കവാടം:ചലച്ചിത്രം/തിരഞ്ഞെടുത്ത ലേഖനം(ചലച്ചിത്രം)/2011 ആഴ്ച 27

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മണിച്ചിത്രത്താഴ് ഫാസിൽ സം‌വിധാനം ചെയ്ത 1993-ലെ പ്രശസ്തമായ ഒരു മലയാള ചലചിത്രമാണ്‌ . മധു മുട്ടം തിരക്കഥ നിർ‌വഹിച്ചിട്ടുള്ള ഈ ചിത്രത്തിൽ മോഹൻലാൽ,ശോഭന,സുരേഷ്‌ ഗോപി എന്നിവർ മുഖ്യകഥാപാത്രങ്ങളാണ്‌. പത്തൊമ്പതാം നൂറ്റാണ്ടിൽ മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ആലുമൂട്ടിൽ കൊട്ടാരത്തിലെ ഒരു ഇഴവ കുടുംബത്തിൽ നടന്ന ദുരന്തസം‌ഭവം ഈ കഥയെ സ്വാധീനിച്ചിട്ടുണ്ട്. മനുഷ്യ മനോനിലയുമായി ബന്ധപ്പട്ട സ്‌തോഭജനകമായ എന്നാൽ മലയാള ചലചിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത ഇതിവ്യത്തമാണ്‌ ഈ ചിത്രത്തിന്റേത്.1994 ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ഈ ചിത്രം നേടി. ഗംഗ / നാഗവല്ലി എന്ന കേന്ദ്ര കഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയ അവാർഡും ലഭിക്കുകയുണ്ടായി.