ഗ്രേയ്റ്റർ ഹ്യൂസ്റ്റൺ
പൊതുവായ പേര്: ഗ്രേയ്റ്റർ ഹ്യൂസ്റ്റൺ | |
ഏറ്റവും വലിയ നഗരം മറ്റു നഗരങ്ങൾ |
ഹ്യൂസ്റ്റൺ - ഷുഗർലാൻഡ് - ബേടൗൺ - ഗാൽവെസ്റ്റൺ |
ജനസംഖ്യ | Ranked 6th in the U.S. |
- മൊത്തം | 5,628,101 (2007 est.) |
- ജനസാന്ദ്രത | 630.3 /sq. mi. 243.4 /km² |
വിസ്തീർണ്ണം | 10,062 sq. mi. 26,061 km² |
സംസ്ഥാന(ങ്ങൾ) | ടെക്സസ് |
Elevation | |
- Highest point | > 430[1] അടി (> 131 മീ) |
- Lowest point | 0 അടി (0 മീ) |
അമേരിക്കൻ ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബഡ്ജറ്റിന്റെ നിർവചനത്തിൽ ഉൾപ്പെടുന്ന 10 കൗണ്ടികൾ ഉൾപ്പെട്ട മഹാനഗര (മെട്രോപ്പൊളിറ്റൻ) പ്രദേശമാണ് ഗ്രേറ്റർ ഹ്യൂസ്റ്റൺ എന്നറിയപ്പെടുന്ന ഹ്യൂസ്റ്റൺ-ഷുഗർലാൻഡ്-ബേടൗൺ. അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ ഗൾഫ് തീരത്തോട് ചേർന്ന് കിഴക്കൻ ടെക്സസിൽ സുവർണ്ണ ത്രികോണത്തിനു പടിഞ്ഞാറായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
2007ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം 5.6ദശലക്ഷം ആളുകൾ അധിവസിക്കുന്ന ഹ്യൂസ്റ്റൺ-ഷുഗർലാൻഡ്-ബേടൗൺ പ്രദേശം അമേരിക്കയിലെ ആറാമത്തെ ഏറ്റവും വലിയ മെട്രോപ്പൊളിറ്റൻ പ്രദേശമാണ്.[2][3][4]. ജനസംഖ്യ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് 2.14ദശലക്ഷം ആളുകൾ അധിവസിക്കുന്നതും ടെക്സസിന്റെ സാമ്പത്തിക സാംസ്കാരിക കേന്ദ്രവുമായ ഹ്യൂസ്റ്റൺ നഗരത്തിലാണ്.[5]
അമേരിക്കയിൽ ഏറ്റവും വേഗം വളർന്നുകൊണ്ടിരിക്കുന്ന മെട്രോപ്പൊളിറ്റൻ പ്രദേശങ്ങളിലൊന്നാണ് ഹ്യൂസ്റ്റൺ. 1990 സെൻസസിനും 2000 സെൻസസിനും ഇടയ്ക്ക് ഇവിടുത്തെ ജനസംഖ്യ 25.2 ശതമാനം (950,000 പേർ) വർദ്ധിച്ചു . ഇതേ സമയത്ത് അമേരിക്കൻ ഐക്യനാടുകളിലെ ജനസംഖ്യ 13.2 ശതമാനം മാത്രമായിരുന്നു വർദ്ധിച്ചത്. 2000നും 2007നും ഇടയ്ക്ക് ജനസംഖ്യയോട് 912,994 പേർ കൂടുതൽ ചേർന്നു.[6]
2000നും 2030നും ഇടയ്ക്ക് 2.66 ദശലക്ഷം ആളുകൾ ചേർന്നുകൊണ്ട് ജനസംഖ്യാവളർച്ചയിൽ രാജ്യത്തെ അഞ്ചാമത്തെ ഏറ്റവും വളർച്ചയേറിയ പ്രദേശമായി ഇതു മാറുമെന്ന് വുഡ്സ് & പൂൾ ഇക്കണോമിക്സ് കണക്കാക്കുന്നു.[7]
അവലംബം
[തിരുത്തുക]- ↑ വടക്കുപടിഞ്ഞാറേ മോണ്ട്ഗോമെറി കൗണ്ടിയിൽ ഗ്രിംസ് കൗണ്ടിയുടെയും വാക്കർ കൗണ്ടിയുടെയും അതിരോടുചേർന്ന്. USGS Richards (TX) Topo Map, UTM 15 229939E 3389282N (NAD27)[പ്രവർത്തിക്കാത്ത കണ്ണി]. TopoQuest.com. Last accessed July 5, 2008. Note: Texas Almanac, 1988-1989. Edited by Elizabeth Cruce Alvarez, Robert Plocheck, lists San Jacinto county: Altitude (ft): 74-386. However, there are multiple points in San Jacinto County and Montgomery County higher than 386 ft (118 m).
- ↑ U.S. Census Bureau, 2000 to 2007 Population Estimates
- ↑ Current Population Estimates Archived 2008-03-07 at the Wayback Machine.. Houston Population Estimates, July 2006 2006. Retrieved on 2007-04-04.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2008-10-29. Retrieved 2008-11-02.
- ↑ http://www.census.gov/popest/cities/tables/SUB-EST2006-01.csv
- ↑ "Houston-Sugar Land-Baytown, TX Metropolitan Statistical Area (CBSA) Population and Components of Change". Archived from the original on 2009-01-25. Retrieved 2008-11-02.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2008-05-29. Retrieved 2008-11-02.