കവാടം:ഭൂമിശാസ്ത്രം/തിരഞ്ഞെടുത്ത ലേഖനം/സെപ്റ്റംബർ, 2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു ജനനിബിഡമായ മഹാനഗരമാണ് കൊച്ചി. ഇന്ത്യയിലെ പ്രധാന തുറമുഖ നഗരങ്ങളിലൊന്ന്. 'അറബിക്കടലിന്റെ റാണി' എന്നറിയപ്പെടുന്ന കൊച്ചി, മധ്യകേരളത്തിലെ എറണാകുളം ജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും 220 കിലോമീറ്റർ വടക്കാണ്‌ കൊച്ചിയുടെ സ്ഥാനം.

കൊച്ചി എന്നറിയപ്പെടുന്നെങ്കിലും ആ പേരിൽ ഒരു സ്ഥലം നിലവിലില്ല. ഫോർട്ട്‌ കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്ങ്‌ടൺ ഐലൻഡ്‌ എന്നീ പ്രദേശങ്ങളാണ്‌ മുമ്പ്‌ കൊച്ചി എന്നറിയപ്പെട്ടിരുന്നത്‌. കൊച്ചി എന്ന പേരിൽ കേരളപ്പിറവിക്കു മുൻപ്‌ ഒരു നാട്ടുരാജ്യവും നിലനിന്നിരുന്നു. ഇന്ന് എറണാകുളം, കുമ്പളങ്ങി എന്നിവയും പഴയ കൊച്ചിയിൽപ്പെട്ട പ്രദേശങ്ങളും മൊത്തത്തിൽ കൊച്ചി എന്ന പേരിൽ ഭൂമിശാസ്ത്രപരമായി അറിയപ്പെടുന്നു. കൂടുതൽ വായിക്കുക >>>>