ഹേഡിസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഹേഡിസ് | |
|---|---|
Bust of Hades. Marble, Roman copy after a Greek original from the 5th century BCE; the black mantle is a modern addition |
|
ഗ്രീക്ക് ഐതിഹ്യത്തിലെ പാതാളത്തിന്റെ അധിപനാണ് ഹേഡിസ്. ഗ്രീക്ക് അധോലോകത്തിനും ഹേഡിസ് എന്നു തന്നെയാണ് പേര്.
ഹേഡിസും സഹോദരന്മാരായ സ്യൂസും പൊസൈഡണും ചേർന്ന് ടൈറ്റന്മാരെ തോല്പിച്ച് പ്രപഞ്ചത്തിന്റെ ഭരണാധികാരം പിടിച്ചെടുത്തു. മൂവരും യഥാക്രമം പാതാളത്തിന്റെയും ആകാശത്തിന്റെയും സമുദ്രത്തിന്റെയും അധിപന്മാരായി. കരയുടെ അവകാശം മൂവരും തുല്യമായി പങ്കിട്ടെടുത്തു.
റോമൻ ഐതിഹ്യത്തിലെ പ്ലൂട്ടോ ഹേഡിസിന് സമാന്തരനായ ദേവനാണ്. ഇട്രുസ്കൻ ദൈവം എയ്റ്റയും ഹേഡിസുമായി ബന്ധപ്പെട്ടിരിക്കുന്നു. ഡിസ് പാറ്റര്‍, ഓർക്കസ് തുടങ്ങിയവരും ഹേഡിസുമായി ബന്ധമുള്ള ദൈവങ്ങളാണ്. ഇവ പിന്നീട് ഹേഡിസ്/ പ്ലൂട്ടോ സങ്കല്പങ്ങളിൽ ലയിച്ച് ചേർന്നു.
അന്ധകാരത്തിന്റെ പോർത്തൊപ്പി, സെർബെറസ് എന്ന മൂന്ന് തലയൻ പട്ടി എന്നിവ ഹേഡിസുമായി ബന്ധപ്പെട്ട ചിഹ്നങ്ങളാണ്.
പെർസഫനിയാണ് ഹേഡിസിന്റെ ഭാര്യ.
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||