"കോഴിക്കോടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) പുതിയ ചിൽ ... |
(ചെ.) →പുറം കണ്ണി: അപൂർണ്ണ ജീവചരിത്രം |
||
വരി 19: | വരി 19: | ||
[[വർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]] |
[[വർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]] |
||
[[Category:പാലക്കാട് ജില്ലയിൽ ജനിച്ചവർ]] |
[[Category:പാലക്കാട് ജില്ലയിൽ ജനിച്ചവർ]] |
||
{{bio-stub}} |
11:57, 19 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നിരൂപകനും കവിയും ഹാസ്യ സാഹിത്യകാരനും ആയിരുന്നു കോഴിക്കോടൻ എന്ന അപരനാമത്തിൽ അറിയപ്പെട്ട മുണ്ടക്കാമ്പറമ്പിൽ അപ്പുക്കുട്ടൻ നായർ (ജനനം - 1925, മരണം - 2007 ജനുവരി 20).
1925-ൽ പാലക്കാട് തിരുവേഗപ്പുറം ചെമ്പ്രയിൽ പേങ്ങാട്ടിരി വീട്ടിലാണ് കോഴിക്കോടൻ ജനിക്കുന്നത്. നിരവധി നിരൂപണ ഗ്രന്ഥങ്ങളും കവിതാ സമാഹാരങ്ങളും രചിച്ചിട്ടുള്ള കോഴിക്കോടൻ കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ചലച്ചിത്ര ആസ്വാദനം എങ്ങനെ എന്ന പുസ്തകത്തിന് 1988-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്.1972, 82, 91, 95 എന്നീ വർഷങ്ങളിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. 1995-ൽ ദേശീയ ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗമാവാൻ ക്ഷണം ലഭിച്ചെങ്കിലും അത് നിരസിച്ചു. 1980-ൽ ഫിലിം അക്രെഡിറ്റേഷൻ കമ്മിറ്റി അംഗമായിരുന്നു.
കൂടാതെ 1985-87 കാലത്ത് ആകാശവാണിയിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പടച്ചോനിക്ക് സലാം എന്ന കവിതാസമാഹാരത്തിന് 2002-ലെ ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടി.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പത്തു ചിത്രങ്ങൾ എന്ന നിരൂപണ പുസ്തകം, ചലച്ചിത്ര സല്ലാപം, ചലച്ചിത്ര ജാലകം, സത്യൻ എന്ന നടൻ, മലയാള സിനിമ എന്റെ പ്രേമ ഭാജനം തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മഹാനായ ശിക്കാറി, ഏഷണിപുരാണം തുടങ്ങിയ ഹാസ്യ കൃതികളും വെറും മക്കാർ, സ്നേഹാദരപൂർവ്വം എന്നീ കവിതാസമാഹാരങ്ങളും രചിച്ചു.
അഞ്ചുപതിറ്റാണ്ടോളം മലയാള ചലച്ചിത്ര നിരൂപണത്തിലെ കുലപതിയായിരുന്നു കോഴിക്കോടൻ.
സ്വർണ്ണകുമാരി ആണ് ഭാര്യ. മക്കൾ: കൃഷ്ണദാസ്, നിർമ്മലാ മുരളീധരൻ.
പുറം കണ്ണി