വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
17:46, 4 ഒക്ടോബർ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cbrown1023 (സംവാദം | സംഭാവനകൾ) (<span id="namespace_alias"/> (easier linking on bug report))
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
നയരൂപീകരണത്തിലെ
പഴയ സം‌വാദങ്ങള്‍
സംവാദ നിലവറ

പ്രമുഖവ്യക്തികള്‍

ഇങ്ങനെ ഒരു വിഭാഗം ഒന്നുകില്‍ എല്ലാ ലേഖനങ്ങളില്‍ നിന്നും ഒഴിവാക്കണം. അല്ലെങ്കില്‍ ആ വിഭാഗത്തില്‍ ഒരു വ്യക്തി ഉള്‍പ്പെടണം എങ്കില്‍ പ്രസ്തുത വ്യക്തിയെസം‌ബന്ധിച്ചുള്ള ലേഖനം വിക്കിയില്‍ ഉണ്ടാവണം എന്ന നയം വേണം. കാറ്റഗറി ഉപയോഗിച്ച് ലിസ്റ്റ് ചെയ്യുന്നതാവും ലേഖനത്തില്‍ ലിസ്റ്റ് ചെയ്യുന്നതിനേക്കാള്‍ നല്ലത്. --Shiju Alex|ഷിജു അലക്സ് 13:17, 13 സെപ്റ്റംബര്‍ 2008 (UTC)

തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. ഇതൊക്കെ ഒരു തരം പരസ്യ പ്രചരണമായിട്ടാണ് തോന്നിയിട്ടുള്ളത്. ഇവിടെ പറഞ്ഞിരുന്നെങ്കിലും ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. ശരിക്കും പ്രശസ്തരായവരുടെ ചുവന്ന കണ്ണി വരികയാണെങ്കില്‍ ലേഖനങ്ങള്‍ക്കുള്ള അപേക്ഷയില്‍ ചേര്‍ക്കാവുന്നതാണ്. --സാദിക്ക്‌ ഖാലിദ്‌ 19:11, 13 സെപ്റ്റംബര്‍ 2008 (UTC)


കാറ്റഗറി, സെക്ഷന്‍, സബ്‌ഹെഡിംഗ്

കാറ്റഗറി, സെക്ഷന്‍, സബ്‌ഹെഡിംഗ് ഈ മൂന്ന് വാക്കുകളുടേയും മലയാളപദമായി ഇപ്പോള്‍ നമ്മളുപയോഗിക്കുന്നത് വിഭാഗം എന്ന പദമാണ്‌. വിഭാഗം എന്ന ഒരു നെയിംസ്പേസ് തന്നെ നമുക്കുണ്ട്. പക്ഷെ ഈ അടുത്തായി മീഡിയാവിക്കി സന്ദേശങ്ങള്‍ പരിഭാഷ ചെയ്യുമ്പോഴാണ്‌ ഇങ്ങനെ ഒരേ പദം തന്നെ എല്ലാത്തിനും ഉപയോഗിക്കുന്നതിലുള്ള പ്രശ്നം മനസ്സിലാകുന്നത്. അതിനാല്‍ ഓരോന്നിനും വെവ്വേറെ വാക്കുകള്‍‍ ഉപയോഗിക്കേണ്ട കാര്യത്തില്‍ ഒരു അഭിപ്രായരൂപീകരണം നടത്തേണ്ടതു അത്യാവശ്യമായിരിക്കുന്നു.

ഡിക്ഷണറിയില്‍ കാറ്റഗറി എന്നതിന്റെ പരിഭാഷയായി കാണുന്ന വാക്കുകള്‍ വര്‍ഗ്ഗം,തരം,ഇനം,വകുപ്പ് ഇതൊക്കെയാണ്‌. ആദ്യകാലങ്ങളില്‍ വിക്കിയില്‍ സൂചിക എന്ന പദവും കാറ്റഗറിയുടെ മലയാളമായി ഉപയൊഗിച്ച് കണ്ടിരുന്നു. വേറെ എന്തെങ്കിലും നല്ല വാക്കുണ്ടോ കാരഗറിക്ക്.

സെക്ഷന്‍ എന്നതിനു വിഭാഗം എന്നും, സബ്‌ഹെഡിംഗിനു ഉപശീര്‍ഷകം എന്നും കൊടുക്കമെന്നു തോന്നുന്നു.

പക്ഷെ കാറ്റഗറിയുടെ കാര്യത്തില്‍ ഒരു നല്ല വാക്ക് കണ്ടെത്തി അഭിപ്രായം രൂപീകരണം നടത്തേണ്ടത് അത്യാവശ്യമാണ്. കാരണം അതു നെയിംസ്പേസുമായി ബന്ധപ്പെട്ടതാണു. ബാക്കിയുള്ള സ്ഥലങ്ങളില്‍ തിരുത്തുന്ന പോലെ അത്ര എളുപ്പമല്ല നെയിംസ്പേസ് തിരുത്തല്‍. മാത്രമല്ല നിലവിലുള്ള സം‌വിധാനത്തിനു കുഴപ്പം വരാതെ നോക്കുകയും വേണം. --ഷിജു അലക്സ് 03:24, 19 മാര്‍ച്ച് 2008 (UTC)

വകുപ്പും വര്‍ഗ്ഗവും ഞാന്‍ പിന്തുണക്കുന്നു. --ചള്ളിയാന്‍ ♫ ♫ 08:04, 22 മാര്‍ച്ച് 2008 (UTC)

നാമാന്തരം

വിക്കിയിപീഡിയയിലെ നാമമേഖലകള്‍ക്ക് (Namespace) നാമാന്തരങ്ങള്‍ (Alias) കൊടുക്കുന്നതിനുള്ള അഭിപ്രായം തേടുന്നു. ഇതുകൊണ്ടുള്ള ഉപയോഗം [[വിക്കിപീഡിയ:സമവായം]] എന്ന് കൊടുക്കുന്നതിനു പകരം [[വി:സമവായം]] എന്ന് ഉപയോഗിക്കാം, കൂടാതെ യു.അര്‍.എല്‍ -കള്‍ http://ml.wikipedia.org/wiki/വിക്കിപീഡിയ:സമവായം എന്നതും http://ml.wikipedia.org/wiki/വി:സമവായം എന്നും ഉപയോഗിക്കാം.

Wikipedia -> വിക്കിപീഡിയ (നിലവിലില്ല!)
WP -> വിക്കിപീഡിയ
വി -> വിക്കിപീഡിയ
വിസം -> വിക്കിപീഡിയ സംവാദം
ഉ -> ഉപയോക്താവ്
ഉസം -> ഉപയോക്താവിന്റെ സംവാദം
ചി -> ചിത്രം
ചിസം -> ചിത്രത്തിന്റെ സംവാദം
ഫ -> ഫലകം
ഫസം -> ഫലകത്തിന്റെ സംവാദം
സ -> സഹായം
സസം - > സഹായത്തിന്റെ സംവാദം
വി -> വിഭാഗം
വിസം -> വിഭാഗത്തിന്റെ സംവാദം
ക -> കവാടം
കസം -> കവാടത്തിന്റെ സംവാദം

ഇതില്‍ വിഭാഗം എന്നത് മാറ്റി സൂചിക എന്നാകിയാലോ എന്ന് പ്രവീണ്‍ മുമ്പ് പറഞ്ഞതായ് തോന്നുന്നു. അതൊരു നല്ല അഭിപ്രായമല്ലേ?. വിഭാഗം എന്നത് നാമന്തരമായും (Alias) ചേര്‍ക്കാം --സാദിക്ക്‌ ഖാലിദ്‌ 16:45, 2 ജൂണ്‍ 2008 (UTC)


വിഭാഗമെന്നുള്ളത് തീര്‍ച്ചയായും മാറ്റണം. മീഡിയാവിക്കി സന്ദേശങ്ങള്‍ മലയാളീകരിക്കുമ്പോള്‍ ഞാന്‍ ഏറ്റവും അധികം പെട്ടു പോയതു ഈ ഒരു വാക്കിലാണ്‌. പക്ഷെ സൂചിക എന്നു വേണമോ എന്നു നമുക്കു ചര്‍ച്ച്യ്ക്കിട്ടു തീരുമാനിക്കാം. കാറ്റഗറി എന്നതിനു പറ്റിയ ഒരു മലയാളം വാക്കാണ്‌ വേണ്ടത്.

അതേ പോലെ Wikipedia എന്ന നേംസ്പേസ് നമ്മള്‍ക്കില്ല എന്നതു ഞാന്‍ ഈ അടുത്താണു മനസ്സിലാക്കിഅയ്തു. അതും വലരെ അത്യാവശ്യം.

ബക്കിയുള്‍ലതു ചര്‍ച്ച ചെയ്ത് തീരുമാനിക്കാം.--ഷിജു അലക്സ് 16:57, 2 ജൂണ്‍ 2008 (UTC)


  • ഇനം
  • തരം
  • വകുപ്പ്
  • വര്‍ഗ്ഗം

--78.93.113.98 18:49, 2 ജൂണ്‍ 2008 (UTC)

വിസം,സസം,ചിസം എന്നീ പദങ്ങള്‍ അതേപടി അലിയാസ് നെയിം ആയി ഉപയോഗിക്കുന്നതിനോട് യോജിക്കുന്നില്ല.വിക്കിപീഡിയ പരിചയമുള്ളവര്‍ക്ക് ഇതൊരു എളുപ്പം ആയി തോന്നാം. പക്ഷേ ഒരു പുതിയ ഉപയോക്താവ് വന്നാല്‍ അവന്‍/അവള്‍ വിസം,ചിസം,സസം എന്നൊക്കെ കണ്ടാല്‍ അന്തം വിട്ടിരിക്കും!!! കൂട്ടത്തില്‍ പറയട്ടെ ഇപ്പോള്‍ വിക്കിപീഡിയയെ പറ്റിയുള്ള ഒരു പ്രധാന പരാതി ഇതിന്റെ ഉപയോഗിക്കാനുള്ള എളുപ്പക്കുറവാണ്(User friendly less). ഇത് കുറച്ചെങ്കിലും പരിഹരിക്കാനുള്ള ഒരു വഴി അക്ഷരങ്ങള്‍ക്കിടയില്‍ പൂര്‍ണ്ണ വിരാമം ഇടുക എന്നുള്ളതാണ്. ഉദാഹരണമായി വിക്കിപീഡിയ സം‌വാദം എന്നു വേണ്ടിടത്ത് വി.സം.. അപ്പോള്‍ അത് എന്തിന്റെയോ ചുരുക്കെഴുത്ത് ആണെന്നെങ്കിലും ഒരു പുതിയ ഉപയോക്താവിന് മനസിലാകും--അനൂപന്‍ 07:53, 3 ജൂണ്‍ 2008 (UTC)
ഇംഗ്ലീഷ് പീഡിയയില്‍ WP:VP എന്ന് ടൈപ്പ് ചെതാല്‍ Wikipedia:Village Pump എന്ന താളിലേക്കാണ് പോകുന്നത്. അതുപോലെ തന്നെയാണ് ഇവിടെയും ഉദ്ദേശിക്കുന്നത്. ഇത് പുതുമുഖങ്ങളെ എങ്ങിനെ ബാധിക്കും? നിലവിലുള്ളവയില്‍ മറ്റം വരുത്തുന്നില്ലല്ലോ, ഒരു കുറുക്കുവഴികൂടി ചേര്‍ക്കുകയല്ലെ ചെയ്യുന്നത് --സാദിക്ക്‌ ഖാലിദ്‌ 09:01, 3 ജൂണ്‍ 2008 (UTC)

കുറുക്കുവഴികള്‍ ഇടുമ്പോള്‍ അതിന്റെ ഇടയില്‍ കുത്തും കോമയും ഒന്നും വേണ്ട. പിന്നെ ഇതൊക്കെ അലിയാസുകള്‍ ആണ്‌. പുതു മുഖങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വിക്കിപീഡിയ , സം‌വാദം തുടങ്ങിയ പൂര്‍ണ്ണ നെംസ്പെസുകള്‍ ഉണ്ട്. --ഷിജു അലക്സ് 09:07, 3 ജൂണ്‍ 2008 (UTC)

  • അനുകൂലിക്കുന്നു-ഏലിയാസ് പരിപാടിയെ പൂര്‍ണമായും അനുകൂലിക്കുന്നു. സംഗതി എത്രയും പെട്ടന്ന് നടപ്പിലാക്കുന്നോ അത്രയും നല്ലത്--അഭി 09:11, 3 ജൂണ്‍ 2008 (UTC)

float

  • അനുകൂലിക്കുന്നു നല്ല നിര്‍ദ്ദേശങ്ങള്‍ വളരെ പെട്ടെന്ന് പ്രാവര്‍ത്തികമാക്കിയാല്‍ കൊള്ളാം. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ --സുഗീഷ് 14:08, 3 ജൂണ്‍ 2008 (UTC)


കാറ്റഗറി

മുകളിലെ സം‌വാദങ്ങളുടെ തുടര്‍ച്ചയാണു ഇതു. ഇപ്രാവശ്യമെങ്കിലും ഇതു ഒരു തീരുമാനത്തിലെത്തണം. വിക്കി വളരുംതോറും പീന്നിടൊരു മാറ്റം കൂടുതല്‍ ബുദ്ധിമുട്ടാകും. മുകളിലെ സം‌വാദത്തില്‍ നാമാന്തരത്തെക്കുറിച്ചു കൂടി പറയുന്നുണ്ടെങ്കിലും നമുക്കു ഇപ്പോള്‍ അത്യാവശ്യമായി ലേഖനങ്ങളെ ബാധിക്കുന്ന കാറ്റഗറിയുടെ കാര്യത്തില്‍ ആണു തീരുമാനത്തില്‍ എത്തേണ്ടതു.

അതായതു കാറ്റഗറി എന്ന നെംസ്പേസിന്റെ മലയാളം ആയി ഇപ്പോള്‍ ഉപയോഗിക്കുന്ന വിഭാഗം എന്നതു മാറ്റി പലരും സൂചിപ്പിച്ച പോലെ പുതിയ ഒരു വാക്ക് കണ്ടെത്തണം. വിഭാഗം എന്നത് നമുക്ക് അലിയാസ് ആക്കാം. അതിനാല്‍ നിലവിലുള്ള കാറ്റഗറികള്‍ക്കു പ്രശ്നം ഒന്നും വരില്ല താനും.

വര്‍ഗ്ഗം, സൂചിക, വകുപ്പ്, ഇനം ഇങ്ങനെ കുറച്ച് വാക്കുകള്‍ ആണു മുകളിലെ പാതി വഴിയില്‍ ഇട്ടേച്ചു പോയ സം‌വാദങ്ങളില്‍ പലരും സൂചിപ്പിച്ചതു. Category, Categories, Category Tree ഇതിനൊക്കെ ശരിയായ പരിഭാഷ കിട്ടുന്ന വാക്കാകണം തെരഞ്ഞെടുക്കേണ്ട്ത്.

  • വര്‍ഗ്ഗം, വര്‍ഗ്ഗങ്ങള്‍, വര്‍ഗ്ഗവൃക്ഷം
  • സൂചിക, സൂചികകള്‍, സൂചികാവൃക്ഷം

ഇങ്ങനെ പരിഭാഷ ചെയ്യാന്‍ വര്‍ഗ്ഗം, സൂചിക എന്നീ വാക്കുകള്‍ സഹായിക്കും എന്നതിനാല്‍ എനിക്കു അതിനോടാണു താല്പര്യം. എങ്കിലും Category എന്ന വാക്കിനോടു ഏറ്റവും അടുത്ത അര്‍ത്ഥം നല്‍കുന്ന വര്‍ഗ്ഗം എന്ന വാക്കിനോടാണു എന്റെ യോജിപ്പ്. എല്ലാവരുടേയും അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.

ഇനിയും ദയവു ചെയ്തു ഇതു നീട്ടി കൊണ്ടു പോകരുത്. ഇതിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആയിട്ടു വേണം നാമാന്തരങ്ങളുടെ കാര്യത്തില്‍ നയരൂപീകരണം തുടങ്ങാന്‍‍. വിക്കിയുടെ സുഗമമായ നടത്തിപ്പിനു‍ നയരൂപീകരണം അത്യാവശ്യമാണു. അല്ലാതെ ലേഖനമെഴുത്ത് മാത്രം നടന്നാല്‍ പോരാ. --Shiju Alex|ഷിജു അലക്സ് 10:19, 19 സെപ്റ്റംബര്‍ 2008 (UTC)

  • അനുകൂലിക്കുന്നു വര്‍ഗ്ഗം - (സൂചിക എന്നത് index അല്ലേ?) --ഷാജി 13:42, 20 സെപ്റ്റംബര്‍ 2008 (UTC)

ഇതിന്റെ കാര്യത്തില്‍ എന്തെങ്കിലും ഒരു തീരുമാനം ആക്കൂ കാര്യനിര്‍വാഹകരേ. വിക്കിയിലെ പരമപ്രധാനമായ ഒരു നേംസ്പേസാണു കാറ്റഗറി. ഇതിന്റെ ചര്‍ച്ച പതിവു പോലെ തീരുമാനം ആകാതെ നീട്ടി കൊണ്ടു പോകണോ? --Shiju Alex|ഷിജു അലക്സ് 17:20, 25 സെപ്റ്റംബര്‍ 2008 (UTC)

മലയാളം വിക്കിപീഡിയയിലെ വര്‍ഗ്ഗവൃക്ഷത്തിന്റെ രൂപീകരണം

മലയാളം വിക്കിപീഡിയയിലെ കാറ്റഗറികള്‍ അടുക്കി പെറുക്കാനുള്ള ശ്രമത്തിന്റെയും അതുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കുന്നതിന്റേയും തുടക്കമാണിതു. വിക്കിപീഡിയയില്‍ ലേഖനങ്ങളില്‍ കാറ്റഗറി ചേര്‍ക്കുന്നവരും, വിക്കിപീഡിയയിലെ കാറ്റഗറികളുടെ പ്രാധാന്യം മനസ്സിലാക്കിയ എല്ലാ ഉപയോക്താക്കളും ഈ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ഇതുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കുന്നതില്‍ സഹകരിക്കുകയും വേണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

മലയാളം വിക്കിപീഡിയയില്‍ കാറ്റഗറികളും കാറ്റഗറി വൃക്ഷവും എല്ലാം കുഴഞ്ഞു മറഞ്ഞാണു കിടക്കുന്നതു എന്നു കാറ്റഗറികളുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കിയ ഉപയോക്താക്കളെങ്കിലും ബോധവാന്മാരാണെന്നു കരുതുന്നു.

വര്‍ഗ്ഗവൃക്ഷത്തെക്കുറിച്ചോ അതിന്റെ പ്രാധാന്യത്തെക്കുറിച്ചോ, വിക്കി വളരുമ്പോള്‍ കാറ്റഗറികള്‍ എത്ര പ്രാധാന്യമുള്ളതാണെന്നോ എന്നുള്ളതിനെപ്പറ്റി നമ്മുടെ കാര്യനിര്‍വാഹകര്‍ അടക്കം പലരും ബോധവാന്മാരല്ല. വിക്കി വളരുമ്പോള്‍ കാറ്റഗറികള്‍ എത്ര പ്രാധാന്യമുള്ളതാതാണെന്നു മനസ്സിലാക്കണമെങ്കില്‍ ഇപ്പോള്‍ ഇംഗ്ലീഷ് വിക്കിപീഡിയ നോക്കിയാല്‍ മതി. ഇവിടെ ഞെക്കുക.

അതിനാല്‍ നമ്മുടെ വിക്കിയുടെ കാറ്റഗറൈസേഷന്‍ നടത്തുന്ന ശ്രമത്തിന്റെ തുടക്കമാണിതു. അതിന്റെ നയങ്ങളിലേക്കു സഹായകമാകുന്ന രീതിയില്‍ എന്റെ മനസ്സില്‍ വന്ന ചില പോയിന്റുകള്‍ താഴെ ലിസ്റ്റ് ചെയുന്നു.

  • നമ്മുടെ വിക്കിക്കു ഇതുവരെ വര്ഗ്ഗവൃക്ഷം നിര്‍വചിച്ചിട്ടില്ല. അതിനാല്‍ അതു നിര്‍വചിക്കുന്നതിന്റെ തുടക്കമായി, വിക്കിപീഡിയയുടെ ഏറ്റവും ഉയരത്തിലുള്ള കാറ്റഗറി, ഇംഗ്ലീഷ് വിക്കിപീഡിയയിലെ പോലെ ഉള്ളടക്കം ആക്കുന്നതായിരിക്കും നല്ലത്. അതു കൊണ്ടു ഇനി മുതല്‍ ദയവു ചെയ്തു ആരും, ഒരു ലേഖനത്തിലും ഉള്ളടക്കം എന്ന കാറ്റഗറി ചേര്‍ക്കരുത്. ഉള്ളടക്കം എന്ന കാറ്റഗറിയില്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ലേഖനങ്ങളൊക്കെ അതതു സബ് കാറ്റഗറികളിലേക്കു മാറ്റേണ്ടതാണു.
  • വിക്കിപീഡിയയുടെ വര്‍ഗ്ഗവൃക്ഷത്തിന്റെ കാര്യത്തില്‍ ചര്‍ച്ച ചെയ്തു സമവായത്തിലെത്തേണ്ടതാണു. മലയാളം വിക്കിപീഡിയയ്ക്ക് ഉണ്ടാകേണ്ട വര്‍ഗ്ഗവൃക്ഷത്തിന്‍റെ ഉദാഹരണമായി ഇവിടെ ഒരു മാതൃക നല്കിയിട്ടുണ്ട്. ഈ വര്‍ഗ്ഗവൃക്ഷത്തെ വിപുലീകരിക്കുകയും ആവശ്യത്തിനു മാറ്റങ്ങളൊടെ അതു നമ്മുടെ വിക്കിയില്‍ ചേര്‍ക്കുകയും ചെയ്യാവുന്നതാണു. അതിനു ആവശ്യമായ സമവായം രൂപപ്പെടുത്തുകയാണു ആദ്യം വേണ്ടത്.
  • വിക്കിപീഡിയയിലെ നിലവിലൂള്ള 8000 ലേഖനങ്ങളുടെയും കാറ്റഗൈറൈസേഷന്‍ നടത്താന്‍ ഒരു വിക്കിപദ്ധതി തന്നെ നമുക്കു തുടങ്ങാവുന്നതാണു . ഈ പദ്ധതിയില്‍ അം‌ഗമകാന്‍ തയ്യാറുള്ള ഉപയോക്താക്കളുടെ ഒരു ടീം നമുക്കു രൂപപ്പെടുത്താം. കാറ്റഗറികളുടെ പ്രാധാന്യം മനസ്സിലാക്കിയവരും, നമ്മുടെ വിക്കി പിന്തുടരാന്‍ പോകുന്ന വര്ഗ്ഗവൃക്ഷം നിര്‍വചിക്കാന്‍ താല്പര്യമുള്ള ആര്ക്കും ഈ പദ്ധതിയില്‍ അംഗമാകാം.
  • കാറ്റഗറൈസേഷന്‍ ശ്രദ്ധപൂര്‍വ്വം വേണം ചെയ്യാന്‍. ഒരു ലേഖനത്തിലും ഉള്ളടക്കം, ശാസ്ത്രം, പോലുള്ള വര്‍ഗ്ഗവൃക്ഷത്തിലെ പേരന്റ് കാറ്റഗറികള്‍ ചെര്‍ക്കരുത്. ഓരോ ലേഖനത്ത്ഗിലും അതതിന്റെ ചൈല്‍ഡ് കാറ്റഗറികള്‍ വേണം ചേര്‍ക്കാന്‍.
  • വിക്കിപീഡിയയുടെ മുഴുവന്‍ കാറ്റഗറികളുടെയും സമ്പൂര്‍ണഘടന ഇപ്പോള്‍ തന്നെ ഉണ്ടാക്കുക എന്നതു നടക്കുന്ന കാര്യമല്ല. അതിനാല്‍ ഓരോ ഉപവിഭാഗങ്ങളായി അവയെ മാറ്റി ചര്‍ച്ച ചെയ്യുന്നതായിരിക്കും നല്ലത്. ഉദാഹരണമായി കനകാംഗി (മേളകര്‍ത്താരാഗം) എന്ന ലേഖനം എടുക്കാം. ഇതിന്‍റെ വര്‍ഗ്ഗവൃക്ഷത്തിന്‍റെ ശാഖകള്‍ എങ്ങനെയൊക്കെയാകാമെന്ന് നോക്കാം.
ഉള്ളടക്കം > വിഭാഗക്രമം > കല > സംഗീതം > ഏഷ്യന്‍ സംഗീതം > ഭാരതീയ സംഗീതം > ഭാരതീയ ശാസ്ത്രീയസംഗീതം > കര്‍ണാടകസംഗീതം > മേളകര്‍ത്താരാഗങ്ങള്‍ > രാഗങ്ങള്‍
ഉള്ളടക്കം > വിഷയക്രമം > സംഗീതം > ഏഷ്യന്‍ സംഗീതം > ഭാരതീയ സംഗീതം > ഭാരതീയ ശാസ്ത്രീയസംഗീതം > കര്‍ണാടകസംഗീതം > മേളകര്‍ത്താരാഗങ്ങള്‍ > രാഗങ്ങള്‍
ഉള്ളടക്കം > ഇനം > ലേഖനം > കല > സംഗീതം > ഏഷ്യന്‍ സംഗീതം > ഭാരതീയ സംഗീതം > ഭാരതീയ ശാസ്ത്രീയസംഗീതം > കര്‍ണാടകസംഗീതം > മേളകര്‍ത്താരാഗങ്ങള്‍ > രാഗങ്ങള്‍
എന്നെല്ലാമായിരിക്കും. ഇവിടെ ഈ വിഭാഗങ്ങളൊക്കെ ചര്‍ച്ച ചെയ്യുന്നതിന് പകരം കര്‍ണാടകസംഗീതം > മേളകര്‍ത്താരാഗങ്ങള്‍ > രാഗങ്ങള്‍ എന്ന ഉപവിഭാഗം മാത്രം ചര്‍ച്ചയ്ക്കെടുക്കുക.
ഇതില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ അവയുടെ ചര്‍ച്ച നടത്തുക. ഉദാഹരണമായി ഹിന്ദുസ്ഥാനി രാഗങ്ങള്‍ എവിടെ ചേര്‍ക്കുമെന്നത് ഇവിടെ ചര്‍ച്ചയ്ക്ക് വരാവുന്ന ഒരു ചോദ്യമാണ്. അപ്പോള്‍ രാഗങ്ങള്‍ എന്ന പേര് കര്‍ണാടകരാഗങ്ങള്‍ എന്നു മാറ്റണമോ? അതോ രാഗങ്ങള്‍ എന്ന പദം കര്‍ണാടകസംഗീതത്തിന്‍റെ ഉള്‍പ്പിരിവുകളില്‍ മാത്രം നല്കി ഹിന്ദുസ്ഥാനിയിലും മറ്റും ഹിന്ദുസ്ഥാനിരാഗങ്ങള്‍ എന്ന് പേര് നല്കാമോ?
  • ഓരോ ഉപയോക്താക്കളുടെയും മനസ്സില്‍ തോന്നുന്ന ഉപവിഭാഗങ്ങളെല്ലാം രേഖപ്പെടുത്തുക. ഉപവിഭാഗങ്ങള്‍ തല്‍ക്കാലം ഈ താളില്‍ രേഖപ്പെടുത്താവുന്നതാണ്. വിക്കിപദ്ധതി താള്‍ തുടങ്ങിയാല്‍ എല്ലാം ചര്‍ച്ചയും അങ്ങോട്ടു മാറ്റാവുന്നതാണു
  • ഏറ്റവും താഴെയുള്ള കാറ്റഗറിക്ക് ബഹുവചനം ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ഉദാഹരണം: ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞര്‍ , തമിഴ് ശാസ്ത്രജ്ഞര്‍

ഇതാണു തല്‍ക്കാലം മനസ്സില്‍ വന്നവ. ഇതിനെപറ്റിയുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു.--Shiju Alex|ഷിജു അലക്സ് 14:36, 2 ഒക്ടോബര്‍ 2008 (UTC)


ചര്‍ച്ച

ഏതാണ്ട് രണ്ട് വര്‍ഷം മുമ്പ് ഇത്തരം ഒരു ചര്‍ച്ച ഇവിടെ തുടങ്ങിയിരുന്നു എന്ന് നിലവറ തപ്പിയപ്പോള്‍ കണ്ടു. ഇവിടെ പ്രസക്തമായതുകൊണ്ട് അത് ഈ താളിലേക്ക് ചേര്‍ക്കുന്നു.

രണ്ടുവര്‍ഷം മുമ്പ് അഭിപ്രായസമന്വയത്തിനിട്ട സംവാദത്തിന് ഇപ്പോഴെങ്കിലും സമവായമുണ്ടാകണം. ഇപ്പോള്‍ത്തന്നെ ലേഖനങ്ങളുടെ എണ്ണം വളരെ കൂടിക്കഴിഞ്ഞു. ലേഖനങ്ങളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമ്പോള്‍ കാറ്റഗറിയെ പിന്നെ പിടിച്ചാല്‍ കിട്ടില്ല. --സിദ്ധാര്‍ത്ഥന്‍ 15:28, 2 ഒക്ടോബര്‍ 2008 (UTC)


ഞാനും അനുകൂലിക്കുന്നു --ചള്ളിയാന്‍ ♫ ♫ 15:38, 2 ഒക്ടോബര്‍ 2008 (UTC)

അതിവേഗം ലേഖനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ കാറ്റഗറിയുടെ പ്രാധാന്യം വലുതെന്ന് മനസിലായി. ഒരു സംശയങ്ങള്‍ ചോദിച്ചുകൊള്ളട്ടേ(ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ നിന്നും അല്പം വ്യത്യാസമുണ്ടെങ്കിലും‌) വളരെ സ്പെസിഫിക് ആയ കാറ്റഗറികളില്‍ പലപ്പോഴും ഒന്നും രണ്ടുമൊക്കെ ലേഖനങ്ങളേ കാണൂ. ഒന്നോ രണ്ടോ ലേഖനങ്ങള്‍ മാത്രമുള്ള കാറ്റഗറികള്‍ ക്രിയേറ്റ് ചെയ്ത് വക്കുന്നതില്‍ തെറ്റുണ്ടോ? --അഭി 16:18, 2 ഒക്ടോബര്‍ 2008 (UTC)
ഒരു ലേഖനമാണെങ്കില്‍പ്പോലും അതിനനുസരിച്ച കാറ്റഗറി നിര്‍മ്മിച്ച് അവയില്‍ ഉള്‍പ്പെടുത്തിയിരിക്കണം. തുടക്കത്തില്‍ ഒരു ലേഖനം മാത്രമേ ഉള്ളൂവെങ്കിലും ഭാവിയില്‍ കൂടുതല്‍ ലേഖനങ്ങള്‍ ആ കാറ്റഗറിയിലേക്ക് വന്നുകൂടായ്കയില്ലല്ലോ. ഏതായാലും അഭിയുടെ മനസ്സില്‍ തോന്നിയ ലേഖനം അല്ലെങ്കില്‍ കാറ്റഗറി ഇവിടെ പറഞ്ഞാല്‍ നല്ലതായിരിക്കും. --സിദ്ധാര്‍ത്ഥന്‍ 16:47, 2 ഒക്ടോബര്‍ 2008 (UTC)

ചില ഉദാഹരണങ്ങള്‍ വിഭാഗം:ഇന്ത്യന്‍ പാര്‍ലമെന്റ് ,വിഭാഗം:ഡെല്‍ഹിയിലെ റോഡുകള്‍, വിഭാഗം:നാടന്‍പാട്ടുകാര്‍--അഭി 17:07, 2 ഒക്ടോബര്‍ 2008 (UTC)

വിഭാഗങ്ങള്‍ ചേര്‍ക്കുമ്പോള്‍ നേരത്തെ നിലവിലുള്ള ലേഖനങ്ങളിലും ഉള്‍പ്പെടുത്താന്‍ പറ്റുമോ എന്നുകൂടെ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. ഉദാഹരണമായി കലാഭവന്‍ മണി എന്ന താളില്‍ വിഭാഗം:നാടന്‍പാട്ടുകാര്‍ ചേര്‍ക്കാം. --ഷാജി 17:37, 2 ഒക്ടോബര്‍ 2008 (UTC)
ശരി. ഇവിടെ ഡെല്‍ഹിയിലെ റോഡുകള്‍ എടുക്കാം. ഇംഗ്ലീഷ് വിക്കിപീഡിയയില്‍ ഇതിന്‍റെ വര്‍ഗ്ഗവൃക്ഷത്തിലെ ചില ഇഴപിരിവുകള്‍ നോക്കൂ.

Contents > Article > Fundamental > Nature > Science > Technology > Types of Technology > Technology by type > Transportation > Road Transport > Road transport by country > Road transport in India > Roads in India > Roads in Delhi

Contents > Article > Fundamental > Nature > Science > Technology > Types of Technology > Technology by type > Transportation > Transportation by continent > Transporation in Asia > Transport in India > Roads in India > Roads in Delhi

Contents > Article > Fundamental > Nature > Science > Technology > Types of Technology > Technology by type > Transportation > Transportation by Country > Transport in India > Roads in India > Roads in Delhi

ഇവിടെ ട്രീയുടെ അപ് ലെവല്‍ ഇങ്ങനെ പല തരത്തിലുമായി കണ്ണി ചേര്‍ക്കാം. അതുകൊണ്ടാണ് മുകളില്‍ ഉപവിഭാഗങ്ങളെക്കുറിച്ച് മാത്രം ചര്‍ച്ചയാകാമെന്ന് പറഞ്ഞത്. അതായത് ഇവിടെ ഡെല്‍ഹിയിലെ റോഡുകള്‍ എന്നു പറയുമ്പോള്‍ അതിനു തൊട്ടുമുകളില്‍ ഇന്ത്യയിലെ റോഡുകള്‍ എന്നു കണ്ടെത്തണം. അതുപോലെ ഡെല്‍ഹിയിലെ റോഡുകള്‍ എന്നതിന് താഴെ ഏതെങ്കിലുമുണ്ടോ എന്നും ആലോചിക്കാവുന്നതാണ്. ഇങ്ങനെ ഏത് കാറ്റഗറിയെ വേണമെങ്കിലും ക്രമീകരിക്കാന്‍ സാധിക്കും. --സിദ്ധാര്‍ത്ഥന്‍ 17:39, 2 ഒക്ടോബര്‍ 2008 (UTC)

ഈ ലിങ്കില്‍ നാടന്‍പാട്ടുകാര്‍ എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്തു നോക്കുമ്പോള്‍ ട്രീ കിട്ടുന്നില്ല എന്നതാണ് മലയാളം വിക്കിപീഡിയയുടെ പ്രശ്നം. ഇതിനാണ് നമുക്ക് പരിഹാരം കാണേണ്ടത്. --സിദ്ധാര്‍ത്ഥന്‍ 17:44, 2 ഒക്ടോബര്‍ 2008 (UTC)

അതെ. മലയാളം വിക്കിപീഡിയയില്‍ ഉണ്ടാക്കുന്ന കാറ്റഗറികള്‍ ഒക്കെ ഇതേ പോലെ പേരന്റ് കാറ്റഗറികള്‍ ആണു. കാറ്റഗറികളുടെ കാര്യത്തില്‍ ശാസ്ത്രീയത ഇല്ലാത്തതു തന്നെയാണു മലയാളം വിക്കിപീദിയ നേരിടുന്ന പ്രതിസന്ധിയും. --Shiju Alex|ഷിജു അലക്സ് 17:56, 2 ഒക്ടോബര്‍ 2008 (UTC)

വിക്കിപദ്ധതി

ഉപവിഭാഗങ്ങള്‍ തല്‍ക്കാലം ഈ താളില്‍ രേഖപ്പെടുത്താവുന്നതാണ് -- എന്നത് പ്രായോഗികമാണോ? നൂറുകണക്കിനു ഉപവിഭാഗങ്ങള്‍ കണ്ടേക്കാം. ഇത് വളരെ ബൃഹത്തായ ഒരു പ്രൊജക്റ്റാണ്‌ , വിക്കിപദ്ധതി താള്‍ തുടങ്ങി ഉപവിഭാഗങ്ങള്‍ അവിടെ ചേര്‍ക്കുന്നതല്ലേ നല്ലത്? -- ഷാജി 12:09, 3 ഒക്ടോബര്‍ 2008 (UTC)

ചെയ്യാം. പദ്ധതിക്കു പറ്റിയ ഒരു പേരു നിര്‍ദ്ദേശിക്കൂ. ഈ സം‌വാദങ്ങള്‍ മൊത്തം അങ്ങോട്ടാക്കാം. --Shiju Alex|ഷിജു അലക്സ് 12:17, 3 ഒക്ടോബര്‍ 2008 (UTC)

വര്‍ഗ്ഗവൃക്ഷത്തിന്‍റെ രൂപീകരണം എന്നുതന്നെ പോരേ? --സിദ്ധാര്‍ത്ഥന്‍ 14:49, 3 ഒക്ടോബര്‍ 2008 (UTC)

--ചള്ളിയാന്‍ ♫ ♫ 04:58, 4 ഒക്ടോബര്‍ 2008 (UTC)