എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cover |
|
| കര്‍ത്താവ് | സ്റ്റീഫന്‍ ഹോക്കിങ് |
|---|---|
| ഭാഷ | ഇംഗ്ലീഷ് |
| സാഹിത്യവിഭാഗം | popular science |
| പ്രസാധകര്‍ | Bantam Books |
| പ്രസിദ്ധീകരിച്ച വര്‍ഷം | 1988 |
സ്റ്റീഫന്‍ ഹോക്കിങ് എഴുതിയ വിഖ്യാതമായ ശാസ്ത്രപുസ്തകമാണ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം (മലയാളം: കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം). 1988-ല്‍ പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ 9 മില്യണ്‍ കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. ലണ്ടന്‍ സണ്‍ഡേ ടൈംസിന്റെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ കൂട്ടത്തില്‍ നാലു വര്‍ഷത്തോളം ഈ പുസ്തകമുണ്ടായിരുന്നു[1]. ഇതേ പേരില്‍ എറോള്‍ മോറിസ് 1991-ല്‍ സ്റ്റീഫന്‍ ഫോക്കിങ്ങിന്റെ ജീവിതകഥ ആധാരമാക്കി ഒരു ഡോക്യുമെന്ററിയും നിര്‍മ്മിച്ചിട്ടുണ്ട്.
[തിരുത്തുക] ഉള്ളടക്കം
പ്രപഞ്ചശാസ്ത്രത്തിലെ (cosmology)സിദ്ധാന്തങ്ങളായ മഹാവിസ്ഫോടനം(Big Bang), തമോഗര്‍ത്തം black holes തുടങ്ങിയവ, സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ വിവരിക്കുവാനുള്ള ഒരു ശ്രമമാണ് ഈ പുസ്തകം. പല സങ്കീര്‍ണ്ണ ഗണിതശാസ്ത്രസിദ്ധാന്തങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ടെങ്കിലും E = mc² എന്ന സമവാക്യം മാത്രമേ ഉപയോഗിച്ചിട്ടുള്ളു
[തിരുത്തുക] അവലംബം
- ↑ Hawking's briefer history of time. news.bbc.co.uk (2001-10-15). ശേഖരിച്ചത് 2008-08-06.