Jump to content

രാജേഷ് എം.ആർ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഡോ. രാജേഷ് എം ആർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1977 ൽ എറണാകുളം ജില്ലയിലെ കുറുമശ്ശേരിയിൽ ജനനം. അച്ഛൻ : എം.കെ. രാജൻ, അമ്മ : ലളിത പി.എസ്. ശ്രീ ശങ്കരാചാര്യാ സംസ്‌കൃത സർവ്വകലാശാലയിൽനിന്ന് മലയാളം എം. എ റാങ്കോടുകൂടി ജയിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽനിന്ന് എം. ഫിലും (2005),

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ നിന്ന് മലയാള സിനിമയും സാഹിത്യവും - അനുവർത്തനത്തിന്റെ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ പി.എച്ച്.ഡി (2009) നേടി. താരതമ്യ പഠന സംഘത്തിൻ്റെ ഗവേഷണപ്രബന്ധത്തിനുള്ള എൽ. വി. രാമസ്വാമി അയ്യർ പുരസ്‌കാരം (2005) ,കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ യുവ എഴുത്തുകാർക്കുള്ള എൻ. വി കൃഷ്ണ വാരിയർ അവാർഡ് (2008), കേരള ലളിതകലാ അക്കാദമിയുടെ ഗ്രന്ഥ രചനക്കുള്ള ഫെല്ലോഷിപ്പ് (2010), സിനിമാലേഖനത്തിനുള്ള അറ്റ്ലസ് ഫിലിം ക്രിട്ടിക്സ് അവാർഡ് (2010), ന്യൂ ഡൽഹിയിലെ ഗായത്രി കലാസംഘടനയുടെ മലയാളഭാ ഷാസാഹിത്യത്തിനുള്ള ഡോ.അകവൂർ നാരായണൻ പുരസ്ക്കാരം (2011) കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസേർച്ച് സെന്ററിൻ്റെ DPDRT ഫെല്ലോഷിപ്പ് (2014) എന്നിവ നേടിയിട്ടുണ്ട്.സിനിമ -മുഖവും മുഖംമൂടിയും  എന്ന ഗ്രന്ഥത്തിന് 2019 ലെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രത്യേക പരാമർശം അവാർഡ് ലഭിച്ചു.ഈ ഗ്രന്ഥത്തിന് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൻ്റെ രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.മികച്ച ചലച്ചിത്ര ലേഖനത്തിന് 2023 -ലെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.

വിമർശനത്തിൻ്റെ വഴികൾ, മലയാള സിനിമാപോസ്റ്റർ : സൗന്ദര്യവും രാഷ്ട്രിയവും, ഇന്ത്യൻ സിനിമയുടെ വർത്തമാനം, മലയാള സിനിമ : അനുവർത്തനത്തിന്റെ സംസ്കാരപഠനം,ഋതുപർണഘോഷ്(ജീവചരിത്രം),സിനിമ -മുഖവും മുഖംമൂടിയും, ദൃശ്യഭൂപടങ്ങളിലേക്കുള്ള യാത്രകൾ [എഡിറ്റർ ], ലിംഗപദവി പഠനങ്ങൾ [എഡിറ്റർ],സൂത്രവാക്കുകൾ [സഹ എഡിറ്റർ ],ജ്ഞാനദീപം വായനശാല [ നോവൽ ],ദലിത [ ചെറുകഥാ സമാഹാരം ]എന്നിവ കൃതികൾ.

കേരള സർവ്വകലാശാല വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രത്തിൽ കോൺട്രാക്റ്റ് ലക്‌ചററായി ജോലിചെയ്‌തിരുന്നു. തുടർന്ന് കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ  കുന്നംകുളം ശ്രീ വിവേകാനന്ദ കോളേജിൽ മലയാളം അസിസ്റ്റൻ്റ് പ്രൊഫസർ ഇപ്പോൾ തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസറും വകുപ്പ് മേധാവിയുമാണ്.

"https://ml.wikipedia.org/w/index.php?title=രാജേഷ്_എം.ആർ.&oldid=4133209" എന്ന താളിൽനിന്ന് ശേഖരിച്ചത്