്റെ ഉറവിടത്തെപ്പറ്റി യാതൊരു വിവരവും കാണുന്നില്ല“ (NSD ഫലകത്തിൽ പറയുന്നത്) എന്നു പറയുന്നതും [1]. ഉറവിടത്തെ കുറിച്ച് സംശയമുണ്ടെന്ന് പറയുന്നതും [2] രണ്ടല്ലേ ടക്സേ , അതുകൊണ്ട് NSD ചേർക്കേണ്ട എന്നു തന്നെയാണ് എന്റെ അഭിപ്രായം. Lipiക്ക് NSD ചേർത്തതിനോടും, ഇനി ചേർക്കാനുള്ള 90%ത്തോടും 100% യോചിക്കുന്നു. ലൈസൻസ് നോക്കാൻ ഒരാളെ കൂട്ടിനു കിട്ടിയതിൽ സന്തോഷം ;-) --സാദിക്ക്‌ ഖാലിദ്‌ 08:45, 6 ഓഗസ്റ്റ്‌ 2008 (UTC)

NSD കുറച്ച് മയപ്പെടുത്തിയിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 09:44, 6 ഓഗസ്റ്റ്‌ 2008 (UTC)


സമ്മറിയും സോഴ്സും രണ്ടാണ്‌. സമ്മറിക്കുള്ളിലാണ്‌ സോഴ്‌സ് നൽകേണ്ടത്. ഈ ചിത്രത്തിൽ ചിത്രത്തിന്റെ ഉറവിടത്തെപ്പറ്റി യാതൊരു വിവരവും കാണുന്നില്ല എന്ന സ്റ്റേറ്റ്മെന്റ് ശരിയാണ്! എവിടെയാണ് അതിൽ ഉറവിടത്തെ പറ്റി പറയുന്നത്? ഇത്തിരി ഭീഷണിയുടെ സ്വരം വന്നിട്ടുണ്ടെങ്കിൽ മാറ്റി എഴുതാവുന്നതേ ഉള്ളൂ.

"I, the copyright holder of this work,....... " എന്ന് ലൈസൻസിംഗ് ഫലകത്തിലുള്ളത് മൾട്ടി ലൈസൻസ് ഫലകത്തിന്റെ ഒരു ഭാഗമാണ്‌ അത് സമ്മറിക്ക് തുല്യമോ പകരം വയ്ക്കാവുന്നതോ അല്ല. ഇങ്ങനെ ടാഗ് ചെയ്ത നൂറു കണക്കിന്‌ ചിത്രങ്ങൾ ഇവിടെ ഇപ്പോഴും ഉൺറ്റെന്നുള്ളത് വേറേ കാര്യം. വിക്കിപീഡിയ പിച്ചവച്ചു നടന്നിരുന്ന കാലത്ത് അത്രയൊന്നും ലൈസൻസിങ്ങിനെപറ്റി ചിന്തിച്ചിരുന്നില്ല.

പിന്നെ നുമ്മ പണ്ടു മുതലേ ലൈസൻസ് നോക്കി നടന്നിരുന്നു 2006 ലെ ഈ സം‌വാദം കാണൂ. ഇടക്കാലത്ത് ആ എന്തുസിയാസം പോയപ്പോൾ ഇട്ടേച്ച് പോയതാ. പല കോപ്പിറൈറ്റ് ഫലകങ്ങളുടേയും നാൾവഴി നോക്കൂ. അതിലൊക്കെ ഞാൻ കൈ വച്ചിരിക്കുന്നതു കാണാം :) നമ്മുടെ വിവാദ നായകൻ NSD യുടെ നാൾ വഴിയും കാണൂ. ഏതാണ്ട് രണ്ട് വർഷം മുൻപ് ഞാൻ തന്നെ ഇംഗ്ലീഷ് വിക്കിയിൽ നിന്നും മാന്തി എടുത്തോണ്ട് വന്നതാണ്. :)

എന്തായാലും NSD മാറ്റിയെഴുതിയതു നന്നായി. എന്റെ ട്രാൻസ്‌ലേഷനുകൾ എല്ലാം. "ടാഗ് ചെയ്തില്ലെങ്കിൽ കൊന്നുകളയും" എന്നു പറയുന്ന സ്റ്റൈലാ :)

നന്ദി. --ടക്സ് എന്ന പെൻ‌ഗ്വിൻ 09:50, 6 ഓഗസ്റ്റ്‌ 2008 (UTC)

പണ്ട് ലൈസൻസ് നോക്കി നടന്നതറിയാം (ഒരെണ്ണം എനിക്കും തന്നിട്ടുണ്ടോന്നൊരു സംശയം) ഞാൻ ഇപ്പോഴത്തെ കാര്യമാ പറഞ്ഞത് :-) --സാദിക്ക്‌ ഖാലിദ്‌ 09:57, 6 ഓഗസ്റ്റ്‌ 2008 (UTC)


ഇതിനു പോസ്റ്ററിന്റെ ലൈസൻസ് ചേർത്തു കൂടെ. --Shiju Alex|ഷിജു അലക്സ് 14:45, 6 ഓഗസ്റ്റ്‌ 2008 (UTC)