കവാടം:ചലച്ചിത്രം/തിരഞ്ഞെടുത്ത ലേഖനം/
Instructions
[തിരുത്തുക]ഇവിടെ പുതിയ ലേഖനം ചേർക്കുമ്പോൾ പ്രധാന കവാടത്തിലെ max= എന്ന സംഖ്യയും വർദ്ധിപ്പിക്കുക
Selected articles list
[തിരുത്തുക]കവാടം:ചലച്ചിത്രം/തിരഞ്ഞെടുത്ത ലേഖനം/1
സത്യജിത്ത് റേ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചലച്ചിത്രസംവിധായകരിൽ ഒരാളായാണ് സത്യജിത്ത് റേ (ബംഗാളി: সত্যজিৎ রায় Shottojit Rae) (1921 മേയ് 2 – 1992 ഏപ്രിൽ 23) അറിയപ്പെടുന്നത്.ചലച്ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ ഉൾപ്പെടെ 37 ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ആദ്യചിത്രമായ പഥേർ പാഞ്ചാലി 11 അന്താരാഷ്ട്രപുരസ്കാരങ്ങൾ കരസ്ഥമാക്കി. കാൻ ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച ഹ്യൂമൻ ഡോക്യുമെന്റ് പുരസ്കാരവും ഇതിൽപ്പെടും. പഥേർ പാഞ്ചാലി, അപരാജിതോ, അപുർ സൻസാർ എന്നീ തുടർചിത്രങ്ങളാണ് അപുത്രയം എന്ന പേരിൽ അറിയപ്പെടുന്നത്.
[[Category:ചലച്ചിത്ര കവാടം|]]
[[Category:ചലച്ചിത്ര കവാടം|]]
കവാടം:ചലച്ചിത്രം/തിരഞ്ഞെടുത്ത ലേഖനം/2
മലയാളചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. (പൂർണ്ണനാമം: മോഹൻലാൽ വിശ്വനാഥൻ നായർ, ജനനം: മേയ് 21, 1960). രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടനശൈലിക്കു പ്രശസ്തനാണ്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നട തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ഭാരതസർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു.ചലച്ചിത്രലോകത്തിനും സംസ്കൃതനാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.
[[Category:ചലച്ചിത്ര കവാടം|]]
[[Category:ചലച്ചിത്ര കവാടം|]]
Nominations
[തിരുത്തുക][[Category:ചലച്ചിത്ര കവാടംl|]]