ഉപയോക്താവ്:Amalvelloor/യുണൈറ്റഡ് സ്റ്റേറ്റ്സിലെ അടിമത്തനിരോധന പ്രസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കൻ ഐക്യനാടുകളിൽ, അടിമത്തനിരോധന പ്രസ്ഥാനം (രാജ്യത്തെ അടിമത്തം അവസാനിപ്പിക്കാൻ ശ്രമിച്ച പ്രസ്ഥാനം) കൊളോണിയൽ കാലഘട്ടത്തിന്റെ അവസാനം മുതൽ അമേരിക്കൻ ആഭ്യന്തരയുദ്ധം വരെ സജീവമായിരുന്നു. അവസാനം അമേരിക്കൻ ഭരണഘടനപതിമൂന്നാം ഭേദഗതിയിലൂടെ അമേരിക്കയാൽ അടിമത്തം നിർത്തലാക്കി (1865-ൽ അംഗീകരിച്ചു).

പ്രബുദ്ധതയുടെ കാലഘട്ടത്തിലാണ് അടിമത്ത വിരുദ്ധ പ്രസ്ഥാനം ഉടലെടുത്തത്, ട്രാൻസ്- അറ്റ്ലാന്റിക് അടിമ വ്യാപാരം അവസാനിപ്പിക്കുന്നതിൽ ഇത് ശ്രദ്ധ നൽകികൊളോണിയൽ അമേരിക്കയിൽ, ഏതാനും ജർമ്മൻ ക്വാക്കർമാർ അടിമത്തത്തിനെതിരെ 1688-ൽ ജർമ്മൻടൗൺ ക്വാക്കർ പെറ്റീഷൻ പുറപ്പെടുവിച്ചു, ഇത് അമേരിക്കൻ അടിമത്തനിരോധന പ്രസ്ഥാനത്തിന്റെ തുടക്കം കുറിച്ചു.മാനുഷിക കാരണങ്ങളാൽ ഇവാഞ്ചലിക്കൽ കോളനിസ്റ്റുകൾ ആയിരുന്നു വിപ്ലവയുദ്ധത്തിന് മുമ്പ്, അടിമത്തത്തിനും അടിമക്കച്ചവടത്തിനുമുള്ള എതിർപ്പിന്റെ പ്രാഥമിക വക്താക്കൾ.ജോർജിയയിലെ കോളനിയുടെ സ്ഥാപകനായ ജെയിംസ് ഒഗ്ലെതോർപ്പ്, അതിന്റെ സ്ഥാപന സമയത്ത് അടിമത്തം നിരോധിക്കാൻ ആദ്യം ശ്രമിച്ചു എങ്കിലും ആ തീരുമാനം ഒടുവിൽ മാറ്റപ്പെട്ടു.

വിപ്ലവ കാലഘട്ടത്തിൽ, എല്ലാ സംസ്ഥാനങ്ങളും അന്താരാഷ്ട്ര അടിമ വ്യാപാരം നിർത്തലാക്കി, എന്നാൽ സൗത്ത് കരോലിന അതിന്റെ തീരുമാനം മറിച്ചാണ് സ്വീകരിച്ചത്.ഭരണഘടന അനുവദിച്ചയുടൻ, 1807-ൽ കോൺഗ്രസ് അടിമകളെ ഇറക്കുമതി ചെയ്യുന്നത് കുറ്റകരമാക്കി ഉത്തരവിറക്കി.