ദി പെയ്ന്റിങ് ലസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദ പെയിൻറിങ് ലസൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പബ്ലോ പെരൽമാൻ സംവിധാനം ചെയ്ത ചിലിയൻ ചലചിത്രം.1973ലെ പിനോഷെയുടെ പട്ടാള അട്ടിമറിയാണ് ദി പെയ്ന്റിങ് ലസനിലെയും പശ്ചാത്തലം. റേഡിയോ വാർത്തയായും മധ്യവർഗക്കാരുടെയും കത്തോലിക്കരുടെയും സംസാരങ്ങളായും പ്രത്യക്ഷപ്പെട്ടുതുടങ്ങുന്ന അന്നത്തെ രാഷ്ട്രീയാവസ്ഥ ചിത്രാന്ത്യമാകുമ്പോഴേയ്ക്ക് അതിന്റെ ഭയാനകരൂപം പ്രദർശിപ്പിക്കുന്നു.

കഥാസംഗ്രഹം[തിരുത്തുക]

അറുപതുകളിൽ ചിലിയിൽ ഒരു ഉൾനാറ്റൻ പ്രദേശത്ത് മരുന്നു കട നടത്തിയിരുന്ന ഒരു ഫാർമസിസ്റ്റിന്റെ ഓർമ്മകളാണീ ചിത്രം. ഗ്രാമത്തിലെ അനാഥയായ അവിവാഹിത പെൺകുട്ടി ഗർഭിണിയായി പ്രസവിക്കുന്നു. അവൾ ജോലി അൻവേഷിച്ച് ഈ കടയിൽ വരുന്നു . അവൾക്ക് അയാൾ ജോലി നൽകുന്നു. ഒഴുവു സമയം അത്രയും ചിത്രങ്ങൾ വരച്ചു പഠിക്കാനും ക്ലാസ്സിക്ക് ചിത്രങ്ങൾ പകർത്താനും സമയം നീക്കി വ്എക്കുന്ന പ്രകൃതക്കരണാണയാൾ. കൈക്കുഞ്ഞിനെ വീട്ടിലെ വീഞ്ഞപ്പെട്ടിയിൽ പാവക്കൊപ്പം കിടത്തിയാണവൾ ജോലിക്കെത്തുന്നത്. പതുക്കെ ഇറുളിൽ കിടന്ന് കുഞ്ഞ് വളരുന്നു, അവൻ വളരെ സശാന്തനും സൊഉമ്യനുമാണു. ഒരു ദിവസം അവൻ പിച്ച വച്ച് കടയിൽ എത്തുന്നു.അവൻ കുത്തിവരച്ച ചിത്രങ്ങൾ കണ്ട് അയാൾ അത്ഭുതപ്പെടുന്നു.ആ ഫാർമസിസ്റ്റ് അവനെ ചിത്രകലയുടെ ബാലപാഠങ്ങൾ പഠിപ്പിക്കുന്നു. കര്രുകളും കടലാസും നൽകുന്നു. വളർന്നു വരുന്ന കുട്ടി നാട്ടിൽ ഒരു അത്ഭുതമായി മാറുന്നു. അവനെകൊണ്ട് പലരും ചിത്രങ്ങൾ വരപ്പിക്കുന്നു. അവനെ തലസ്ഥനത്തെ ഗാലരികൾ കൊണ്ടുപോയി കാണിക്കുന്നുണ്ട് ആ നല്ലവനായ ഫാർമസിസ്റ്റ്ാ പതിമൂന്നു കാരന്റെ ചിതങ്ങൾ മ്യൂസിയം ഡയറക്ടറേയും അമ്പരപ്പിക്കുന്ന്ഉ. അൻപതു വഋഷത്തെ ചിത്രകലയുടെ മുറടിപ്പ് ഇതാ മാറുന്നു എന്ന് അഭിപ്രായ്പ്പെടൂന്നു. ഇതിനിടയിൽ ചിലിയിൽ ആഭ്യന്തര പ്രശ്നങ്ങൾ ആരംഭിച്ച് കഴിഞ്ഞിരുന്നു. കൊച്ചു ചിത്രകാരന്റെ ചിത്രങ്ങളിൽ ആ വിഷയങ്ങളും വ്അരുന്നുണ്ട് .ഒരു ദിവസം അവന്റെ ചിത്രങ്ങളുമായി പുറപ്പെട്ടപ്പോൾ വഴിയിൽ പട്ടാളം തടഞ്ഞ് അവനേയും കൊണ്ട് പോകുന്നു. പിന്നീടാരും ആ കുട്ടിയെ കണ്ടിട്ടില്ല.

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/movies/iffk/article.php?id=237980 മാത്ർ^ഭൂമി
"https://ml.wikipedia.org/w/index.php?title=ദി_പെയ്ന്റിങ്_ലസൺ&oldid=1169953" എന്ന താളിൽനിന്ന് ശേഖരിച്ചത്