ത്രീ-ഫേസ് ഇലക്ട്രിക് പവർ
ദൃശ്യരൂപം
(ത്രീ ഫേസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ജനറേറ്ററിന്റെ കാന്തികവലയത്തിൽ ഒരു കണ്ടക്ടർ ചലിപ്പിച്ചാൽ കാന്തിക രേഖകളെ ഖണ്ഡിച്ച് ആ കണ്ടക്ടറിൽ വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നു. ഇങ്ങനെ ഒരു കണ്ടക്ടർ ചലിപ്പിച്ചാൽ എ.സി സിംഗിൾ ഫേസ് വൈദ്യുതി ഉണ്ടാകുന്നു.ഇങ്ങനെയുണ്ടാക്കുന്ന വൈദ്യുതി അർദ്ധവൃത്താകൃതിയിലെ സൈക്കിൾ രൂപേണ(സൈൻ വേവ്) സഞ്ചരിക്കുന്നതാണ്. ഇപ്രകാരമുണ്ടാക്കുന്ന വൈദ്യുതി ഒരു സെക്കൻറിൽ 50 സൈക്കിൾസ് എന്ന് പറഞ്ഞാൽ അതിന്റെ ആവൃത്തി(ഫ്രിക്വൻസി) എന്നാണ്. കാന്തികവലയത്തിൽ മൂന്ന് കണ്ടക്ടറുകൾ ചലിപ്പിച്ച് എ.സി വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനെയാണ് ത്രീ ഫേസ് വൈദ്യുതി എന്നു പറയുന്നത്.