വാന നിരീക്ഷണ കേന്ദ്രം, തിരുവനന്തപുരം

Coordinates: 8°30′30.59″N 76°57′29.59″E / 8.5084972°N 76.9582194°E / 8.5084972; 76.9582194
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Trivandrum Observatory എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാന നിരീക്ഷണ കേന്ദ്രം, തിരുവനന്തപുരം
വാനനിരീക്ഷണ കേന്ദ്രത്തിന്റെ കെട്ടിടം, 1837
വാന നിരീക്ഷണ കേന്ദ്രം, തിരുവനന്തപുരം is located in Kerala
വാന നിരീക്ഷണ കേന്ദ്രം, തിരുവനന്തപുരം
തിരുവനന്തപുരത്തിലെ സ്ഥാനം
സ്ഥാപിതം1836-37
സ്ഥാനംകനക്കുന്ന് കൊട്ടാരത്തിന്റെ എതിർവശം, വികാസ് ഭവൻ P.O., തിരുവനന്തപുരം
നിർദ്ദേശാങ്കം8°30′30.59″N 76°57′29.59″E / 8.5084972°N 76.9582194°E / 8.5084972; 76.9582194
Founderസ്വാതിതിരുനാൾ
Ownerഫിസിക്സ് വിഭാഗം, കേരള സർ‌വകലാശാല
വെബ്‌വിലാസംhttps://www.keralauniversity.ac.in/observe

തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുന്നാളാണ് 1837-ൽ തിരുവനന്തപുരത്തു വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്.[1][2] രാജാവിന്റെ നിർദ്ദേശമനുസരിച്ച് ഡബ്ല്യു.എച്ച്. ഹോസ്‍ലിയാണ് ഇത് രൂപകല്പന ചെയ്തത്.[1] ജോൺ കാൽഡെകോട്ട് ആയിരുന്നു ഇതിന്റെ ആദ്യ ഡയറക്ടർ.[3] 8-ഇഞ്ചും 14-ഇഞ്ചും ഉള്ള രണ്ടു പ്രധാന ദൂരദർശിനികളാണ് ഇവിടെയുള്ളത്. കേരളാ സർവ്വകലാശാലയുടെ ഫിസിക്സ് വിഭാഗത്തിന്റെ കീഴിലാണ് ഈ വാന നിരീക്ഷണകേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നത്.

ചരിത്രം[തിരുത്തുക]

കേന്ദ്രത്തിന്റെ രൂപരേഖ - 1837

തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുനാളിന്റെ താല്പര്യപ്രകാരം, 1837-ൽ അന്നത്തെ തിരുവിതാംകൂർ വ്യാപാര പ്രതിനിധിയായിരുന്ന ജോൺ കാൽഡെകോട്ട് സ്ഥാപക മേധാവിയായാണ് ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്.[4][5] ബഹിരാകാശ / അന്തരീക്ഷ വിജ്ഞാനീയ നിരീക്ഷണങ്ങൾക്ക് അനുയുക്തമായ രീതിയിലാണ് ഈ സ്ഥാപനം രൂപകൽപ്പന ചെയ്തിരുന്നത്. ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ നിരീക്ഷണാലയം തിരുവനന്തപുരത്തേതാണ്. 1852 മുതൽ 1865 വരെ നിരീക്ഷണാലയത്തിന്റെ മേധാവിയായിരുന്ന സ്കോട്ടിഷ് ശാസ്ത്രജ്ഞനായിരുന്ന ജോൺ അലൻ ബ്രൗൺ, എഫ്.ആർ.എസ്, ഭൗമ കാന്തികതയെ പറ്റി പഠിക്കുന്നതിനായി നിരീക്ഷണങ്ങൾ ആരംഭിച്ചു..[6][7] ഈ സ്ഥാപനത്തിൽ നിന്നാണ് 1853-ൽ കാലാവസ്ഥാ നിരീക്ഷണാലയം രൂപപ്പെട്ടത്. പിന്നീട് 1927-ൽ ഈ നിരീക്ഷണാലയം, കാലാവസ്ഥാ / അന്തരീക്ഷ വൈജ്ഞാനിക വിഭാഗം, ബഹിരാകാശ പഠന വിഭാഗം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെടുകയുണ്ടായി.


ഇതും കാണുക[തിരുത്തുക]

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Trevandrum Observatory എന്ന താളിലുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "ചന്ദ്രന്റെ ഈ മായക്കാഴ്ച തലസ്ഥാനത്തു കാണാം, പക്ഷെ എങ്ങനെ ജനം വരും ?". manoramaonline.com. 2010 Jan 08. Archived from the original on 2020-01-08. Retrieved 2020 Jan 8. {{cite news}}: Check date values in: |accessdate= and |date= (help)
  2. Caldecott, John (1837). "Description of an observatory lately established at Trevandrum, by his Highness the Rajah of Travancore". Madras Journal of Literature and Science. 6: 56–60.
  3. Kavitha (2013 Dec 27). "തിരുവനന്തപുരം വാനനിരീക്ഷണകേന്ദ്രം മോടി കൂട്ടുന്നു". reporter.live. Archived from the original on 2020-01-21. Retrieved 2020 Jan 21. {{cite news}}: Check date values in: |accessdate= and |date= (help)
  4. "ദേശീയ ജീവചരിത്ര നിഘണ്ടു. 1885-1900, വാല്യം 08 - കാൽഡെകോട്ട്, ജോൺ (ഡി എൻ ബി 00)". വിക്കിസോഴ്സ്, വിക്കിമീഡിയ. Retrieved 2013-06-17.
  5. "ജോൺ കാൽഡെകോട്ടിന് ശ്രദ്ധാഞ്ജലി". ഹിന്ദു - ദേശീയ ദിനപത്രം. Archived from the original on 2013-06-18. Retrieved 2013-06-17.
  6. "പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഇന്ത്യയിലെ ഭൗമ കാന്തികത പഠനങ്ങൾ - പേജ് 2, ഇന്ത്യൻ രംഗം- ടൈലർ മുതൽ മൂസ് വരെ, പാരഗ്രാഫ് 3" (PDF). ശാസ്ത്ര മ്യൂസിയങ്ങളുടെ ദേശീയ കൗൺസിൽ, ഭാരത സർക്കാർ. Retrieved 2013-06-17.[പ്രവർത്തിക്കാത്ത കണ്ണി]
  7. Sthanapati, Jayanta. "Geomagnetic Studies in the 19th Century British India / Section - The Indian Scene : From Taylor to Moos". indianculture.gov.in (flipbook). Propagation : A Journal of Science Communication. p. 78. Retrieved 2021-09-07.