ഡെവിൾസ് കിച്ചൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗുണ ഗുഹ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

തമിഴ്നാട്ടിലെ വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിന്റെ ഒരു ഭാഗമാണ് ഡെവിൾസ് കിച്ചൺ (ചെകുത്താന്റെ അടുക്കള) അഥവാ ഗുണ ഗുഹ (ഗുണ കേവ്) [1]. കൊടൈക്കനാലിലെ തടാകത്തിൽ നിന്നും ആറുകിലോമീറ്ററോളം ദൂരെയാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. കമലഹാസൻ അഭിനയിച്ച ഗുണ എന്ന തമിഴ് ചലച്ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ഈ ഗുഹയിൽ വച്ചാണ് ചിത്രീകരിച്ചത്. ഇതേ തുടർന്നാണ് ഇത് ഗുണ ഗുഹ എന്ന പേരിൽ അറിയപ്പെടുവാൻ തുടങ്ങിയത്. 600 അടിയിലധികം താഴ്ചയുള്ള അഗാധ ഗർത്തത്തിലാണ് ഈ ഗുഹ ചെന്നവസാനിക്കുന്നത്. വളരെ അപകടം നിറഞ്ഞ ഇവിടെ ഇതേ വരെ 13 മരണം സംഭവിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡെവിൾസ്_കിച്ചൺ&oldid=955818" എന്ന താളിൽനിന്ന് ശേഖരിച്ചത്