"വിക്കിപീഡിയ:ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: tr:Vikipedi:İyi niyet varsayın
(ചെ.) യന്ത്രം ചേര്‍ക്കുന്നു: vi:Wikipedia:Giữ thiện ý
വരി 45: വരി 45:
[[sr:Википедија:Претпоставите најбољу намеру]]
[[sr:Википедија:Претпоставите најбољу намеру]]
[[sv:Wikipedia:Förutsätt att andra har goda avsikter]]
[[sv:Wikipedia:Förutsätt att andra har goda avsikter]]
[[ta:Wikipedia:நல்லெண்ண நம்பிக்கை]]
[[ta:விக்கிப்பீடியா:நல்லெண்ண நம்பிக்கை]]
[[th:วิกิพีเดีย:เชื่อว่าคนอื่นมีเจตนาดี]]
[[th:วิกิพีเดีย:เชื่อว่าคนอื่นมีเจตนาดี]]
[[tr:Vikipedi:İyi niyet varsayın]]
[[tr:Vikipedi:İyi niyet varsayın]]
[[vi:Wikipedia:Giữ thiện ý]]
[[yi:װיקיפּעדיע:דן זיין לכף זכות]]
[[yi:װיקיפּעדיע:דן זיין לכף זכות]]
[[zh:Wikipedia:善意推定]]
[[zh:Wikipedia:善意推定]]

18:23, 12 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:ഔദ്യോഗികമാര്‍ഗ്ഗരേഖ ഫലകം:മാര്‍ഗ്ഗരേഖകള്‍ ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക എന്നത് വിക്കിപീഡിയയുടെ ആധാരശിലകളിലൊന്നാണ്. എന്തുകൊണ്ടെന്നാല്‍ യാതൊരു നിബന്ധനകളുമില്ലാതെ ആരെയും തിരുത്തിയെഴുതാന്‍ അനുവദിക്കുന്ന വിക്കിപീഡിയ പോലുള്ള ഒരു പ്രസ്ഥാനത്തിനായി മഹാഭൂരിപക്ഷവും നല്ല തിരുത്തലുകള്‍ ആണ് നടത്തുന്നത്. അപ്രകാരമല്ലായിരുന്നെങ്കില്‍ വിക്കിപീഡിയ തുടക്കത്തിലേ നശിച്ചുപോകുമായിരുന്നു. ആരെങ്കിലും കാരണമില്ലാതെ വിക്കിപീഡിയില്‍ വരുത്തുന്ന ഏതെങ്കിലും മാറ്റങ്ങള്‍ വിക്കിപീഡിയയുടെ ലക്ഷ്യങ്ങള്‍ക്ക് വിഘാതമാകുന്നുവെങ്കില്‍ അത് നിരൂപണം ചെയ്യാതെ തിരുത്തിയെഴുതുക. എന്നാല്‍ താങ്കള്‍ക്ക് ആരെങ്കിലുമായി അഭിപ്രായവ്യത്യാസമുണ്ടായാല്‍, അവര്‍ മിക്കവാറും വിക്കിപീഡിയയെ മെച്ചപ്പെടുത്തുകയാണെന്നാവും ധരിച്ചിട്ടുണ്ടാവുക; ബന്ധപ്പെട്ട സംവാദം താളില്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തുക, അവരുടെ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുക. ഉരുണ്ടുകൂടിയേക്കാവുന്ന അഭിപ്രായവ്യത്യാസങ്ങളേയും ഇതരപ്രശ്നങ്ങളേയും ഒഴിവാക്കാന്‍ അതിനു കഴിയും.

പുതിയ ഉപയോക്താക്കളെ സഹിഷ്ണുതയോടെ സമീപിക്കുക. അവര്‍ക്ക് ഒരുപക്ഷേ വിക്കിപീഡിയയുടെ അനന്യമായ സംസ്കാരത്തേയും തിരുത്തലിനാവശ്യമായ നടപടിക്രമങ്ങളും അറിയാന്‍ പാടില്ലാത്തതിനാല്‍ വിക്കിസമൂഹത്തിന്റെ ആദര്‍ശങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ലന്നു വരും.

പുതിയ ഉപയോക്താക്കള്‍ താന്താങ്ങളുടെ മേഖലകളില്‍ ശക്തരായിരിക്കാം, അതിനാല്‍ അവര്‍ മറ്റുള്ളവരില്‍ നിന്നും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്ന് സ്വയം വിശ്വസിച്ചിരിക്കാനും സാധ്യതയുണ്ട്. അവരെ മനസ്സിലാക്കുക, കണ്ണുമടച്ച് അധിക്ഷേപിക്കാതിരിക്കുക.

ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക എന്നത് സൈദ്ധാന്തികമായ കാര്യമാണ്. ഏറ്റവും നല്ല ഉപയോക്താക്കള്‍ക്കും തെറ്റുകള്‍ പറ്റാം, അത്തരം സമയങ്ങളില്‍ അവരേയും ധൈര്യമായി തിരുത്തുക. അവരുടെ തിരുത്തലുകള്‍ മനപ്പൂര്‍വ്വമാണെന്നമട്ടില്‍ പ്രതികരിക്കാതിരിക്കുക. തിരുത്തുക, നിന്ദിക്കാതിരിക്കുക. താങ്കള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത ഉപയോക്താക്കളും വിക്കിപീഡിയയില്‍ ഉണ്ടാകാം. അവര്‍ക്ക് തെറ്റുപറ്റിയാല്‍ അവര്‍ വിക്കിപീഡിയയെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയവരെന്ന് ധരിക്കരുത്. താങ്കള്‍ക്ക് ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തവരേയും അങ്ങിനെ കരുതരുത്. ഒരു ഉപയോക്താവിന്റെ പ്രവൃത്തി എത്രതന്നെ നാശോന്മുഖമെങ്കിലും, എല്ലാവര്‍ക്കും സുവ്യക്തമെങ്കിലും പ്രവൃത്തിയെ മാത്രമേ അത്തരത്തില്‍ കാണാവൂ.

ഈ നയം വിക്കിപീഡിയയുടെ ലക്ഷ്യങ്ങള്‍ക്ക് കടകവിരുദ്ധമായ കാര്യങ്ങള്‍ക്കുനേരേ പ്രകടിപ്പിക്കേണ്ടതില്ല. ശുഭോദര്‍ക്കമല്ലാത്ത കാര്യങ്ങളായ വിധ്വംസകത്വം, ദോഷകരമായ പെരുമാറ്റങ്ങള്‍, അസത്യപ്രചരണം മുതലായ കാര്യങ്ങള്‍ക്ക് മുന്നില്‍ കാണിക്കേണ്ടതില്ല. ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക എന്നതിന് ലേഖകരാരെങ്കിലും നിരൂപണങ്ങള്‍ക്കതീതരാണെന്നര്‍ത്ഥമില്ല, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദ്രോഹചിന്ത തെളിയിക്കണമെന്നാണ് വിക്കിപീഡിയ ആഗ്രഹിക്കുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനമില്ലാതെ വിധ്വംസകത്വം ആരോപിക്കുന്നത് വിക്കിപീഡിയയുടെ ശുഭപ്രതീക്ഷയെ കെടുത്തികളയുന്ന കാര്യമാണ്.