പഞ്ചാബി ഉപവാസങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പഞ്ചാബിലെ ഗ്രാമീണരുടെ ഇടയിൽ കണ്ടുവരുന്ന ഉപവാസം താഴെ പറയുന്നു.

കരു- അയ് ദ വാരത്[തിരുത്തുക]

കരു- അയ് ദ വാരത് എന്നത് കർവ ചൗത് എന്ന ഉപവാസത്തിന്റെ പഞ്ചാബി പേരാണ്. ഇത് പരമ്പരാഗതമായി ചെയ്തു വരുന്ന ഒരു ഉപവാസമാണ്. ഇത് പ്രധാനമായി കണ്ടുവരുന്നത് പഞ്ചാബ് മേഖലയിലാണെങ്കിലും ഉത്തർ പ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ഇത് കണ്ട് വരുന്നു. ഈ ഉപവാസം അനുഷ്ഠിക്കുന്ന സ്ത്രീ ഭക്ഷണം കഴിക്കുന്നതിനു മുൻപ് മാത്രമേ ഭർത്താവിനെ കാണാൻ പാടുള്ളൂ. പുരാതന കാലം മുതൽ സഹോദരന്മാർ വിവാഹിതയായ സഹോദരിയെ സ്വന്തം വീട്ടിൽ കൊണ്ടു വരികയും ഉപവാസം അവിടെ വച്ച് അനുഷ്ഠിക്കുകയും ചെയ്യും. സ്ത്രീകൾ സൂര്യോദയത്തിനു മുൻപ് മധുരപലഹാരങ്ങൾ ഭക്ഷിച്ച് അതിനു ശേഷം ആ ദിവസം ഒന്നും കഴിക്കാതിരിക്കുകയും വേണം. ഉപവാസത്തിന്റെ കഥ കേട്ട ശേഷം മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ. ഭർത്താവിന്റെ നന്മയ്ക്ക് വേണ്ടിയാണ് ഈ ഉപവാസം അനുഷ്ഠിക്കുന്നത്.

ജാക്ര്യ ദ വാരത്[തിരുത്തുക]

ആൺ മക്കളുടെ നന്മയ്ക്ക് വേണ്ടി പഞ്ചാബിലെ അമ്മമാർ അനുഷ്ഠിക്കുന്ന ഉപവാസമാണ് ജാക്ര്യ ദ വാരത്. ജാക്രി എന്നാൽ ഉണങ്ങിയ മധുരപലഹാരങ്ങൾ സൂക്ഷിക്കുന്ന ഒരു മൺകലമാണ്. അമ്മമാർ രാവിലെ മധുരമുള്ളത് എന്തെങ്കിലും ഭക്ഷിച്ച് ആ ദിവസം മുഴുവൻ ഉപവസിക്കും. കർവ ചൗത് ഉപവാസത്തിനു ശേഷം നാല് ദിവസം കഴിഞ്ഞാണ് ജാക്ര്യ ദി വാരത് അനുഷ്ഠിക്കുന്നത്. ആദ്യമായി ജാക്ര്യ ദി വാരത് അനുഷ്ഠിക്കുന്ന സ്ത്രീ ജാക്രിയിൽ സൂക്ഷിച്ച മധുര പലഹാരം ഭർത്താവിനു കൊടുക്കേണ്ടതാണ്. ഭർത്താവിന്റെ അമ്മയ്ക്ക് അന്നു ഒരു പഞ്ചാബി വസ്ത്രവും നൽകേണ്ടതുണ്ട്.

ഈ ഉപവാസ ദിനങ്ങളിൽ അമ്മമാർ ജാക്രിയിൽ വെള്ളവും ശർക്കരയും അരിയും നിറയ്ക്കേണ്ടതാണ്. ചന്ദ്രൻ ഉദിക്കുമ്പോൾ നക്ഷത്രങ്ങൾക്കും ആണ്മക്കൾക്കും അത് കാണിക്കയായി നൽകേണ്ടതാണ്. മക്കൾക്ക് മറ്റു ഭക്ഷണങ്ങളും നൽകും. അതിനു ശേഷം മധുരം കഴിച്ച് ഉപവാസം അവസാനിപ്പിക്കും.

ബൂഗെ ദ വാരത്[തിരുത്തുക]

സഹോദരന്റെ നന്മയ്ക്ക് വേണ്ടി സഹോദരി അനുഷ്ഠിക്കുന്ന ഉപവാസമാണ് ബൂഗെ ദ വാരത്. ഡിസംബർ- ജനുവരി മാസങ്ങളിലാണ് ഇത് അനുഷ്ഠിക്കുന്നത്. എള്ള്, ശർക്കര, മാവും ചേർത്ത് ഉണ്ടാക്കുന്ന മധുരപലഹാരം കഴിച്ചാണ് സഹോദരിമാർ ഈ ഉപവാസം അവസാനിപ്പിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=പഞ്ചാബി_ഉപവാസങ്ങൾ&oldid=2378795" എന്ന താളിൽനിന്ന് ശേഖരിച്ചത്