സ്വതന്ത്രസമുദായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വതന്ത്രസമുദായം
നെല്ല്
പുറംചട്ട
കർത്താവ്ഇ. മാധവൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർകേരള സാഹിത്യ അക്കാദമി
പ്രസിദ്ധീകരിച്ച തിയതി
ആദ്യ പതിപ്പ് (1934)മൂന്നാം പതിപ്പ് (2011)

കേരളീയ സാമൂഹ്യ നവോത്ഥാനത്തിന് ആശയപരമായ കരുത്തുപകർന്ന പുസ്തകങ്ങളിൽ ഒന്നാണ് ഇ. മാധവന്റെ സ്വതന്ത്രസമുദായം. വെള്ളൂർ സ്വദേശിയായ ഇ.മാധവനാണ് രചയിതാവ്. സവർണ ചിന്തകളെ ചോദ്യം ചെയ്യുന്ന ഈ പുസ്തകം സർ സി.പി.യുടെ കാലത്ത് നിരോധിക്കപ്പെടുകയുണ്ടായി.[1] 1934ൽ പട്ടണക്കാട് നടന്ന അഖില തിരുവിതാംകൂർ ഈഴവ യുവജനസമാജം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ഇ. മാധവനായിരുന്നു. അന്ന് അദ്ദേഹം നടത്തിയ അധ്യക്ഷ പ്രസംഗമാണ് 'സ്വതന്ത്രസമുദായം' എന്ന പുസ്തകമായത്. മതേതര ജീവിതത്തെക്കുറിച്ച് ഈ പുസ്തകം തീവ്രമായ ആലോചനകൾ ഈ പുസ്തകം മുന്നോട്ട് വയ്ക്കുന്നുണ്ട്.[2]

ഒന്നാം പതിപ്പിന് തീയ്യരുടെ സ്വതന്ത്രസമുദായ നില എന്ന തലക്കെട്ടിൽ ഡി. കൃഷ്ണനായിരുന്നു അവതാരിക എഴുതിയത്. 1979 ൽ പ്രഭാത് ബുക്ക് ഹൗസ് രണ്ടാമത് പതിപ്പിൽ എം കെ കുമാരന്റെതായിരുന്നു അവതാരിക. കേരള സാഹിത്യ അക്കാദമി 2011 ൽ മൂന്നാമത് പതിപ്പ് പ്രസിദ്ധീകരിച്ചെങ്കിലും പിൻവലിച്ചു. എസ്.എൻ. ട്രസ്റ്റ് അംഗം കിളിമാനൂർ സ്വദേശി വിജേന്ദ്രകുമാർ ഇപ്പോൾ ഈ പുസ്തകം പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്.. മുംബൈ റാഷണലിസ്റ്റ് അസോസിയേഷൻ കേരളത്തിന് പുറത്ത് പുസ്തകം വിതരണം ചെയ്യുന്നു. .

നിരോധനം[തിരുത്തുക]

1934 ഒക്‌ടോബറിൽ സ്വതന്ത്രസമുദായത്തിന്റെ പ്രഥമ പതിപ്പ് പ്രസിദ്ധീകരിച്ചത്. തിരുവിതാംകൂർ സർക്കാർ സ്വതന്ത്ര സമുദായത്തിന്റെ കോപ്പികൾ കണ്ടുകെട്ടി. കൊച്ചി മദ്രാസ് ഗവൺമെന്റുകളും നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചു.[3] നിരോധിക്കപ്പെട്ട സ്വതന്ത്രസമുദായത്തിന്റെ കോപ്പികൾ പൊലീസിന് പിടികൊടുക്കാതെ, പകർപ്പ് എടുത്തുള്ള കൈമാറ്റത്തിലൂടെയും വായനയിലൂടെയും പ്രചരിപ്പിക്കപ്പെട്ടു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-05-02.
  2. അശോകൻ ചരുവിൽ കടപ്പാട്: (December 9, 2010). "സ്വതന്ത്രസമുദായം വായിച്ചവർ". ദേശാഭിമാനി വാരാന്തപ്പതിപ്പ്. Retrieved 2 മെയ് 2013. {{cite news}}: Check date values in: |accessdate= (help)CS1 maint: extra punctuation (link)
  3. "വീണ്ടും 'സ്വതന്ത്രസമുദായം'". ജനയുഗം. 2012-03-20. Retrieved 2 മെയ് 2013. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സ്വതന്ത്രസമുദായം&oldid=3648566" എന്ന താളിൽനിന്ന് ശേഖരിച്ചത്