Jump to content

കിളിമാനൂർ കോയിത്തമ്പുരാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കിളിമാനൂർ കോയിതമ്പുരാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുനാൾ രാമവർമ്മയുടെ സദസ്സിലെ ഒരു സംസ്കൃതകവിയായിരുന്നു കിളിമാനൂർ രാജ രാജ വർമ്മ കോയിത്തമ്പുരാൻ (Kilimanoor Raja Raja Varma Koithampuran) (1812-1845) [1]. കരീന്ദ്രൻ, ചെറുന്നി എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു.[2] കിളിമാനൂർ കൊട്ടാരത്തിലാണ്‌ അദ്ദേഹം ജനിച്ചത്. നിമിഷകവിതകളിൽ (ദ്രുതകവിത) പ്രസിദ്ധനായതുകൊണ്ട് അദ്ദേഹത്തെ ദ്രുതകവിമണി എന്നും വിളിച്ചിരുന്നു. വളരെ ഉയരമുള്ളതു കൊണ്ടും, നല്ല ദൃഢശരീരമുള്ളതുകൊണ്ടുമാണ്‌ അദ്ദേഹത്തിനു കരിമണി എന്ന പേരു വന്നത്. നിമിഷങ്ങൾ കൊണ്ട് കവിത എഴുതുവാനുള്ള അദ്ദേഹത്തിന്റെ കഴിവിനു തന്റെ മഹാരാജാവായിരുന്ന സ്വാതി തിരുനാളിൽ നിന്ന് വിദ്വാൻ പദവി ലഭിച്ചു.

സ്വാതിതിരുന്നാൾ മഹാരാജാവിന്റെ സന്തത സഹചാരിയും നിരവധി ആട്ടക്കഥകളുടെ രചയിതാവും മഹാകവിയുമായിരുന്നു ഇദ്ദേഹം.

ജീവിതരേഖ

[തിരുത്തുക]
കിളിമാനൂർ കോവിലകത്തെ നാടകശാല

കിളിമാനൂർ കോവിലകത്തെ ഉമാദേവിത്തമ്പുരാട്ടിയുടെയും കിഴക്കാഞ്ചേരി നാരായണൻ നമ്പൂതിരിയുടെയും മകനാണ്. ചെറൂണ്ണി എന്ന വിളിപ്പേരുണ്ടായിരുന്നു. സ്വാതി തിരുന്നാളിന്റെ സതീർത്ഥ്യനായി തിരുവനന്തപുരത്തു താമസിച്ചു പഠിച്ചു. വിദ്വാൻ എന്ന ബിരുദത്തിനു പുറമെ "കരീന്ദ്രൻ" എന്നൊരു നർമ്മ സംജ്ഞയാലും മഹാരാജാവു വിളിച്ചിരുന്നു.[3]

പ്രധാന രചനകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "kerala website" (PDF). Archived from the original (PDF) on 2007-09-27. Retrieved 2010-08-17.
  2. "swathi thirunal site".
  3. ഉള്ളൂർ (1965). കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ. കേരള സാഹിത്യഅക്കാദമി. pp. 48–59.