സ്റ്റീഫന്‍ ഹോക്കിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സ്റ്റീഫന്‍ ഹോക്കിങ്ങ്

സ്റ്റീഫന്‍ വില്യം ഹോക്കിങ്ങ്
ജനനം ജനുവരി 8 1942 (1942-01-08) (പ്രായം 67)
ഓക്സ്ഫോര്‍ഡ്, ഇംഗ്ലണ്ട്
താമസം യു.കെ.
ദേശീയത ബ്രിട്ടീഷ്
മേഖലകള്‍ ഗണിതശാസ്ത്രം
ഭൗതികശാസ്ത്രം
ജ്യോതിശാസ്ത്രം
സ്ഥാപനങ്ങള്‍ കേബ്രിഡ്ജ് യൂണിവേഴ്സിറ്റി
Alma mater University of Oxford
University of Cambridge
Doctoral advisor Dennis Sciama
Doctoral students Bruce Allen
Fay Dowker
Malcolm Perry
Bernard Carr
Gary Gibbons
Known for തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനം
ക്വാണ്ടം ഭൂഗുരുത്വം
പ്രധാന പുരസ്കാരങ്ങള്‍ Escudo de Asturias.png Prince of Asturias Award (1989)
Copley Medal (2006)
ഒപ്പ്

വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനാണ്‌ സ്റ്റീഫന്‍ വില്യം ഹോക്കിങ്ങ്(8 ജനുവരി 1942-).നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളില്‍ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്‌. ഇപ്പോള്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്രത്തിലെ ലുക്കാഷ്യന്‍ പ്രഫസര്‍ സ്ഥാനം വഹിക്കുന്നു. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം[1] എന്ന പ്രശസ്തമായ ശാസ്ത്രഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്‌.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

1942 ജനുവരി 8ന്‌ ഓക്സ്ഫോര്‍ഡിലാണ്‌ സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്.[2]ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍.പതിനൊന്നാം വയസ്സില്‍ ‍സ്റ്റീഫന്‍ ഇംഗ്ലണ്ടിലെ ഹെര്‍ട്ട്ഫോര്‍ഡ്ഷെയറിലെ സെന്റ് ആല്‍ബന്‍സ് സ്കൂളില്‍ ചേര്‍ന്നു.മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നതെങ്കിലും,സ്റ്റീഫന്‍ ഹോക്കിങിന്‌ ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താത്പര്യം.

17-ആം വയസ്സില്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി.കേംബ്രിഡ്ജില്‍ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ കൈകാലുകള്‍ തളര്‍ന്നു പോകാന്‍ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്.കൈകാലുകള്‍ ചലിപ്പിക്കാനാവാത്ത അവസ്ഥയിലും സഹപ്രവര്‍ത്ത്കരുടെ പിന്തുണ അദ്ദേഹത്തിന്‌ ആത്മവിശ്വാസം പകര്‍ന്നു.ഗവേഷണ ബിരുദം നേടിയ ശേഷം 1965-ല്‍ ജെയിന്‍ വൈല്‍ഡിനെ വിവാഹം കഴിച്ചു.1991-ല്‍ അവര്‍ വിവാഹമോചനം നേടി.

[തിരുത്തുക] ഗവേഷണ മേഖലകള്‍

സൈദ്ധാന്തിക ജ്യോതിശാസ്ത്രമാണ്‌ സ്റ്റീഫന്‍ ഹോക്കിന്‍സിന്റ്ര് മുഖ്യ ഗവേഷണ മേഖല.

കേബ്രിഡ്ജിലെ പഠനകാലത്ത് റോജര്‍ പെന്‍റോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദമാണ്‌ ഹോക്കിങിനെ ജ്യോതിശാസ്ത്രവമായി അടുപ്പിച്ചത്.അവരിരുവരും ചേര്‍ന്ന് ‍ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ ആപേഷികതാസിദ്ധാന്തത്തിന്‌ പുതിയ വിശദീകരണം നല്‍കി.പ്രപഞ്ചോല്പത്തിയെക്കുറിച്ചും അവര്‍ ചില സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചു.

നാശോന്മുഖമായ നക്ഷത്രങ്ങള്‍ അഥവാ തമോഗര്‍ത്തങ്ങളുടെ പിണ്ഡം,ചാര്‍ജ്ജ്,കോണീയസംവേഗബലം എന്നിവയ്ക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടര്‍പഠനങ്ങള്‍.ഭീമമായ ഗുരുത്വാകര്‍ഷണബലമുള്ള തമോഗര്‍ത്തങ്ങള്‍ ചില വികിരണങ്ങള്‍ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു.

[തിരുത്തുക] ഗ്രന്ഥങ്ങള്‍

[തിരുത്തുക] അവലംബം

[തിരുത്തുക] ആധാരസൂചിക

  1. A Brief History of Time, (Bantam Press 1988),ISBN 0-553-05340-X
  2. http://www.hawking.org.uk/about/aindex.html


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം