ഇ.എ. കരുണാകരൻ നായർ
മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനാണ് ഇ. എ. കരുണാകരൻ നായർ. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലെ ഊരമനയിൽ 1944 ഫെബ്രുവരി 1 ന് ജനിച്ചു. ഊരമന, രാമമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ സ്‌കൂൾ- കോളേജ് വിദ്യാഭ്യാസം. എൻജിനീയറിങ്ങ് പഠനം തൃശൂരിൽ. കളമശ്ശേരി ഗവ. പോളിടെക്‌നിക്കൽ അധ്യാപകനായിരുന്നു. വൈദ്യുതിബോർഡിൽ എക്‌സിക്യൂട്ടീവ് എൻജിനീയറായിരിക്കെ റിട്ടയർ ചെയ്‌തു. ഇടുക്കി, ശബരിഗിരി, ഇടമലയാർ, കുറ്റ്യാടി, ലോവർ പെരിയാർ തുടങ്ങി കേരളത്തിലെ പ്രധാനപ്പെട്ട ജലവൈദ്യുതിപദ്ധതികളുടെയെല്ലാം നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കുവഹിച്ചിട്ടുണ്ട്.
പ്രധാനകൃതികൾ
[തിരുത്തുക]പ്രേമവും ദാമ്പത്യവും, ലൈംഗികജീവിതം, കഥപറയുന്ന രാജധാനികൾ, ഹൗ എ ബേബി ഈസ് ബോൺ, അരുൺ ആൻഡ് ദി റോബേർസ് എന്നിങ്ങനെ ഇരുപത്തിയെട്ട് കൃതികൾ പ്രസിദ്ധപ്പെടുത്തി.
അവാർഡുകൾ
[തിരുത്തുക]ശാപമോക്ഷം, എഞ്ചിനീയറാകാൻ എന്നീ കൃതികൾ ഇന്ത്യാ ഗവണമെന്റിന്റെയും (1971 & 1977) ഇടുക്കിയുടെ കഥ കേരള ഗവൺമെന്റിന്റെയും ശാസ്‌ത്രസാഹിത്യപരിഷത്തിന്റെയും (1988) അവാർഡുകൾ ലഭിക്കുകയുണ്ടായി. 1993-ലെ ഭീമാ ബാലസാഹിത്യ അവാർഡ് പഴശ്ശിയുടെ പ്രിയഭൂമി എന്ന കൃതിക്ക് ലഭിച്ചു.