വൈദ്യുതചാലകതയും വൈദ്യുതപ്രതിരോധവും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചാലകത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വൈദ്യുതിയെ സംവഹിക്കാനുള്ള പദാർത്ഥങ്ങളുടെ കഴിവിനെയാണ് വൈദ്യുതചാലകത എന്നു പറയുന്നത്. ഒരു ചാലകത്തിനു കുറുകെ വൈദ്യുത പൊട്ടൻഷ്യൽ വ്യത്യാസം ഉണ്ടായാൽ അതിലൂടെ വൈദ്യുത പ്രവാഹം ഉണ്ടാകും. ചാലകത അളക്കുന്ന ഏകകമാണ് സീമൻസ്(ആംഗലേയം: siemens) അഥവാ മോ(ആംഗലേയം: mho). ചാലകതയുടെ നേരെ എതിരായ പ്രതിഭാസമാണ്‌ വൈദ്യുതപ്രതിരോധം. വൈദ്യുതപ്രതിരോധം അളക്കുന്ന ഏകകമാണ്‌ ഓം
) ചാലകത എന്നത് വൈദ്യുത പ്രവാഹ സാന്ദ്രത J യും വൈദ്യുത മണ്ഡലതീവ്രത E യും തമ്മിലുള്ള അനുപാതമാണ്.: ഒരു പദാർഥത്തിന്റെ ആറ്റത്തിലെ ബാഹ്യതമ ഷെല്ലിലെ സ്വതന്ത്ര ഇലക്ട്രോണുകളാണ് ചാലകത നിർണ്ണയിക്കുന്നത്.വൈദ്യുത ചാലകത കൂടിയ പദാർഥങ്ങളാണ് ലോഹങ്ങൾ.ഏറ്റവും അധികം വൈദ്യുതചാലകതകൂടിയ ലോഹമാണ് വെള്ളി.[അവലംബം ആവശ്യമാണ്] [1]