ഐ.എൻ.എസ്. കൽപ്പേനി
ഇന്ത്യൻ നാവിക സേനയുടെ ആധുനിക അതിവേഗ ആക്രമണ യുദ്ധക്കപ്പലാണ് ഐ.എൻ.എസ്. കൽപ്പേനി (INS Kalpeni) . 2010 ഒക്ടോബർ 14 ന് ദക്ഷിണമേഖലാ നാവിക ആസ്ഥാനത്തുവെച്ച് കമ്മീഷൻ ചെയ്തു. കാർ നിക്കോബാർ ക്ലാസ്സ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് ശ്രേണിയിലെ ഏഴാമത്തെ കപ്പലാണ് ഐ.എൻ.എസ്. കൽപ്പേനി. വാട്ടർ പ്രൊപ്പൽഷൻ ജെറ്റുകൾ ഉപയോഗിച്ചാണിത് പ്രവർത്തിക്കുന്ന 35 നോട്ട്സ് വേഗമുള്ള ഈ കപ്പൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വർ ആണ് കമ്മീഷൻ ചെയ്തത്[1].
കേരളം, ലക്ഷദ്വീപ് മേഖലകളിലെ തീരസംരക്ഷണത്തിനാണ് കൽപ്പേനി ഉപയോഗി ക്കുക.. 3 ഓഫിസർമാരുൾപ്പെടെ 38 ജീവനക്കാരാണ് കപ്പലിലുള്ളത്[2].
നിർമ്മാണം
[തിരുത്തുക]തദ്ദേശീയമായി നിർമ്മിക്കപ്പെട്ടിട്ടുള്ള ബംഗാരം ശ്രേണിയിലെ യുദ്ധക്കപ്പലുകളുടെ പുതു തലമുറയിലാണ് ഐ.എൻ.എസ്. കൽപ്പേനി പെടുക. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന പത്ത് കപ്പലുകളിൽ ഏഴമത്തേതാണ് ഈ യുദ്ധക്കപ്പൽ[3]. 52 മീറ്റർ നീളവും 320 ടൺ ഭാരവുമുള്ള ഈ കപ്പലിന്റെ വേഗത 35 നോട്ടിക്കൽ മൈലാണ്. ഇഗ്ല (സാം) മിസ്സൈലുകൾ, എസ്.എൽ.ആറുകൾ, എച്ച്.എം.ജി.കൾ, എൽ.എം.ജി. തുടങ്ങി യ ശക്തിയേറിയ 11 തോക്കുകൾ കപ്പലിൽ സജ്ജമാക്കിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]മാതൃഭൂമി ദിനപത്രം. (‘നഗരം’, പേജ് III, 15.10.2010).
- ↑ "INS Kalpeni Commissioned Into Indian Navy". ഔട്ട്ലൂക്ക് ഇൻഡ്യ. 14 ഒക്ടോബർ 2010. Retrieved 27 ഒക്ടോബർ 2010.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Indian Navy inducts new warship INS Kalpeni". Times of India. 14 ഒക്ടോബർ 2010. Archived from the original on 2010-10-16. Retrieved 26 ഒക്ടോബർ 2010.
- ↑ "NS Kalpeni inducted into Indian Navy". ഫ്രോണ്ടിയർ ഇൻഡ്യ. 14 ഒക്ടോബർ 2010. Archived from the original on 2010-10-21. Retrieved 26 ഒക്ടോബർ 2010.