ദേശീയ പക്ഷി നിരീക്ഷണദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഡോ. സാലിം അലി

പക്ഷിമനുഷ്യൻ [1]എന്നറിയപ്പെടുന്ന, ലോകപ്രശസ്തനായ പക്ഷിനിരീക്ഷകൻ ഡോ. സാലിം അലിയുടെ ജന്മദിനമായ നവംബർ 12 ഇന്ത്യയിൽ ദേശീയ പക്ഷി നിരീക്ഷണദിനമായി ആഘോഷിക്കുന്നു. 1896 നവംബർ 12-ന് മുംബൈയിലായിരുന്നു ഇദ്ദേഹത്തിൻെറ ജനനം.

പ്രകൃതിയിലെ ജൈവവ്യവസ്ഥയെപ്പറ്റി മനസ്സിലാക്കാനും വംശനാശം സംഭവിക്കുന്ന പക്ഷികളെ കണ്ടെത്തി സംരക്ഷണസന്ദേശം നൽകാനും പക്ഷിനിരീക്ഷണം പ്രയോജനപ്പെടുന്നു. അതോടൊപ്പം, വിജ്ഞാനപ്രദവുമായ ഒരു ഹോബി കൂടിയാണ് ഇത്.

അവലംബം[തിരുത്തുക]

  1. "Remembering A Visionary Scientist Whose Contribution To Wildlife Protection Is Unmatched". youthkiawaaz.com. 2017-01-08. ശേഖരിച്ചത് 2017-11-12.