കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി
ദൃശ്യരൂപം
(കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ സോഷ്യലിസ്റ്റ് ചിന്താധാരപുലർത്തുന്നവരുടെ നേതൃത്വത്തിൽ 1934 ൽ രൂപീകരിച്ച പാർട്ടിയാണ് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി. സി.എസ്.പി. എന്നാണ് ചുരുക്കെഴുത്ത്. ഗാന്ധിയുടെ യുക്തിരഹിതമായ ആദ്ധ്യാത്മികനിലപാടുകൾക്കും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ കോൺഗ്രസ്സിനോട് പുലർത്തിയ വിഭാഗീയ നിലപാടുകളോടും ഒരേസമയം കലഹിച്ചുകൊണ്ടാണ് അവർ ഇത്തരമൊരു പ്രസ്ഥാനത്തിന് രൂപം നൽകിയത്. ഫബിയൻ സോഷ്യലിസത്തിന്റെയും മാർക്സിസം-ലെനിനിസത്തിന്റെയും സ്വാധീനം ഈ പ്രസ്ഥാനത്തിനുണ്ടായിരുന്നു. [1]
കോൺഗ്രസിലെ ഇടതുപക്ഷക്കാരുടെ കൂട്ടായ്മായി രൂപംകൊണ്ട സി.എസ്.പി നാട്ടുരാജ്യങ്ങളിൽ ദേശീയപ്രസ്ഥാനത്തിന്റെ ആശയം ഉയർത്തിയതിനൊപ്പം കോൺഗ്രസിൽ നിന്നും വ്യത്യസ്തമായി തൊഴിലാളികളുടെയും കർഷകരുടെയും സ്വതന്ത്ര വർഗ്ഗസംഘടനകൾ വളർത്തുന്നതിലും ശ്രദ്ധ പുലർത്തി. [2]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Surendra Mohan (Mainstream, Vol XLVII, No 14, March 21, 2009). "Dr Lohia's Life and Thought: Some Notes". Mainstream. Retrieved 2009-03-23.
{{cite news}}
: Check date values in:|date=
(help) - ↑ തോമസ് ഐസക് (ഏപ്രിൽ 2016). ആലപ്പുഴയുടെ സമരപാത. ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം. p. 45.
{{cite book}}
: CS1 maint: year (link)