ഓക്സീകരണം
ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോണിനെ വിട്ടുകൊടുക്കുന്നതാണ് ഓക്സീകരണം (oxidation). ഇലക്ട്രോൺ സ്വീകരിക്കുന്ന പ്രവർത്തനമാണ് നിരോക്‌സീകരണം. ഓക്സീകരണം നടത്തുന്നവ ഓക്സീകാരികൾ[1] എന്നറിയപ്പെടുന്നു. ഓക്സീകരണത്തിന് വിധേയമാവുന്നവ നിരോക്സീകാരികൾ (Reduction Agent) എന്നറിയപ്പെടുന്നു.
മഗ്നീഷ്യം ക്ലോറൈഡുണ്ടാകുന്ന രാസപ്രവർത്തനത്തിൽ മഗ്നീഷ്യം, ക്ലോറിന് ഇലക്ട്രോൺ വിട്ടുകൊടുത്ത് ക്ലോറിനെ നിരോക്‌സീകരിക്കുന്നു. ഇതിനാൽ തന്നെ ഈ രാസപ്രവർത്തനത്തിൽ മഗ്നീഷ്യം നിരോക്‌സീകാരിയായും ക്ലോറിൻ ഇലക്ട്രോൺ സ്വീകരിക്കുന്നതിനാൽ ഓക്‌സീകാരിയായും പരിഗണിക്കുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഓക്‌സിഡേഷൻ നമ്പർ കൂട്ടുന്ന പ്രവർത്തനമാണ് ഓക്‌സീകരണം. ഓക്‌സിഡേഷൻ നമ്പർ കുറയുന്ന പ്രവർത്തനമാണ് നിരോക്‌സീകരണം.[2]
രാസപ്രവർത്തനത്തിൽ ഏതു ഭാഗത്താണോ ഓക്‌സിഡേഷൻ നമ്പർ കുറയുന്നത് ആ തന്മാത്രയായിരിക്കും ഓക്‌സീകാരി. ഓക്‌സിഡേഷൻ നമ്പർ കൂടുന്ന തന്മാത്ര ഏതു ഭാഗത്താണോ ആ തന്മാത്രയായിരിക്കും നിരോക്‌സീകാരി. രാസപ്രവർത്തനം നടക്കുന്ന ഒരു സംയുക്തത്തിലെ ഘടക മൂലകങ്ങളുടെ ഓക്‌സീകരണാവസ്ഥയെ സൂചിപ്പിക്കുന്ന സംഖ്യയാണ് ഓക്‌സിഡേഷൻ നമ്പർ. ഓക്‌സീകരണം,നിരോക്‌സീകരണം എന്നീ പ്രവർത്തനങ്ങൾ ഒരുമിച്ച് നടക്കുന്നതിനാൽ ഇത്തരം രാസപ്രവർത്തനങ്ങളെ റിഡോക്‌സ് പ്രവർത്തനം എന്നു വിളിക്കാം.[3]