127 അവേഴ്സ്
| 127 Hours | |
|---|---|
Theatrical release poster |
|
| സംവിധാനം | Danny Boyle |
| നിർമ്മാണം | Christian Colson John Smithson Danny Boyle |
| തിരക്കഥ | Danny Boyle Simon Beaufoy |
| ആസ്പദമാക്കിയത് | Between a Rock and a Hard Place – Aron Ralston |
| അഭിനേതാക്കൾ | James Franco |
| സംഗീതം | A. R. Rahman |
| ഛായാഗ്രഹണം | Anthony Dod Mantle Enrique Chediak[1] |
| ചിത്രസംയോജനം | Jon Harris |
| സ്റ്റുഡിയോ | Film4 Productions HandMade Films |
| വിതരണം | Fox Searchlight Pictures (US) Pathé (UK/France) |
| റിലീസിങ് തീയതി |
2010 സെപ്റ്റംബർ 4 (Telluride) |
| സമയദൈർഘ്യം | 94 minutes |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | $18 million[2] |
| ബോക്സ് ഓഫീസ് | $25,356,549[2] |
ഡാനി ബോയൽ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു ജീവചരിത്രാംശമുള്ള സാഹസിക ചലച്ചിത്രമാണ് 127 അവേർസ് (127 Hours) . 2003-ൽ അമേരിക്കൻ ഐക്യനാടുകളിലെ ഉട്ടാവിലെ റോബേർസ് റൂസ്റ്റിൽ പർവ്വതങ്ങൾക്കിടയിലെ വലിയ പാറക്കെട്ടുകളിൽ കൈകൾ കുടുങ്ങി 5 ദിവസം കഴിച്ചു കൂട്ടുകയും, പിന്നീട് ഒരു കത്തി ഉപയോഗിച്ച് കൈ അറുത്തു മാറ്റി രക്ഷപ്പെടുകയും ചെയ്ത ആറോൺ റാൽസ്റ്റൺ എന്ന പർവ്വതാരോഹകനായി ഈ ചിത്രത്തിൽ ജെയിംസ് ഫ്രാങ്കോ അഭിനയിക്കുന്നു.
റാൽസ്റ്റന്റെ ആത്മകഥയായ ബിറ്റ്‌വീൻ എ റോക്ക് ആന്റ് എ ഹാർഡ് പ്ലേസ് (Between a Rock and a Hard Place) എന്ന കൃതിയെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്ന ഈ ചലച്ചിത്രത്തിനു തിരക്കഥ രചിച്ചിരിക്കുന്നത് ഡാനി ബോയലും, സൈമൺ ബഫോയും ചേർന്നാണ്. ക്രിസ്റ്റൈൻ കോൺസൺ ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. സ്ലംഡോഗ് മില്യണെയർ എന്ന ചിത്രത്തിൽ ഡാനി ബോയലുമായി സഹകരിച്ചിരുന്ന എ.ആർ. റഹ്മാനാണ് ഈ ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. നിരൂപകപ്രശംസ നേടിയ ഈ ചിത്രം മികച്ച ചിത്രം, മികച്ച നടൻ എന്നിവയുൾപ്പെടെ ആറു അക്കാദമി അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യുകയും ചെയ്തിട്ടുണ്ട്.
അവലംബം [തിരുത്തുക]
- ↑ Caranicas, Peter (October 26, 2010). "Boyle hikes up number of d.p.'s on 127 Hours". Variety. http://www.variety.com/article/VR1118026341.html?categoryid=3683&cs=1.
- ↑ 2.0 2.1 "127 Hours (2010)". Box Office Mojo. ശേഖരിച്ചത് January 31, 2011.
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
- Official website
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് 127 അവേഴ്സ്
- 127 അവേഴ്സ് at Allmovie
- 127 അവേഴ്സ് at Rotten Tomatoes
- 127 Hours at Metacritic
- 127 അവേഴ്സ് at Box Office Mojo
- Danny Boyle Talks 127 Hours at Movie-Con
- 127 Hours Review at MEAP Careers
- James Franco, producer and writer discuss the film at London Film Festival 2010
|
|||||||||||||||||