കാറക്കോറം
കാറക്കോറം | |
പർവ്വതനിര | |
രാജ്യങ്ങൾ | പാകിസ്താൻ, ചൈന, ഇന്ത്യ |
---|---|
Regions | Gilgit, ലഡാക്ക്, ബാൽതിസ്ഥാൻ |
Borders on | ഹിമാലയം, പാമിർ പർവ്വതനിര, Hindu Raj |
Coordinates | 35°52′57″N 76°30′48″E / 35.88250°N 76.51333°E |
Highest point | K2 |
- ഉയരം | 8,611 മീ (28,251 അടി) |
Highest Karakoram peaks as seen from International Space Station
|
പാകിസ്താൻ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുടെ അതിർത്തിയിൽ ജിൽജിത്, ലഡാക്ക്,ബാൽതിസ്ഥാൻ എന്നീ മേഖലകളിൽ വ്യാപിച്ച് കിടക്കുന്ന പർവ്വതനിരയാണ് കാറക്കോറം. ഏഷ്യയിലെ ഏറ്റവും വലിയ പർവ്വതനിരകളിൽപ്പെട്ടതാണ് ഇത്. ഹിമാലയത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിയായി[1] ഇതിനെ കണക്കാക്കാറുണ്ടെങ്കിലും സാങ്കേതികമായി ഹിമാലയത്തിന്റെ ഭാഗമല്ല ഇത്.
ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ കെ2 (K2) ഉൾപ്പെടെ അറുപതിൽ കൂടുതൽ കൊടുമുടികൾ കാറക്കോറത്തിൽ സ്ഥിതിചെയ്യുന്നുണ്ട്. 8611 മീറ്റർ (28,251 അടി) ഉയരമുള്ള കെ2 ന് ഏവറെസ്റ്റിനേക്കാൾ 237 മീറ്റർ ഉയരക്കുറവ് മാത്രമാണുള്ളത്. ഏകദേശം 500 കി.മീറ്റർ (300 മൈൽ) നീളമുണ്ട് ഈ പർവ്വതനിരയ്ക്ക്. ധ്രുവ പ്രദേശത്തെ കൂടാതെ വലിയ അളവിൽ മഞ്ഞ് മൂടി കിടക്കുന്ന പ്രദേശങ്ങളിൽ ഒന്നാണിത്. 70 കി.മീ നീളമുള്ള സിയാച്ചിൻ ഹിമപാളിയും 63 കി.മീ നീളമുള്ള ബയാഫൊ ഹിമപാളിയും ധ്രുവപ്രദേശത്തിന് പുറത്ത് ഏറ്റവും നീളമുള്ള രണ്ടാമത്തേയും മൂന്നാമത്തേയും ഹിമപാളികളാണ്.[2]
പേര്[തിരുത്തുക]
തുർക്കി ഭാഷയിൽ കരിങ്കല്ല് (black rubble) എന്നാണ് കാരക്കോറം എന്ന വാക്കിന്റെ അർത്ഥം[1].
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ Tajikistan's Fedchenko Glacier is 77 km long. Baltoro and Batura Glaciers in the Karakoram are 57 km long, as is Bruggen or Pio XI Glacier in southern Chile. Measurements are from recent imagery, generally supplemented with Russian 1:200,000 scale topographic mapping as well as Jerzy Wala,Orographical Sketch Map: Karakoram: Sheets 1 & 2, Swiss Foundation for Alpine Research, Zurich, 1990.