പൊളിറ്റികാ (അരിസ്റ്റോട്ടിൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൊളിറ്റികാ (Greek: Πολιτικά), സുപ്രസിദ്ധ ഗ്രീക് ചിന്തകൻ അരിസ്റ്റോട്ടിലിന്റെ രചനയാണ്. നഗരം (നഗരരാഷ്ട്രം), സമൂഹം എന്നൊക്കെ അർഥം വരുന്ന പൊളിസ്,(Polis, Greek: πόλις) എന്ന ഗ്രീക് പദത്തിൽ നിന്നാണ്, നഗരത്തെ, (നഗരരാഷ്ട്രത്തെ) , സമൂഹത്തെ സംബന്ധിച്ചത് എന്നർഥം വരുന്ന പൊളിറ്റികാ എന്ന പദം രൂപം കൊള്ളുന്നത്. . ഗ്രീക് സമൂഹങ്ങളുടെ ഘടന, ഭരണം, അതിൽ പൗരൻ, കുടുംബം, സമൂഹം എന്നിവയുടെ പങ്ക്, ഏതു വിധമായ സാമൂഹ്യവ്യവസ്ഥക്കാണ് വ്യക്തിയുടെ സ്വാതന്ത്ര്യവും സന്തോഷവും ഉറപ്പാക്കാനാവുക, രാജവാഴ്ച, പ്രഭുത്വവാഴ്ച, ജനാധിപത്യം എന്നിവയിൽ ഏതാണ് ഏറ്റവും നല്ല ഭരണ സമ്പ്രദായം, ഇവയോരോന്നും വഴിതെറ്റിയാലുള്ള കെടുതികൾ, സമൂഹത്തിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും അടിമകൾക്കുമുള്ള സ്ഥാനം, ദ്വന്ദസമൂഹം(പുരുഷൻ-സ്ത്രീ, ഉള്ളവർ-ഇല്ലാത്തവർ, ഉടമ-അടിമ) സമ്പത്തും സദാചാരബോധവും, പൗരത്വവും പ്രായവും, വാണിജ്യവും ഭരണവ്യവസ്ഥയും തമ്മിലുള്ള ബന്ധം, വിദ്യാഭ്യാസം എന്നിങ്ങനെ പലേ വിഷയങ്ങളെക്കുറിച്ചും അരിസ്റ്റോട്ടിൽ സംവദിക്കുന്നു.[1][2].

പശ്ചാത്തലം[തിരുത്തുക]

ക്രിമു 335മുതൽ-323 വരേയുള്ള പന്ത്രണ്ടു വർഷങ്ങളിലായിട്ടാണ് അരിസ്റ്റോട്ടിൽ പൊളിറ്റികാ എഴുതിയതെന്നാണ് അനുമാനം. അക്കാലത്ത് ഏഥൻസിലെ സ്വന്തം സ്ഥാപനമായ ലൈസിയത്തിൽ അധ്യാപനവും ഗവേഷണവും നടത്തുകയായിരുന്നു അരിസ്റ്റോട്ടിൽ [3], [4].

ഉള്ളടക്കവും ആഖ്യാനരീതിയും[തിരുത്തുക]

ചിട്ടയോടെ അധ്യായങ്ങളും ഖണ്ഡികകളുമായി ക്രമാനുഗതമായ രീതിയലല്ല പൊളിറ്റികാ എഴുതപ്പെട്ടിട്ടുള്ളതെന്നാണ് വിദഗ്ദാഭിപ്രായം[5],[6]. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളില യൂറോപ്യൻ പണ്ഡിതന്മാരാണ് ചിതറിക്കിടന്ന ലേഖനങ്ങളെ വിഷയാടിസ്ഥാനത്തിൽ ക്രമീകരിച്ച് സംഗ്രഹിച്ചത്[7]. ഇത് തൽസമയത്തു തന്നെ വളരെയേറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതെളിച്ചു. പല വിഷയങ്ങളും പൂർണമായി ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്നും അഭിപ്രായങ്ങളുണ്ട്. അഗസ്റ്റ് ഇമ്മാന്വൽ ബെക്കർ എന്ന ഭാഷാ പണ്ഡിതന്റെ ക്രോഡീകരണങ്ങളാണ് ഇന്നും ആധികാരികമായി ഉപയോഗിക്കപ്പെടുന്നത്. വിഷയങ്ങൾ വേർതിരിച്ചത് പൊതുവേ സ്വീകാര്യമായെങ്കിലും വിവർത്തകർ ഒരേ ക്രമത്തിലല്ല അവ കൂട്ടിച്ചേർക്കാറുള്ളത്. അതുകൊണ്ട് എല്ലാ പഠനങ്ങളും ബെക്കർ നമ്പറുകൾ നിശ്ചയമായും സൂചിപ്പിക്കുന്നു [6],[8],[9],[10].

പുസ്തക പരിചയം[തിരുത്തുക]

പുസ്തകം 1[തിരുത്തുക]

കുടുംബവും സമൂഹവും ഉണ്ടായവിധം, അവയുടെ സ്വഭാവവിശേഷതകൾ, അവ തമ്മിലുള്ള പരസ്പരബന്ധം, കുടുംബത്തിന്റെ സാമ്പത്തികഭദ്രത,നൈതികത, നൈപുണ്യം, നിയമവിരുദ്ധവും നിയമാനുസൃതവുമായ അടിമത്തം, സ്വത്തു സമ്പാദനരീതികൾ. കുടുംബഭരണത്തിന്റെ പരിധികൾ-പരിമിതികൾ, പിതാവിന്റെ / ഭർത്താവിന്റെ കുടുംബനാഥന്റെ അധികാരങ്ങൾ, ുടുംബജീവിതത്തിലെ നൈതികതയും സദാചാരബോധവും[11], [12], [13]

പുസ്തകം 2[തിരുത്തുക]

നിലവിലുള്ളതും സാങ്കല്പികവുമായ ആദർശസമൂഹങ്ങൾ. പൊതുമുതലുകൾ എന്തൊക്കെ, പങ്കാളിത്തം (sharing) എത്രത്തോളമാകാം, സ്വത്ത്, സ്വത്തുടമകൾ, ഉടമസ്ഥാവകാശം, പൊതുസ്വത്ത് എന്ന ആശയം, കുട്ടികളേയും സ്ത്രീകളേയും പൊതുസ്വത്തായി പരിഗണിക്കുന്നതിനെതിരായുള്ള വാദങ്ങൾ, പ്ലാറ്റോയുടെ ചിന്താഗതികൾക്കെതിരായുള്ള വിമർശനങ്ങൾ, പുരാതന ഗ്രീക് ചിന്തകരായ നഗരസംവിധായകരുമായ ഹിപ്പോഡാമസ് , ഫലിയസ്,സൊളോൺ, പിറ്റാകസ് എന്നിവരുടെ ആശയങ്ങൾ, സ്പാർട്ട,ക്രീറ്റ്, കാർതജീനിയ എന്നിവടങ്ങളിലെ ഭരണരീതികളിലെ പോരായ്മകൾ.[14], [15],[16]

പുസ്തകം 3[തിരുത്തുക]

പൗരൻ ആരെന്ന ചോദ്യവും അതിനുള്ള പലവിധ വ്യാഖ്യാനങ്ങളും. രാഷ്ട്രീയാധികാരം കൈയാളുന്നതിന് അടിത്തറ പാകുന്ന നൈതികത, വിവിധരീതിയിലുള്ള ഭരണസമ്പ്രദായങ്ങൾ, മൂന്നു ഉത്തമ ഭരണരീീതികൾ: രാജവാഴ്ച (Monanarchy), പ്രഭുജനവാഴ്ച(Aristocracy), ദേശാചാരങ്ങളനുസരിച്ചുള്ള ഭരണം(Polity), ഇവ അധഃപതിച്ചാലുണ്ടാകുന്നത് സ്വേഛാധിപത്യം (Tyranny), ന്യൂനാധിപത്യം (Oligarchy), ബഹുജനാധിപത്യം(Democracy).[17],[18],[19]

പുസ്തകം 4[തിരുത്തുക]

വിവിധതരത്തിലുള്ള പൗരസമൂഹങ്ങൾ, അവക്കനുയോജ്യമായ ഭരണ സമ്പ്രദായങ്ങൾ, അവയെക്കുറിച്ചുള്ള വിശദമായ ചർച, രാഷ്ട്രത്തിന് അഥവാ സമൂഹ്യ ഭരണനിർവഹണത്തിന് ആവശ്യമായ ഘടകങ്ങൾ(സമീക്ഷ,(deliberation) ഭരണനിർവഹണം(executive),നീതിന്യായം,(judiciary).[20], [21],[22]

പുസ്തകം 5[തിരുത്തുക]

സമത്വം, നീതി, ഭരണരീതികൾ, വിവിധ രീതിയിലുള്ള ഭരണകൂടങ്ങളെപ്പറ്റി വിശദമായ സംവാദം- അവ ദുഷിച്ചുപോകുന്നതും അസ്ഥിരമാകുന്നതും എങ്ങനെയെന്ന ചർച്ച, രാജവാഴ്ച, സ്വേഛാധിപത്യത്തിലേക്കു അധഃപതിക്കാതിരിക്കാനുള്ള മുൻകരുതലുകൾ, സ്വേഛാധിപത്യം എന്തുകൊണ്ട് ശാശ്വതമായി നിലനില്ക്കില്ല എന്നതിനെപ്പറ്റി.[23],[24],[25]

പുസ്തകം 6[തിരുത്തുക]

ഓരോ ഭരണരീതിയും ഏറ്റവും മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നതെപ്പോൾ, സമത്വം നിലനിറുത്തുന്നതിനെപ്പറ്റി, ഏറ്റവും നല്ല ജനാധിപത്യ ഭരണകൂടം, ന്യൂനവാഴ്ചയെപ്പറ്റി, ഔദ്യോഗിക ചുമതലയെൽക്കുന്നവരുടെ നൈതികത.[26], [27], [28]

പുസ്തകം 7[തിരുത്തുക]

നന്മയും സമൃദ്ധിയും തമ്മിലുള്ള പരസ്പരബന്ധം, സക്രിയജീവിതവും ദാർശനികതയും, ആദർശസമൂഹം രാഷ്ട്രം, സഥലം, ജനസംഖ്യ, പ്രതിരോധസന്നദ്ധത, വിപണികൾ, ആരാധനാലയങ്ങൾ, സമ്മേളനസ്ഥലങ്ങൾ, ഭരണകൂടത്തിന്റെ പരമമായ ലക്ഷ്യം പ്രജകളുടെ ക്ഷേമവും സന്തോഷവും. പ്രജകളെ ബോധവത്കരിക്കൽ, വിവാഹം,സംഭോഗം, വർഗോന്നതി, വിദ്യാഭ്യാസം സമൂഹത്തിലെ നിബന്ധനകൾ, നിയന്ത്രണങ്ങൾ[29], [30],[31]

പുസ്തകം 8[തിരുത്തുക]

വിദ്യാഭ്യാസം സമൂഹത്തിന്റെ ഉത്തരവാദിത്തം , വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ, വിനോദവും വിശ്രമവും, കായികാധ്വാനം, സംഗീതത്തിലെ സ്വരതാളലയങ്ങൾ- ശ്രേഷ്ഠവും നികൃഷ്ടവുമായ സംഗീതം, അവ മനുഷ്യമനസ്സിനെ സ്വാധീനിക്കുന്ന വിധം.[32], [33], [34]

അവലംബം[തിരുത്തുക]

 1. Saunders, p. 18-19.
 2. Lord, p. vii-viii.
 3. Saunders, p. 30.
 4. Mord, p. xii-xiii.
 5. Newman, p. vii.
 6. 6.0 6.1 Lord, p. xliii.
 7. Ross, p. 15.
 8. Saunders, p. 34.
 9. Susemihl & 1-16.
 10. Newman, p. vii-ix.
 11. Gillies, p. 1-61.
 12. Jowett, p. 25-63.
 13. Saunders, p. 51-100.
 14. Gillies, p. 62-184.
 15. Jowett, p. 54-99.
 16. Saunders, p. 101-166.
 17. Gillies, p. 185-235.
 18. Jowett, p. 100-144.
 19. Saunders, p. 167-234.
 20. Gillies, p. 236-291.
 21. Jowett, p. 145-186.
 22. Saunders, p. 235-294.
 23. Gillies, p. 292-316.
 24. Jowett, p. 187-236.
 25. Saunders, p. 295-358.
 26. Gillies, p. 317-367.
 27. Jowett, p. 237-256.
 28. Saunders, p. 359-388.
 29. Gillies, p. 368-448.
 30. Jowett, p. 257-299.
 31. Saunders, p. 389-450.
 32. Gillies, p. 449-494.
 33. Jowett, p. 300-318.
 34. Saunders, p. 451-490.

ഗ്രന്ഥാവലി[തിരുത്തുക]