വധശിക്ഷ പാപുവ ന്യൂ ഗിനിയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Capital punishment in Papua New Guinea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വധശിക്ഷ പാപുവ ന്യൂ ഗിനിയയിൽ നിയമവിധേയമാണ്. ഇത് നടപ്പിലാക്കിയിട്ട് വളരെ നാളുകളായി. നിലവിൽ പാപുവ ന്യൂ ഗിനിയയെ ആംനസ്റ്റി ഇന്റർനാഷണൽ പ്രായോഗികമായി വധശിക്ഷ നിർത്തലാക്കിയ രാജ്യങ്ങളുടെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. [1]

നിയമവശങ്ങൾ[തിരുത്തുക]

രാജ്യത്തെ ക്രിമനൽ ചട്ടമനുസരിച്ച് രാജ്യദ്രോഹം, കടൽക്കൊള്ള, കടൽക്കൊള്ള നടത്താനുള്ള ശ്രമം എന്നിവ വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളാണ്. [2] മനഃപൂർവ്വമായ കൊലപാതകത്തിന് വധശിക്ഷ നൽകുന്നത് 1970-ൽ നിർത്തലാക്കപ്പെട്ടിരുന്നുവെങ്കിലും [3] 1991-ൽ പുനസ്ഥാപിക്കപ്പെട്ടു.[3][4]

ശിക്ഷാരീതി[തിരുത്തുക]

തൂക്കിലേറ്റലാണ് ഇവിടുത്തെ ശിക്ഷാരീതി. [5]

നിർത്തലാക്കാനുള്ള ശ്രമങ്ങൾ[തിരുത്തുക]

സ്വാതന്ത്ര്യത്തിനു മുൻപ് 1954-ലാണ് രാജ്യത്തെ അവസാന വധശിക്ഷ നടപ്പാക്കിയത്. .[3] 1991-നു ശേഷം വധശിക്ഷ വിധിക്കപ്പെടുന്നുണ്ടെങ്കിലും ശിക്ഷാനടപടിയെപ്പറ്റിയുള്ള ചട്ടങ്ങൾ ഇല്ലാത്തതുകാരണം നടപ്പാക്കപ്പെടുന്നില്ല. [6]

പുതിയ സംഭവവികാസങ്ങൾ[തിരുത്തുക]

2011 ജൂലൈ മാസത്തിൽ , ഒരു ബോട്ടിലുണ്ടായിരുന്ന എട്ടാൾക്കാരെ കൊന്നതിന് അഞ്ചു പേർക്ക് വധശിക്ഷ നൽകാൻ വിധിയുണ്ടായി. [7]

2008-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ വധശിക്ഷ നിർത്തലാക്കാനുള്ള പ്രമേയം വോട്ടിനിട്ടപ്പോൾ പാപുവ ന്യൂ ഗിനി വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. [3] In 2011, it opposed a similar moratorium.[3]

അവലംബം[തിരുത്തുക]

  1. "Death Penalty: Countries Abolitionist in Practice". Amnesty International. Archived from the original on 2012-07-23. Retrieved 2011-07-21.
  2. Papua New Guinea Criminal Code, sections 37, 81, 82.
  3. 3.0 3.1 3.2 3.3 3.4 "Papua New Guinea". Hands Off Cain. Retrieved 2011-07-21.
  4. Papua New Guinea Criminal Code, section 299
  5. Papua New Guinea Criminal Code, section 614.
  6. "PNG 'waiting for death penalty guidelines'". ABC (Australia) News. 2009-07-07. Retrieved 2011-07-21.
  7. "PNG court sentences five men to death for murder". Radio New Zealand International. 2011-07-15. Retrieved 2011-07-21.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]