"പ്രതീക്ഷാ മുനമ്പ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: eu:Esperantza Onaren lurmuturra; cosmetic changes
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: be:Мыс Добрай Надзеі
വരി 14: വരി 14:
[[ast:Cabu de Bona Esperanza]]
[[ast:Cabu de Bona Esperanza]]
[[az:Ümid burnu]]
[[az:Ümid burnu]]
[[be:Мыс Добрай Надзеі]]
[[be-x-old:Мыс Добрай Надзеі]]
[[be-x-old:Мыс Добрай Надзеі]]
[[bg:Добра надежда]]
[[bg:Добра надежда]]

22:44, 27 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ആഫ്രിക്കൻ വൻകരയുടെ തെക്കെ അറ്റത്തായി സ്ഥിതിചെയ്യുന്ന മുനമ്പുകളിലൊന്നിനെയാണ്‌ പ്രതീക്ഷാ മുനമ്പ്‌ അഥവാ "കേപ്പ്‌ ഓഫ്‌ ഗുഡ്‌ ഹോപ്പ്‌" എന്ന്‌ വിളിക്കുന്നത്‌. ഈജിപ്‌തിനു സമീപത്തിലൂടെയുള്ള സൂയസ്‌ കനാൽ നിർമ്മിക്കുന്നതിന്‌ മുമ്പ്‌ പോർച്ചുഗീസുകാരും മറ്റു വിദേശീയരും ഏഷ്യൻ പ്രദേശങ്ങളിലേക്ക്‌ സഞ്ചരിച്ചിരുന്നത്‌ അറ്റ്‌ലാന്റിക്‌ സമുദ്രത്തിലൂടെ വന്ന്‌ ആഫ്രക്ക വഴിയായിരുന്നു. തെക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരം കപ്പലുകൾക്ക്‌ അപകടങ്ങൾ ഉണ്ടാക്കുന്ന സ്ഥലമായിരുന്നു. ഇവിടത്തെ ശക്തമായ കാറ്റിലും തിരയിലുംപെട്ട്‌ കപ്പലുകൾ തകർന്നുപോകുന്നതും സാധാരണമായിരുന്നു. എന്നാൽ ആഫ്രക്കയുടെ തെക്കെ അറ്റത്ത്‌ എത്തുന്നതോടെ രംഗം ശാന്തമാകും. അതിനാലാണ്‌ ആഫ്രിക്കയുടെ തെക്കെ അറ്റത്തുള്ള ഈ മുനമ്പിനെ പ്രതീക്ഷയുടെ മുനമ്പ്‌ എന്ന്‌ വിളിച്ചുപോരുന്നത്‌. 1488ൽ പോർച്ചുഗീസ്‌ നാവികനായ ബർത്തലോമിയോ ഡയസ്‌ ഈ മുനമ്പിലെത്തി. കൊടുങ്കാറ്റിന്റെ മുനമ്പ്‌ എന്നാണ്‌ ഡയസ്‌ ഇതിനെ വിശേഷിപ്പിച്ചത്‌.

പ്രതീക്ഷാ മുനമ്പ്‌

ഭൂമിശാസ്‌ത്രം

പെനിസ്വലൻ മുനമ്പിന്റെ ഉദ്ദേശം 2.3 കിലോമീറ്റർ അകലെ തെക്ക്‌ പടിഞ്ഞാറ്‌ ഭാഗത്താണ്‌ പ്രതീക്ഷാമുനമ്പ്‌ സ്ഥിതിചെയ്യുന്നത്‌. ഭൂമിശാസ്‌ത്രപരമായി ഈ രണ്ട്‌ മുനമ്പുകൾക്കിടയിലും പാറകൾ കാണപ്പെടുന്നുണ്ട്‌.

ചരിത്രം

1488ൽ പോർച്ചുഗീസ്‌ നാവികനായ ബർത്തലോമിയോ ഡയസ്‌ ആണ്‌ ആദ്യമായി ഈ മുനമ്പിൽ എത്തിയത്‌. കൊടുങ്കാറ്റിന്റെ മുനമ്പ്‌ എന്നാണ്‌ അദ്ദേഹം ഈ പ്രദേശത്തിന്‌ നാമകരണം ചെയ്‌തത്‌. ഇന്ത്യയിലേക്കും കിഴക്കൻ രാജ്യങ്ങളിലേക്കും എത്തിച്ചേരാൻ ഈ കടൽപാത വഴി സാധിക്കുമെന്ന ശുഭപ്രതീക്ഷകൊണ്ട്‌ മറ്റൊരു പോർച്ചുഗീസ്‌ നാവികനായ ജോൺ രണ്ടാമൻ ആണ്‌ ഇതിനെ പ്രതീക്ഷാ മുനമ്പ്‌ അഥവാ "Cape of Good Hope" എന്ന്‌ വിളിച്ചത്‌.

"https://ml.wikipedia.org/w/index.php?title=പ്രതീക്ഷാ_മുനമ്പ്‌&oldid=1041231" എന്ന താളിൽനിന്ന് ശേഖരിച്ചത്