"ധാതുവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: la:Mineralogia)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
ഗ്രീക്കുകാരാണ് ധാതുക്കളെ സംബന്ധിക്കുന്ന വിശദമായ പഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും തുടക്കം കുറിച്ചത്. ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടല്‍ (ബി.സി. 384-322) അദ്ദേഹത്തിന്റെ പ്രസിദ്ധമായ മെറ്ററോളൊജിക് എന്ന ഗ്രന്ഥത്തില്‍ ധാതുക്കള്‍, ലോഹങ്ങള്‍, ജീവാശ്മം എന്നിവയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. തുടര്‍ന്ന് അരിസ്റ്റോട്ടലിന്റെ ശിഷ്യനായ തിയോഫ്രാസ്റ്റസ് ധാതുക്കളെ സംബന്ധിക്കുന്ന ആദ്യ ഗ്രന്ഥം ഓണ്‍ സ്റ്റോണ്‍സ് പ്രസിദ്ധീകരിച്ചു. തിയോഫ്രാസ്റ്റസിനുശേഷം പ്ളിനി (എ.ഡി. 23-79) ആണ് ധാതുവിജ്ഞാനീയത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്കിയവരില്‍ പ്രമുഖന്‍. റോമാക്കാരുടെ പ്രകൃതിചരിത്രജ്ഞാനം രേഖപ്പെടുത്തിയത് പ്ലിനി ആയിരുന്നു. ഏഴ് വാല്യങ്ങളിലായി പ്രസിദ്ധപ്പെടുത്തിയ അദ്ദേഹത്തിന്റെ സര്‍വവിജ്ഞാനകോശ സമാനമായ ഹിസ്റ്റോറിയ നാച്യുറാലിസിന്റെ അഞ്ച് വാല്യങ്ങളിലും രത്നങ്ങള്‍, പിഗ്മെന്റുകള്‍, ലോഹ അയിരുകള്‍ എന്നിവയുടെ ഖനനം, ഉപയോഗം, ഗുണങ്ങള്‍ എന്നിവയെപ്പറ്റിയുള്ള സമഗ്രമായ വിശദീകരണം കാണാം.
 
ജര്‍മന്‍ ഭിഷഗ്വരനും ഖനന വിദഗ്ധനുമായവിദഗ്ദ്ധനുമായ ജോര്‍ജ് ബൗര്‍ (1494-1555) നവോത്ഥാനത്തിന്റെ പൂര്‍വ-മധ്യ കാലഘട്ടങ്ങളില്‍ ധാതുക്കളെ സംബന്ധിക്കുന്ന നിരവധി അടിസ്ഥാന വസ്തുതകള്‍ അവതരിപ്പിച്ചു. ജോര്‍ജിയസ് അഗ്രികോള എന്ന ലാറ്റിന്‍ നാമധേയത്തില്‍ പ്രസിദ്ധനായിരുന്ന ബൌര്‍ ധാതുക്കളെ സംബന്ധിക്കുന്ന രണ്ട് പ്രധാന ഗ്രന്ഥങ്ങളായ ഡിനാച്യുറ ഫോസിലിയം (1546), ഡി റി മെറ്റാലിക്ക (1556) എന്നിവ രചിച്ചു. ഈ രണ്ട് ഗ്രന്ഥങ്ങളിലും ആ കാലഘട്ടത്തില്‍ ലഭ്യമായിരുന്ന ധാതുക്കളെ പ്രത്യേകിച്ചും അന്ന് ഖനനം ചെയ്യപ്പെട്ടിരുന്ന ധാതുക്കളെപ്പറ്റിയുള്ള വിവരങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡിനാച്യുറ ഫോസിലം എന്ന തന്റെ പ്രഥമ ഗ്രന്ഥത്തില്‍ അഗ്രികോള മുഖ്യമായും ധാതുക്കളുടെ കാഠിന്യം, വിദളനം തുടങ്ങിയ ഭൗതിക ഗുണങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ധാതുനിര്‍ണയത്തിന് അഗ്രികോള ആവിഷ്കരിച്ച സമ്പ്രദായമാണ് ധാതുക്കളുടെ സ്ഥൂല നിര്‍ണയത്തിന് ഇപ്പോഴും അനുവര്‍ത്തിക്കുന്നത്. അഗ്രികോള ധാതുവിജ്ഞാനീയത്തിന്റെ വളര്‍ച്ചയ്ക്കു നല്കിയ അമൂല്യമായ സംഭാവനകളുടെ അടിസ്ഥാനത്തില്‍ എബ്രഹാം ഗോട്ട്ലോസ് വെര്‍നറും മറ്റു ചില ശാസ്ത്രചരിത്രകാരന്മാരും അദ്ദേഹത്തിന് 'ധാതുവിജ്ഞാനീയത്തിന്റെ പിതാവ്' എന്ന വിശേഷണം നല്കിയിട്ടുണ്ട്.
 
ധാതുവിജ്ഞാനീയത്തിന്റെ വികാസത്തിന് അതുല്യമായ സംഭാവനകള്‍ നല്കിയ ശാസ്ത്രജ്ഞനാണ് ഡച്ചുകാരനായ നീല്‍സ് സ്റ്റെന്‍സെന്‍. ലാറ്റിനില്‍ ഇദ്ദേഹം നിക്കോളസ് സ്റ്റെനോ എന്ന പേരില്‍ അറിയപ്പെടുന്നു. 1669-ല്‍ ഇദ്ദേഹം ക്വാര്‍ട്ട്സ് പരലുകളുടെ മുഖാന്തര്‍കോണുകള്‍ തുല്യമാണെന്നു കണ്ടെത്തി. പരല്‍രൂപങ്ങളുടെ പ്രാധാന്യത്തിലേക്കു വെളിച്ചം വീശിയ പ്രസ്തുത കണ്ടെത്തലാണ് പില്ക്കാലത്ത് ക്രിസ്റ്റലോഗ്രഫി എന്ന ശാസ്ത്രശാഖയുടെ ഉദ്ഭവത്തിന് വഴിതെളിച്ചത്.
1700 വരെ ഭൂമിക്കടിയില്‍നിന്നു ലഭിക്കുന്ന പദാര്‍ഥങ്ങളെ മുഴുവന്‍ സൂചിപ്പിക്കുവാന്‍ പൊതുവേ 'ഫോസില്‍സ്' എന്ന പദമാണ് ഉപയോഗിച്ചുകാണുന്നത്. എന്നാല്‍ 12-ാം ശ.-ത്തിന്റെ അവസാനത്തോടെ 'മിനെറലെ' എന്ന സംജ്ഞ ലാറ്റിന്‍ പദാവലിയില്‍ സ്ഥാനം നേടി. അതുവരെ മെറ്റല്ലം, ലാപിസ് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന പദാര്‍ഥങ്ങളെയാണ് 'മിനെറലെ' എന്ന പേരില്‍ വിശേഷിപ്പിക്കാന്‍ തുടങ്ങിയത്. 1690-ല്‍ ഇംഗ്ലീഷ് ഭൂവിജ്ഞാനിയായ റോബര്‍ട്ട് ബോയില്‍ (1627-91) മിനറോളജി എന്ന പദം ധാതുപഠനങ്ങളില്‍ ആദ്യമായി ഉപയോഗിച്ചു. ബോയിലിനു മുമ്പ് 1646-ല്‍ ഇംഗ്ലീഷ് ഭിഷഗ്വരനായ സര്‍ തോമസ് ബ്രൊനി (1605-82) മിനറോളജി എന്ന പദം ഉപയോഗിച്ചു കാണുന്നുണ്ടെങ്കിലും റോബര്‍ട്ട് ബോയിലാണ് പ്രസ്തുത പദത്തെ വ്യാപകമായി പ്രചരിപ്പിച്ചത്.
 
നിരവധി പുതിയ ധാതുക്കളുടെ കണ്ടെത്തലും വിശദീകരണവും സാധ്യമായ 18-ാം ശ.-ത്തിലാണ് സാവധാനമെങ്കിലും ധാതുവിജ്ഞാനീയം നിര്‍ണായകമായ വളര്‍ച്ച കൈവരിച്ചത്. ഭൂവിജ്ഞാനീയത്തിന്റെ ഒരു പ്രധാന ശാഖയായി സര്‍വകലാശാലകളില്‍ ധാതുവിജ്ഞാനീയം പാഠ്യവിഷയമാക്കുന്നതും ഈ കാലഘട്ടത്തിലാണ്. ഈ കാലഘട്ടത്തിലെ ശ്രദ്ധേയമായ ധാതുവിജ്ഞാനീയ അധ്യാപകന്‍അദ്ധ്യാപകന്‍ പ്രൊഫ. എ.ജി. വെര്‍നര്‍ (1750-1818), ധാതുക്കളുടെ നാമകരണം, വിവരണം എന്നിവയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കി. 18-ാം ശ.-ത്തിന്റെ അവസാന ദശാബ്ദങ്ങളില്‍ ഉണ്ടായ ക്രിസ്റ്റലോഗ്രഫിയുടെ വികാസവും ധാതുക്കളുടെ പരല്‍ഘടനാ പഠനത്തില്‍ നിര്‍ണായകമായി. തുടര്‍ന്ന് ഫ്രഞ്ച് ശാസ്ത്രജ്ഞരായ ജീന്‍ ബാപ്റ്റിസ്റ്റെ ലൂയിസ് റോമെ ഡെ ഇസിലെ(1736-90)യും റിനെ ജെസ്റ്റ് ഹൌയിയും ക്രിസ്റ്റലോഗ്രഫിയുടെ സാധ്യതകള്‍ ധാതുപഠനത്തില്‍ സന്നിവേശിപ്പിച്ചു. ധാതുവിജ്ഞാനീയത്തെ ഒരു വ്യത്യസ്ത ശാസ്ത്രശാഖയായി വികസിപ്പിക്കുന്നതില്‍ ഹൌയി നല്കിയ സംഭാവനകളുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ 'ഗണിത-ക്രിസ്റ്റലോഗ്രഫിയുടെ പിതാവ്' എന്നു വിശേഷിപ്പിക്കുന്നു. 1805-ല്‍ ബ്രിട്ടിഷ് രസതന്ത്രജ്ഞനായ ജോണ്‍ ഡാള്‍ട്ടണ്‍ (1766-1844) അറ്റോമിക സിദ്ധാന്തത്തിന്റെ അടിസ്ഥാനവസ്തുതകള്‍ പ്രസിദ്ധപ്പെടുത്തിയതിനെത്തുടര്‍ന്ന് നിയതമായ രാസസംഘടനയുള്ള രാസസംയുക്തങ്ങളാണ് ധാതുക്കളെന്നു നിര്‍ണയിക്കപ്പെട്ടു. തുടര്‍ന്ന് സ്വീഡിഷ് രസതന്ത്രജ്ഞനായ ജെ.ജെ. ബെര്‍സിലിയും (1779-1848) അദ്ദേഹത്തിന്റെ വിദ്യാര്‍ഥിയായ ഇല്‍ഹര്‍ഡ് മിസ്ചെര്‍ലിച്ചും (1794-1863) ചേര്‍ന്ന് ധാതുക്കളുടെ രാസസ്വഭാവത്തെക്കുറിച്ചു നടത്തിയ പഠനങ്ങള്‍ രാസസ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലിരുന്ന ധാതുക്കളുടെ വര്‍ഗീകരണ തത്ത്വങ്ങളെ പരിഷ്കരിക്കുന്നതിനു സഹായകമായി. 1837-ല്‍ ജെയിംസ് ഡ്വെയിറ്റ് ഡാന (1813-95) സിസ്റ്റം ഒഫ് മിനറോളജി എന്ന ധാതുവിജ്ഞാനീയത്തിലെ ആധികാരിക ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. 1854-ല്‍ ഡാന സന്നിവേശിപ്പിച്ച രാസസ്വഭാവങ്ങളുടെ അടിസ്ഥാനത്തിലുള്ള ധാതുക്കളുടെ വര്‍ഗീകരണ രീതിയാണ് ഇപ്പോഴും ഭൂരിഭാഗം ധാതുവിജ്ഞാനികളും പിന്തുടരുന്നത്.
 
19-ാം ശ.-ത്തിന്റെ തുടക്കം മുതല്‍ സൂക്ഷ്മദര്‍ശിനികള്‍ ധാതുപഠനത്തിന് ഉപയോഗിച്ചിരുന്നെങ്കിലും 1828-ല്‍ ബ്രിട്ടിഷ് ഊര്‍ജതന്ത്രജ്ഞനായ വില്യം നിക്കോള്‍ (1768-1851) പോളറൈസര്‍ കണ്ടുപിടിച്ചതോടെയാണ്സൂക്ഷ്മദര്‍ശിനികളുടെ ഉപയോഗം ധാതുപഠനത്തില്‍ വ്യാപകമാകുന്നത്. ഈ സാങ്കേതികവിദ്യ ധാതുവിജ്ഞാനീയത്തില്‍ പ്രകാശിക ധാതുവിജ്ഞാനീയം (Opticalmineralogy) എന്ന നൂതനശാഖയ്ക്കു തുടക്കംകുറിച്ചു.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/518979" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി