"ത്രിമാന ചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ar, ca, cs, da, de, en, es, fa, fi, fr, he, hi, it, ja, ka, ko, ms, nl, nn, no, pa, pl, pt, ru, sv, tr, uk, zh
(ചെ.) 28 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q229390 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 13: വരി 13:
[[വർഗ്ഗം:ത്രിമാന ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ത്രിമാന ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ചലച്ചിത്രം]]
[[വർഗ്ഗം:ചലച്ചിത്രം]]

[[ar:فيلم ثلاثي الأبعاد]]
[[ca:Cinema 3D]]
[[cs:3D film]]
[[da:3-D-film]]
[[de:3D-Film]]
[[en:3D film]]
[[es:Cine 3D]]
[[fa:فیلم سه‌بعدی]]
[[fi:3D-elokuva]]
[[fr:Cinéma en relief]]
[[he:סרט תלת-ממד]]
[[hi:त्रिआयामी चलचित्र]]
[[it:Cinema tridimensionale]]
[[ja:立体映画]]
[[ka:3-D ფილმი]]
[[ko:3차원 영화]]
[[ms:Filem 3D]]
[[nl:Stereoscopische film]]
[[nn:Tredimensjonal film]]
[[no:3D-film]]
[[pa:ਥਰੀ-ਡੀ ਚਲਚਿਤਰ]]
[[pl:Film 3D]]
[[pt:Filme 3D]]
[[ru:Стереокинематограф]]
[[sv:3D-film]]
[[tr:Üç boyutlu film]]
[[uk:3D кіно]]
[[zh:三維電影]]

09:44, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം


ത്രിമാനസിനിമ ആസ്വദിക്കുന്നവർ

അനുയോജ്യമായ സങ്കേതങ്ങൾ ഉപയോഗിച്ച് ത്രിമാനക്കാഴ്ച എന്ന അനുഭവം ഉളവാക്കുന്ന ചലച്ചിത്രങ്ങളാണ് ത്രിമാന ചലച്ചിത്രങ്ങൾ. വസ്തുവിന്റെ നീളം, വീതി, ഉയരം എന്നിവ കൂടി ത്രിമാന സിനിമയിൽ പ്രേക്ഷകർക്ക് അനുഭവവേദ്യമാകുന്നു. വിവിധ തരം സങ്കേതങ്ങളാണ് ത്രിമാന സിനിമയ്ക്കായി പ്രയോജനപ്പെടുത്താറുള്ളത്.

പോളറോയിഡ് സാങ്കേതികവിദ്യ

പോളറോയിഡ് ഉപയോഗിച്ചിരിക്കുന്ന കണ്ണട

തീയേറ്ററുകളിൽ പോയി കാണാനാവുന്ന ത്രിമാന സിനിമകളിൽ ഭൂരിഭാഗവും പോളറൈസേഷൻ എന്ന പ്രകാശപ്രതിഭാസത്തെ പ്രയോജനപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. രണ്ടു ക്യാമറകൾ ഉപയോഗിച്ചാണ് ചലച്ചിത്രം ഷൂട്ട് ചെയ്യുന്നത്. ലെൻസുകൾക്ക് മുൻപിലായി പോളറോയിഡുകൾ സ്ഥാപിച്ചിരിക്കും. ഇതിൽ ഒരു പോളറോയിഡ് തിരശ്ചീനതലത്തിൽ പോളറൈസേഷൻ നടന്നിട്ടുള്ള പ്രകാശത്തെ മാത്രവും അടുത്ത പോളറോയിഡ് ലംബംതലത്തിൽ പോളറൈസേഷൻ നടന്നിട്ടുള്ള പ്രകാശത്തെ മാത്രവും കടത്തിവിടുന്നവയാണ്. തിരശ്ശീലയിൽ രണ്ടു ക്യാമറകൾ ഉപയോഗിച്ചു നിർമ്മിച്ച ചിത്രങ്ങളും പ്രദർശിപ്പിക്കുന്നു. കാഴ്ചക്കാർ പോളറോയിഡുകൾ ഉപയോഗിച്ച പ്രത്യേക കണ്ണടകൾ ധരിച്ചുവേണം സിനിമ കാണുവാൻ. വലത്തേ കണ്ണ് കാണേണ്ടവ വലത്തേ കണ്ണും ഇടത്തേ കണ്ണ് കാണേണ്ടവ ഇടത്തേ കണ്ണും കാണാൻ ഈ സംവിധാനം ഉപകരിക്കുന്നു. തലച്ചോറ് കണ്ണുകളിൽ പതിയുന്ന വ്യത്യസ്ത ദൃശ്യങ്ങളെ ഒന്നാക്കി മാറ്റി ത്രിമാനക്കാഴ്ച എന്ന അനുഭവം നമ്മിലുണ്ടാക്കുന്നു.

അനഗ്ലിഫ് സാങ്കേതികവിദ്യ

അനഗ്ലിഫ് സാങ്കേതികതയിൽ ഉപയോഗിക്കുന്ന കണ്ണട

രണ്ടു നിറത്തിലുള്ള ഗ്ലാസുകൾ ഉപയോഗിച്ചു നിർമ്മിച്ച കണ്ണടകളാണ് ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ചലച്ചിത്രം കാണാൻ വേണ്ടത്. അതാത് നിറങ്ങളുടെ പ്രകാശത്തിൽ ഷൂട്ട് ചെയ്ത ചലച്ചിത്രമാണ് പ്രദർശിപ്പിക്കേണ്ടത്. ടിവി, പുസ്തകം തുടങ്ങിയ സംവിധനങ്ങളിൽ പോളറൈസേഷൻ നടപ്പിലാക്കാൻ കഴിയാത്തതിനാൽ അവിടെ എളുപ്പം അനഗ്ലിഫ് സാങ്കേതികവിദ്യയാണ്.

"https://ml.wikipedia.org/w/index.php?title=ത്രിമാന_ചലച്ചിത്രം&oldid=1692373" എന്ന താളിൽനിന്ന് ശേഖരിച്ചത്